വൃദ്ധയുടെ സ്വര്‍ണമാല പൊട്ടിച്ച സ്‌ത്രീയെ പോലീസ്‌ പിടികൂടി

0

മണ്ണഞ്ചേരി: വൃദ്ധയുടെ സ്വര്‍ണമാല പൊട്ടിച്ച സ്‌ത്രീയെ പോലീസ്‌ പിടികൂടി. ആലപ്പുഴ നഗരസഭയില്‍ കളപ്പുര വാര്‍ഡില്‍ ചക്കംപറമ്പില്‍ വീട്ടില്‍ രമാദേവിയാ (45) ണ്‌ പിടിയിലായത്‌.
ഇന്നലെ കലവൂര്‍ പാലത്തിന്‌ തെക്കുള്ള റോഡിലായിരുന്നു സംഭവം. റോഡരികില്‍ നിന്ന സരസമ്മയു (81)ടെ വിവരമന്വേഷണത്തിനെന്ന വ്യാജേനയെത്തിയാണ്‌ മാല കവര്‍ന്നത്‌. സംഭവം അറിഞ്ഞെത്തിയ മണ്ണഞ്ചേരി പോലീസ്‌ സി.സി.ടി.വി ദൃശ്യങ്ങള്‍ കണ്ടെത്തിയാണ്‌ മോഷ്‌ടാവിനെ പിടികൂടിയത്‌. ഇവര്‍ അപഹരിച്ച്‌ വിറ്റ മാല നഗരത്തിലെ സ്വര്‍ണക്കടയില്‍നിന്നും വീണ്ടെടുത്തു. പ്രതിയെ റിമാന്റ്‌ ചെയ്‌തു.

Leave a Reply