Friday, January 22, 2021

പതിനേഴുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ യുവാവിനെ വിവാഹ പന്തലിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു

Must Read

അഞ്ചു വർഷത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ വാങ്ങിക്കൂട്ടിയത് 13 ലക്ഷം രൂപയുടെ വീട്ടുപകരണങ്ങൾ; ഇടതുമുന്നണി സര്‍ക്കാര്‍ മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണിക്കും മോടിപിടിപ്പിക്കാനും ആകെ ചെലവാക്കിയത് രണ്ടു കോടിയോളം രൂപ

തിരുവനന്തപുരം: അഞ്ചു വർഷത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ വാങ്ങിക്കൂട്ടിയത് 13 ലക്ഷം രൂപയുടെ വീട്ടുപകരണങ്ങൾ. ഇടതുമുന്നണി സര്‍ക്കാര്‍ മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണിക്കും മോടിപിടിപ്പിക്കാനും ആകെ...

ക്വാറിയിലേക്ക് പോവുകയായിരുന്ന ട്രക്കിൽ നടന്ന പൊട്ടിത്തെറിയിൽ എട്ട് മരണം; മൃതദേഹങ്ങൾ ചിന്നിച്ചിതറി; പ്രകമ്പനം നാല് ജില്ലകളിൽ

ഷിമോഗ: കർണാടകത്തിൽ ക്വാറിയിലേക്ക് പോവുകയായിരുന്ന ട്രക്കിൽ നടന്ന പൊട്ടിത്തെറിയിൽ എട്ട് മരണം. മൃതദേഹങ്ങൾ ചിന്നിച്ചിതറി. പൊട്ടിത്തെറിയുടെ പ്രകമ്പനം നാല് ജില്ലകളിൽ അനുഭവപ്പെട്ടു. ആദ്യം...

പതിനാലാം കേരള നിയമസഭയുടെ അവസാന സമ്മേളനം ഇന്ന് സമാപിക്കും

തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ അവസാന സമ്മേളനം ഇന്ന് സമാപിക്കും. ധന വിനിയോഗ ബില്ലും ശ്രീ നാരായണ ഗുരു ഓപ്പൺ സർവ്വകലാശാല ബില്ലും...

കോയമ്പത്തൂര്‍: പതിനേഴുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ യുവാവിനെ വിവാഹ പന്തലിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് പെൺകുട്ടിയെ പലതവണ കൂട്ടമാനഭംഗം ചെയ്തിരുന്നു. കോയമ്പത്തൂർ കാവേരിപട്ടണത്താണ് സംഭവം.

പ്രായപൂർത്തിയാവാത്ത കുട്ടിയെ രണ്ട് സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് പലതവണ കൂട്ടമാനഭംഗം ചെയ്യുക. ഒരു മനസ്താപവും ഇല്ലാതെ മറ്റൊരു യുവതിക്കൊപ്പം വിവാഹ ജീവിതത്തിനു ഒരുങ്ങുക. ആരെയും ഒന്നും അറിയിക്കാതെ വിവാഹത്തിനൊരുങ്ങിയ കാവേരിപട്ടണം സ്വദേശി ശക്തിയുടെ ആദ്യരാത്രിയാണ് ജയിലിനുള്ളിൽ ആയത്. കാവേരിപട്ടണം കറുകഞ്ചാവടിയിൽ അമ്മാവനൊപ്പം താമസിച്ചിരുന്ന പെൺകുട്ടിയാണ് കൂട്ട മാനഭംഗത്തിന് ഇരയായത്.

മൂന്നുപേർ ചേർന്ന് പലതവണ മാനഭംഗം ചെയ്തു.കഴിഞ്ഞ മാസം അവസാനം പെൺകുട്ടി കോയമ്പത്തൂരിലെ സ്വന്തം വീട്ടിൽ തിരിച്ചെത്തി. വയർ വീർതിരിക്കുന്നത് വീട്ടുകാർ ശ്രദ്ധിച്ചിരുന്നു. വയറിൽ മുഴയെന്നായിരുന്നു പെൺകുട്ടിയുടെ മാതാപിതാക്കൾ കരുതിയിരുന്നത്. അതിനു ചികിത്സ തേടിയാണ് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പെൺകുട്ടിയും അമ്മയും എത്തിയത്. പരിശോധനയിൽ പെൺകുട്ടി എട്ടുമാസം ഗർഭിണിയാണെന്ന് തെളിഞ്ഞു.

തുടർന്ന് ചൈൽഡ്‌ലൈൻ വഴി പോലീസിനെ വിവരമറിയിച്ചു. ചൈൽഡ് ലൈനിന്റെ കൗണ്സിലിങ്ങിലാണ് പെൺകുട്ടി കാര്യങ്ങൾ തുറന്നു പറഞ്ഞത്. പ്രണയം നടിച്ച് അടുപ്പത്തിലായ ശക്തി കോയമ്പത്തൂരിലെ വിവിധ ഇടങ്ങളിൽ വച്ച് പീഡിപ്പിച്ചു. സുഹൃത്തുക്കളായ രാം രാജ്, 54 വയസുള്ള ഉദയൻ എന്നിവരും പീഡിപ്പിച്ചുവെന്ന് പെൺകുട്ടി മൊഴി നൽകി.

