Friday, June 25, 2021

“ചാവണമായിരുന്നു പോലീസ് പട്ടികൾ” പോലീസുകാർക്കെതിരെ ഫേസ്ബുക്കിൽ വിദ്വേഷ കമന്റിട്ട യുവാവിനെ കസ്റ്റഡിയിൽ എടുത്ത് പോലീസ്

Must Read

കൊല്ലം : “ചാവണമായിരുന്നു പോലീസ് പട്ടികൾ” പോലീസുകാർക്കെതിരെ ഫേസ്ബുക്കിൽ വിദ്വേഷ കമന്റിട്ട യുവാവിനെ കസ്റ്റഡിയിൽ എടുത്ത് പോലീസ്. പൂയപ്പള്ളി സ്വദേശിയായ യുവാവിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. പിന്നീട് ചോദ്യം ചെയ്ത ശേഷം ഇയാള വിട്ടയച്ചു.
സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പോലീസ് അസോസിയേഷൻ സൈബർ സെല്ലിൽ പരാതി നൽകുകയായിരുന്നു.

പോലീസ് വാഹനം അപകടത്തിൽപ്പെട്ടെന്ന വാർത്തയുടെ ലിങ്കിന് ചുവട്ടിലാണ് യുവാവ് കമന്റിട്ടത്.

പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പൂയപ്പള്ളി സ്വദേശിയെ കസ്റ്റഡിയിൽ എടുത്തത്. പിന്നീട് ചോദ്യം ചെയ്യുകയായിരുന്നു. പോലീസിൽ നിന്നും തനിക്ക് നിരവധി തിക്താനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും, ഇതിലുള്ള പ്രതിഷേധമെന്ന രീതിയിലാണ് കമന്റ് ഇട്ടതുമെന്നായിരുന്നു യുവാവിന്റെ പ്രതികരണം. തുടർന്ന് പോലീസ് ഇയാളെ വിട്ടയക്കുകയായിരുന്നു.

Leave a Reply

Latest News

ബി. സന്ധ്യ പോലീസ് മേധാവി ആയാൽ അതൊരു ചരിത്രമാകും; സംസ്ഥാനത്തിനൊരു വനിതാ പോലീസ് മേധാവി; സാഹിത്യകാരി, കവയത്രി, ഗാനരചയിതാവ്… വിശേഷണങ്ങൾ ഏറെ

സൂര്യ സുരേന്ദ്രൻ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രം തിരുത്തി കുറിച്ച് വനിത പോലീസ് മേധാവി എത്തിയേക്കും.   അന്തിമ പട്ടികയിൽ ഇടം പിടിച്ച ബി.സന്ധ്യയ്ക്കാണ് സാധ്യത കൂടുതൽ. പാർട്ടിയുമായുള്ള അടുപ്പവും...

More News