Wednesday, December 1, 2021

അഭിഭാഷകൻ ചമഞ്ഞ് കാറും പണവും മുദ്രപ്പത്രവും തട്ടിയെടുത്തയാളെ പോലീസ് അറസ്റ്റുചെയ്തു

Must Read

അഭിഭാഷകൻ ചമഞ്ഞ് കാറും പണവും മുദ്രപ്പത്രവും തട്ടിയെടുത്തയാളെ പോലീസ് അറസ്റ്റുചെയ്തു. കണ്ണൂർ ചിറയ്ക്കൽ കവിതാലയം ജിഗീഷ് (32) ആണ് എടത്വാ പോലീസിന്റെ പിടിയിലായത്. എടത്വാ മങ്കൊട്ട സ്വദേശി അനീഷ്‌കുമാർ ജില്ലാ പോലീസ് മേധാവി ജി. ജയ്ദേവിനു നൽകിയ പരാതിയെത്തുടർന്നാണ് മൂന്നുദിവസത്തെ അന്വേഷണത്തിനൊടുവിൽ പ്രതിയെ പിടികൂടിയത്.

അഭിഭാഷകൻ ചമഞ്ഞു നടന്ന ജിഗീഷ് കാർ ഉടമയായ അനീഷ്‌കുമാറുമായി സൗഹൃദംസ്ഥാപിച്ചാണ് കാറും 2,40,000 രൂപയും മുദ്രപ്പത്രവും തട്ടിയെടുത്തത്. എടത്വായിലെ ഒരു കേസിൽനിന്ന് കാറുടമയെ രക്ഷപ്പെടുത്താമെന്നു വിശ്വസിപ്പിച്ചാണ് തട്ടിപ്പു നടത്തിയത്. കൈമാറിയ കാറും പണവും മുദ്രപ്പത്രവും ആഴ്ചകൾ കഴിഞ്ഞിട്ടും തിരികെ ലഭിക്കാത്തതിനെത്തുടർന്ന് ഉടമ ജിഗീഷിന്റെ മൊബൈൽഫോണിൽ ബന്ധപ്പെട്ടു. ഫോൺ എടുക്കാത്തതിനെത്തുടർന്ന് അനീഷ്‌കുമാർ ജില്ലാ പോലീസ് മേധാവിക്കു പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ എടത്വാ പോലീസ് പ്രതിയെ കുടുക്കാൻ അ​ന്വേഷണം ആരംഭിച്ചു.

മൊബൈൽ ടവർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും പോലീസിനെ വെട്ടിച്ച് പ്രതി കടക്കുകയായിരുന്നു. എറണാകുളം ചേന്ദമംഗലം ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ പ്രതിയെ പിടികൂടിയത്. ചേന്ദമംഗലത്തെ വീടിന്റെ കാർപോർച്ചിൽനിന്നാണ് കാർ കണ്ടെടുക്കുന്നത്. ഈ വീട്ടിൽനിന്ന് പതിയെ പോലീസ് പിടികൂടി. സമാന കേസുകളിലും ജിഗീഷ് പ്രതിയാണ്. സുപ്രീംകോടതി ജഡ്ജി ചമഞ്ഞും പ്രതി പലരെയും കബളിപ്പിച്ചതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.

എടത്വാ ഇൻസ്പെക്ടർ ആനന്ദബാബു, എസ്.ഐ. ഷാംജി, സി.പി.ഒ.മാരായ സനീഷ്, ശ്യാംകുമാർ, സുനിൽകുമാർ എന്നിവരാണ് അന്വേഷണത്തിനു നേതൃത്വം നൽകിയത്.

Leave a Reply

Latest News

പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു. കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് പോലീസ് വാഹനം ഓടിച്ചത്. അയ്യപ്പഭക്തരും...

More News