Thursday, December 2, 2021

പപ്പായ മരത്തിൽ നഖങ്ങൾ കുത്തി;വീട്ടിൽ മന്ത്രവാദം നടത്തിയതിന് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു

Must Read

വിജയവാഡ : കഴിഞ്ഞ ദിവസം പുലർച്ചെ വീട്ടിൽ മന്ത്രവാദം നടത്തിയതിന് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രാ പ്രദേശിലെ മാരേപ്പള്ളി ഗ്രാമത്തിലാണ് സംഭവം. പോലീസ് അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് മന്ത്രവാദം നടത്തുന്നു എന്ന് മനസിലാക്കിയ ഗ്രാമവാസികൾ ഇയാളെ മർദ്ദിച്ചു.

വീട്ടിൽ നിന്ന് നിലവിളി കേട്ടതിനെ തുടർന്നാണ് നാട്ടുകാർ ഇയാളുടെ സ്ഥലത്തേക്ക് ചെല്ലുന്നത്. അവർ അവിടെ എത്തിയപ്പോൾ പപ്പായ മരത്തിൽ നഖങ്ങൾ കുത്തിയിരിക്കുന്നത് ശ്രദ്ധയിൽ പെട്ടു. ഇതിന് സമീപമാണ് ചടങ്ങുകൾ നടന്നത്.

എന്തുകൊണ്ടാണ് ഇത്തരം ആചാരങ്ങൾ ചെയ്തതെന്ന് പറയാൻ ഇയാൾ കൂട്ടാക്കാതിരുന്നതിനാലാണ് പ്രകോപിതരായ നാട്ടുകാർ ഇയാളെ മർദ്ദിച്ചതെന്ന് പോലീസ് പറഞ്ഞു. ഇതേ തുടർന്ന് ഇക്കാര്യം നാട്ടുകാർ പോലീസിൽ അറിയിച്ചു. പോലീസ് വന്ന് പ്രതിയെ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News