Sunday, September 26, 2021

പൊലീസിനെ വെല്ലുവിളിച്ച് സാമൂഹ്യമാധ്യത്തില്‍ വീഡിയോ പോസ്റ്റ് ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു

Must Read

പൊലീസിനെ വെല്ലുവിളിച്ച് സാമൂഹ്യമാധ്യത്തില്‍ വീഡിയോ പോസ്റ്റ് ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു. പോത്തുകല്ല് കോടാലിപ്പൊയില്‍ മുണ്ടമ്പ്ര അബ്ദുറഹിമാന്‍(36) എന്നയാളെയാണ് പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. കൊല്ലത്ത് ലോക്ക്ഡൗണിനിയെ സാമൂഹ്യഅകലം പാലിച്ചില്ലെന്ന കാരണത്താല്‍ പിഴയിട്ടതില്‍ പ്രതിഷേധിച്ച ഗൗരി നന്ദക്കെതിരെ കേസെടുത്തതിനെ തുടര്‍ന്നാണ് പേരും വിലാസവും വെളിപ്പെടുത്തി യുവാവ് സോഷ്യല്‍മീഡിയയില്‍ പൊലീസിനെ വെല്ലുവിളിച്ച് വീഡിയോ പോസ്റ്റ് ചെയ്തത്.

ഒമ്പതാം തീയതിയാണ് പോസ്റ്റ് പൊലീസ് ശ്രദ്ധിക്കുന്നത്. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും സ്ഥലത്തില്ലായിരുന്നു. നാട്ടിലെത്തിയപ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിനെ ഭീഷണിപ്പെടുത്തി ജോലിയില്‍ നിരുത്സാഹപ്പെടുത്തുക, പൊതുജനത്തെ കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുക എന്നീ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

സംസ്ഥാനത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംഭവമായിരുന്നു ഗൗരിനന്ദയുടെ പൊലീസിനെതിരെയുള്ള പ്രതികരണം. ലോക്ക്ഡൗണ്‍ മാനദണ്ഡം ലംഘിച്ചെന്നാരോപിച്ച് വയോധികനെതിരെ പെറ്റിയടിച്ച പൊലീസ് നടപടിക്കെതിരെയാണ് ഗൗരിനന്ദ പ്രതികരിച്ചത്. ഇത് സോഷ്യല്‍മീഡിയയില്‍ വൈറലായി. തുടര്‍ന്ന് ഡ്യൂട്ടി തടസ്സപ്പെടുത്തിയെന്നാരോപിച്ച് ഗൗരിനന്ദക്കെതിരെ കേസെടുത്തു

Leave a Reply

Latest News

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍

മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍. കൊടുവള്ളി സ്വദേശി മുഹമ്മദ്‌ ബഷീറി(ചിന്നന്‍ ബഷീര്‍ 47) നെയാണ്‌ ബംഗളുരുവില്‍നിന്നു പ്രത്യേക അന്വേഷണ...

More News