Monday, July 26, 2021

ഭാര്യയുമായുള്ള തർക്കത്തെ തുടർന്ന് ഭാര്യാ പിതാവിന്‍റെ തല അടിച്ചു പൊട്ടിച്ച സംഭവത്തില്‍ മരുമകനെയും കൂട്ടാളികളേയും പൊലീസ് അറസ്റ്റ് ചെയ്തു

Must Read

കൊല്ലം: ഭാര്യയുമായുള്ള തർക്കത്തെ തുടർന്ന് ഭാര്യാ പിതാവിന്‍റെ തല അടിച്ചു പൊട്ടിച്ച സംഭവത്തില്‍ മരുമകനെയും കൂട്ടാളികളേയും പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം അഞ്ചൽ തഴമേൽ ചരുവിള വീട്ടിൽ സുദർശനനെയാണ് മരുമകനും സുഹൃത്തുക്കളും ചേർന്ന് വീട്ടിൽ കയറിയാണ് മർദിച്ചത്.

സംഭവത്തില്‍ കോട്ടുക്കൽ സ്വദേശി വിപിൻ, സുഹൃത്തുക്കളായ ലിജോ, ശ്യാം രാജ്, വിശാൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് വിപിനും സംഘവും അഞ്ചൽ തഴമേലുള്ള ഭാര്യ വീട്ടിൽ കയറി അക്രമം നടത്തിയത്. ഭാര്യ ശിൽപയുമായുള്ള പ്രശ്നങ്ങളുടെ തുടർച്ചയായിരുന്നു അക്രമം.

കമ്പിവടി കൊണ്ടുള്ള അടിയേറ്റാണ് വിപിന്‍റെ ഭാര്യാ പിതാവ് സുദർശനന്‍റെ തല പൊട്ടിയത്. സുദർശനന്‍റെ ഭാര്യ സിന്ധുവിനും പരുക്കേറ്റു. വിപിനുമായുള്ള പ്രശ്നങ്ങളെ തുടർന്ന് ഭാര്യ ശിൽപ കുഞ്ഞുങ്ങളുമായി സ്വന്തം വീട്ടിലേക്ക് താമസം മാറിയിരുന്നു. ഇതിനു പിന്നാലെ ആയിരുന്നു അക്രമം. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Leave a Reply

Latest News

കൊടകര കുഴല്‍പ്പണക്കേസ് കുറ്റപത്രത്തില്‍ ബി.ജെ.പിയെ ബന്ധിപ്പിക്കുന്ന ഒന്നും തന്നെയില്ല; മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: ‘കൊടകരയില്‍ കവര്‍ച്ച ചെയ്ത പണം ബി.ജെ.പിയുടേതാണെന്ന് പറഞ്ഞ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. കൊടകര കുഴല്‍പ്പണക്കേസിലെ ഗൂഢാലോചന ഇതോടെ വ്യക്തമായി. സ്വര്‍ണക്കടത്തിലും ഡോളര്‍ക്കടത്തിലും തന്റെ സര്‍ക്കാര്‍...

More News