Wednesday, December 1, 2021

കടയിൽ കൃത്രിമ തിരക്കുണ്ടാക്കി 20,000 രൂപ കവർന്ന സംഘത്തിലെ ഒരാൾ പോലീസ് പിടിയിൽ

Must Read

കടയിൽ കൃത്രിമ തിരക്കുണ്ടാക്കി 20,000 രൂപ കവർന്ന സംഘത്തിലെ ഒരാൾ പോലീസ് പിടിയിൽ. തമിഴ്‌നാട് തിരുച്ചിറപ്പള്ളി തായന്നൂർ പുൻഗണുർ റാംജി നഗർ കട്ടൂർ കുമരേശൻ സെൽവരാജ്‌ (42)ആണ്‌ പിടിയിലായത്.

വൈറ്റിലയിലെ ലോട്ടറിക്കടയിൽ കൃത്രിമ തിരക്കുണ്ടാക്കി 20,000 രൂപ കവർന്ന സംഘത്തിലെ പ്രതിയാണ് കുമരേശൻ. സംഘത്തിലെ മൂന്നുപേർ കടന്നുകളഞ്ഞതായി പോലീസ് അറിയിച്ചു.

ഹബ്ബിലേക്കുള്ള വഴിയിലെ ലോട്ടറിക്കടയിലാണ് സംഭവം. തിരക്കുണ്ടാക്കി കടയിലെ ജീവനക്കാരുടെ ശ്രദ്ധ മാറ്റിയശേഷം മേശവലിപ്പിൽനിന്ന്‌ പണം കവരുകയായിരുന്നു. ഇവർ പോയ ഉടൻ കവർച്ച ശ്രദ്ധയിൽപ്പെട്ട കടയുടമ പോലീസിൽ വിവരം അറിയിച്ചു. സി.സി.ടി.വി. ദൃശ്യം പരിശോധിച്ച പോലീസ് ഹബ്ബിനു സമീപത്ത് സംശയകരമായ സാഹചര്യത്തിൽ കണ്ട കുമരേശനെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Leave a Reply

Latest News

പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു. കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് പോലീസ് വാഹനം ഓടിച്ചത്. അയ്യപ്പഭക്തരും...

More News