വിവരമറിഞ്ഞ ഗ്രാമവാസികൾ ഉദയന്റെ വീടാക്രമിച്ചു. ഇയാളെ കൈകാര്യം ചെയ്തതിനു ശേഷമാണു പോലീസിന് കൈമാറിയത്. തുടർന്ന് ശക്തിയുടെ വീട്ടിലെത്തിയപ്പോഴാണ് വിവാഹ സൽക്കാരം നടക്കുന്നത് പൊലീസ് കണ്ടത്. ഇയാളെ കസ്റ്റഡിയിലെടുത്തതോടെ വിവാഹ സൽക്കാരം മുടങ്ങി. ഒളിവില്‍പോയ രാംരാജിനു വേണ്ടി തിരച്ചിൽ തുടങ്ങിയതായി പൊലീസ് അറിയിച്ചു.

English summary

Police have arrested a young man who raped a 17-year-old girl and made her pregnant. The girl was gang-raped several times along with friends. The incident took place at Coimbatore Cauvery.

Leave a Reply

Latest News

അഞ്ചു വർഷത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ വാങ്ങിക്കൂട്ടിയത് 13 ലക്ഷം രൂപയുടെ വീട്ടുപകരണങ്ങൾ; ഇടതുമുന്നണി സര്‍ക്കാര്‍ മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണിക്കും മോടിപിടിപ്പിക്കാനും ആകെ ചെലവാക്കിയത് രണ്ടു കോടിയോളം രൂപ

തിരുവനന്തപുരം: അഞ്ചു വർഷത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ വാങ്ങിക്കൂട്ടിയത് 13 ലക്ഷം രൂപയുടെ വീട്ടുപകരണങ്ങൾ. ഇടതുമുന്നണി സര്‍ക്കാര്‍ മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണിക്കും മോടിപിടിപ്പിക്കാനും ആകെ...

ക്വാറിയിലേക്ക് പോവുകയായിരുന്ന ട്രക്കിൽ നടന്ന പൊട്ടിത്തെറിയിൽ എട്ട് മരണം; മൃതദേഹങ്ങൾ ചിന്നിച്ചിതറി; പ്രകമ്പനം നാല് ജില്ലകളിൽ

ഷിമോഗ: കർണാടകത്തിൽ ക്വാറിയിലേക്ക് പോവുകയായിരുന്ന ട്രക്കിൽ നടന്ന പൊട്ടിത്തെറിയിൽ എട്ട് മരണം. മൃതദേഹങ്ങൾ ചിന്നിച്ചിതറി. പൊട്ടിത്തെറിയുടെ പ്രകമ്പനം നാല് ജില്ലകളിൽ അനുഭവപ്പെട്ടു. ആദ്യം ഭൂചലനമെന്നാണ് കരുതിയത്. എന്നാൽ പിന്നീടാണ് സ്ഫോടനത്തിന്റെ...

പതിനാലാം കേരള നിയമസഭയുടെ അവസാന സമ്മേളനം ഇന്ന് സമാപിക്കും

തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ അവസാന സമ്മേളനം ഇന്ന് സമാപിക്കും. ധന വിനിയോഗ ബില്ലും ശ്രീ നാരായണ ഗുരു ഓപ്പൺ സർവ്വകലാശാല ബില്ലും ഇന്ന് പാസ്സാക്കും. സമ്മേളനം തീരുന്നതോടെ രാഷ്ട്രീയ...

നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി സംസ്ഥാന കോൺഗ്രസിൽ ഇന്നും നാളെയുമായി നിർണ്ണായക ചർച്ചകൾ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി സംസ്ഥാന കോൺഗ്രസിൽ ഇന്നും നാളെയുമായി നിർണ്ണായക ചർച്ചകൾ നടക്കും. എഐസിസി നിയോഗിച്ച അശോക് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിലുള്ള ഏകോപന സമിതി സംഘം ഇന്ന് കേരളത്തിൽ...

കെ വി തോമസ് കോണ്‍ഗ്രസ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ യുഡിഎഫ് എറണാകുളം ജില്ലാ നേതൃയോഗം ഇന്ന് കൊച്ചിയില്‍

കൊച്ചി: മുതിര്‍ന്ന നേതാവ് കെ വി തോമസ് കോണ്‍ഗ്രസ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ യുഡിഎഫ് എറണാകുളം ജില്ലാ നേതൃയോഗം ഇന്ന് കൊച്ചിയില്‍. ശനിയാഴ്ചയാണ് പാര്‍ട്ടി വിടുന്ന കാര്യത്തില്‍ തീരുമാനം അറിയിക്കാന്‍ കെവി...

More News