Sunday, September 26, 2021

ആഫ്രിക്കൻ കിളികളെയും പേർഷ്യൻ പൂച്ചയെയും പ്രാവുകളെയും മോഷ്ടിച്ച കേസിൽ ഒരാളെ മലയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തു

Must Read

ആഫ്രിക്കൻ കിളികളെയും പേർഷ്യൻ പൂച്ചയെയും പ്രാവുകളെയും മോഷ്ടിച്ച കേസിൽ ഒരാളെ മലയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തു. കഴക്കൂട്ടം ചന്തവിളയിൽ താമസിക്കുന്ന വള്ളക്കടവ് സ്വദേശി ആർ.റഹീഷ്ഖാൻ(29) ആണ് അറസ്റ്റിലായത്. മലയിൻകീഴ് ഇരട്ടക്കലുങ്ക് ക്ഷേത്രത്തിനു സമീപം കൃപ അക്വേറിയം നടത്തുന്ന മാങ്കുന്ന് ജോസ്‌വില്ലയിൽ എം.ജി.സന്തോഷിന്റെ കടയിൽ ഞായറാഴ്ച മോഷണം നടത്തിയെന്നാണ് കേസ്. എൺപത് കിളികളും മയിൽ പ്രാവ്, ഫാൻസി പ്രാവ് എന്നിവയുൾപ്പെടെ 30 പ്രാവുകളും 15000 രൂപയോളം വിലവരുന്ന ഒരു പേർഷ്യൻ പൂച്ചയുമാണ് നഷ്ടപ്പെട്ടത്.

മലയിൻകീഴ് എസ്.എച്ച്.ഒ. സൈജുവിന്റേയും എസ്.ഐ. ആർ.രാജേഷിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ചന്തവിളയ്ക്കടുത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. കേസിലെ ഒന്നാം പ്രതി ഷാരൂഖ്ഖാനെ പോലീസിനു പിടികൂടാനായില്ല. അറസ്റ്റിലായ റഹീഷ്ഖാനെതിരേ ഫോർട്ട്, ശംഖുംമുഖം, നേമം, വിഴിഞ്ഞം, കഴക്കൂട്ടം, വള്ളക്കടവ് എന്നീ സ്റ്റേഷനുകളിലായി 21-കേസുകളുണ്ട്. പോലീസിനു ലഭിച്ച സൂചനയനുസരിച്ച് ചന്തവിള ഭാഗത്തെത്തിയപ്പോൾ പ്രതികൾ രണ്ടുപേരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അതിൽ റഹീഷ്ഖാനെ പിന്തുടർന്നു പിടികൂടുകയായിരുന്നു

Leave a Reply

Latest News

സ്വർണക്കടയിൽ മോഷണംനടത്തി മുങ്ങിയ തമിഴ്‌ സംഘത്തെ കുടുക്കാൻ തുമ്പായത്കുടിവെള്ളക്കുപ്പി;ചെക്ക്പോസ്റ്റിലെ സി.സി.ടി.വി.യിൽനിന്നു മാഞ്ഞുപോകുന്നതിനു മൂന്നു മിനിറ്റുമാത്രം മുൻപു വീണ്ടെടുക്കാൻ കഴിഞ്ഞ ദൃശ്യങ്ങളും പോലീസിനെ തുണച്ചു

കാർ നിർത്തി വിശ്രമിച്ചസ്ഥലത്ത് ഉപേക്ഷിച്ച കുടിവെള്ളക്കുപ്പിയാണ് കായംകുളത്തെ സ്വർണക്കടയിൽ മോഷണംനടത്തി മുങ്ങിയ തമിഴ്‌ സംഘത്തെ കുടുക്കാൻ തുമ്പായത്. ഇതിനൊപ്പം ചെക്ക്പോസ്റ്റിലെ സി.സി.ടി.വി.യിൽനിന്നു മാഞ്ഞുപോകുന്നതിനു മൂന്നു മിനിറ്റുമാത്രം...

More News