Sunday, September 19, 2021

പ്ലസ്ടു വിദ്യാർഥിനിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തെറ്റായി പ്രചരിപ്പിച്ചതിന് യുവാവിനെ പോക്‌സോ, ഐ.ടി.വകുപ്പുകൾ പ്രകാരം പോലീസ് അറസ്റ്റുചെയ്തു

Must Read

കോഴഞ്ചേരി: പ്ലസ്ടു വിദ്യാർഥിനിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തെറ്റായി പ്രചരിപ്പിച്ചതിന് യുവാവിനെ പോക്‌സോ, ഐ.ടി.വകുപ്പുകൾ പ്രകാരം പോലീസ് അറസ്റ്റുചെയ്തു. ഇലന്തൂർ പെരുന്തോട്ടത്തിൽ നിഖിൽ എം.നായരെയാണ് (20) ആറന്മുള എസ്.എച്ച്.ഒ. പി.എം.ലിബിയുടെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.

17 വയസ്സുള്ള പെൺകുട്ടിയുമായി നിഖിൽ രണ്ടുവർഷമായി സൗഹൃദത്തിലായിരുന്നു. സ്കൂൾ വിദ്യാഭ്യാസകാലത്താണ് യുവാവ് പെൺകുട്ടിയുമായി അടുപ്പത്തിലായത്. യുവാവിന്റെ പെരുമാറ്റത്തിലെ വ്യത്യാസം മനസ്സിലാക്കിയ പെൺകുട്ടി സൗഹൃദത്തിൽനിന്ന് പിന്നീട് പിന്മാറി. ഇതിൽ പ്രകോപിതനായ യുവാവ് പെൺകുട്ടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.

രക്ഷിതാക്കൾ പോലീസിൽ നൽകിയ പരാതിയെത്തുടർന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്. ചിത്രങ്ങൾ പ്രചരിപ്പിച്ചതിന് യുവാവിന്റെ സുഹൃത്തുക്കളുടെ ഫോണുകളും പരിശോധനയ്ക്ക് വാങ്ങിയിട്ടുണ്ട്.

Leave a Reply

Latest News

ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി. തത്കാലം പാര്‍ട്ടി പ്രവര്‍ത്തകനായി തുടരാനാണ് താത്പര്യമെന്ന് സുരേഷ് ഗോപി പറഞ്ഞു.'നിലവില്‍ എനിക്ക് ചില...

More News