Tuesday, October 26, 2021

ഡല്‍ഹിയില്‍ അനധികൃതമായി ആയുധം കൈവശം വച്ചതുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു

Must Read

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അനധികൃതമായി ആയുധം കൈവശം വച്ചതുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സ്വാതന്ത്ര്യ ദിനാഘോഷത്തിന് മൂന്നോടിയായി രാജ്യതലസ്ഥാനത്തെ വിവിധ മേഖലകളില്‍ നടത്തിയ പരിശോധനയിലാണ് മൂന്ന് വ്യത്യസ്ഥ സ്ഥലങ്ങളില്‍ നിന്നായി പ്രതികള്‍ പിടിയിലായത്.

സംഭവവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് സ്വദേശികളായ രജ്ബീര്‍, ധീരജ്, വിനോദ് ഡല്‍ഹി സ്വദേശിയായ ധര്‍മേന്ദ്ര എന്നിവരാണ് അറസ്റ്റിലായത്.

ഓഗസ്റ്റ് ഏഴിന് ബുരാരിയില്‍ നിന്നുമാണ് രജ്ബീറിനെയും ധീരജിനെയും പോലീസ് പിടികൂടിയത്. ഇവരില്‍ നിന്നും 25 പിസ്റ്റളുകളും ഒരു കാറും പോലീസ് കണ്ടെടുത്തു.

ഓഗസ്റ്റ് ഒന്‍പതിന് നജ്ഫഗഡില്‍ നിന്നുമാണ് വിനോദിനെ പിടികൂടിയത്. 10 തോക്കുകളും 20 വെടിയുണ്ടകളും ഇയാളുടെ പക്കല്‍ നിന്നും കണ്ടെത്തി. ധ്വാരകയില്‍ നിന്നുമാണ് ധര്‍മേന്ദ്രയെ അറസ്റ്റ് ചെയ്തത്.

തട്ടിക്കൊണ്ടു പോയി പണം ആവശ്യപ്പെട്ട കേസിലെ പ്രതിയാണ് വിനോദ്. ജയില്‍ ശിക്ഷ അനുഭവിച്ചു വന്ന ഇയാള്‍ നിലവില്‍ പരോളിലാണ്.

Leave a Reply

Latest News

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്.കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്...

More News