Sunday, January 24, 2021

കറുപ്പുമുണ്ടും കഴുത്തിൽ തോർത്തുമായി ഭക്തരാണെന്ന വ്യാജേനെ ബൈക്കിലെത്തി മാല പൊട്ടിക്കും;മൊബൈൽ ഫോൺ ഉപയോഗിക്കില്ല; ഒടുവിൽ സി.സി.ടി.വിയിൽ കുടുങ്ങി; ബൈക്കിലെത്തി മാല പൊട്ടിച്ച മൂന്നംഗസംഘം പൊലീസിന്റെ പിടിയിൽ

Must Read

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വിനോദസഞ്ചാരി മരിച്ചു. കണ്ണൂർ സ്വദേശി ഷഹാനയാണ് മരിച്ചത്

വയനാട്: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വിനോദസഞ്ചാരി മരിച്ചു. കണ്ണൂർ സ്വദേശി ഷഹാനയാണ് മരിച്ചത്. മേപ്പാടി എളമ്പിലേരി സ്വകാര്യ റിസോർട്ടിലെ ടെൻ്റിൽ താമസിക്കുമ്പോഴാണ് കാട്ടാന...

മസിനഗുഡിയിൽ കാട്ടാനയെ തീവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഹോം സ്റ്റേ അധികൃതർ അടച്ചുപൂട്ടി

ഊട്ടി: മസിനഗുഡിയിൽ കാട്ടാനയെ തീവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഹോം സ്റ്റേ അധികൃതർ അടച്ചുപൂട്ടി. ഹോം സ്റ്റേ പരിസരത്തെത്തിയ ആനയെ മണ്ണെണ്ണ ഒഴിച്ച ടയർ...

ചുവപ്പ് കാർഡിൽ പത്തുപേരായി ചുരുങ്ങിയ എഫ്.സി ഗോവക്കെതിരെ വിജയം നേടിയെടുക്കാനാകാതെ കൊമ്പൻമാർ കളിയവസാനിപ്പിച്ചു

ചുവപ്പ് കാർഡിൽ പത്തുപേരായി ചുരുങ്ങിയ എഫ്.സി ഗോവക്കെതിരെ വിജയം നേടിയെടുക്കാനാകാതെ കൊമ്പൻമാർ കളിയവസാനിപ്പിച്ചു. അവസാന മിനുറ്റുകളിൽ വീണുകിട്ടിയ അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാനാകാത്ത ബ്ലാസ്റ്റേഴ്സിന് സമനിലകൊണ്ട്...

കോഴിക്കോട്∙ കഴിഞ്ഞ നാലു മാസത്തിനിടെ നഗരത്തിലെ വിവിധയിടങ്ങളിൽ ബൈക്കിലെത്തി മാല പൊട്ടിച്ച മൂന്നംഗസംഘം പൊലീസിന്റെ പിടിയിൽ; പത്തു മോഷണക്കേസുകളാണ് ഇതോടെ തെളിഞ്ഞത്. ചാലക്കുടി അതിരപ്പള്ളി വെറ്റിലപ്പാറ സ്വദേശി അസിൻജോസ്( 33), കൊടുങ്ങല്ലൂർ കുറ്റിക്കാട്ടിൽ ഷമീർ (21), ഫറോക്ക് പുറ്റേക്കാട് അബ്ദുൽ സലാം എന്ന പുറ്റേക്കാട് സലാം (35) എന്നിവരെയാണ് സിറ്റി ഡപ്യൂട്ടി കമ്മിഷണർ സുജിത് ദാസിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും നടക്കാവ് പൊലീസ് ഇൻപെക്ടർ എൻ.ബിശ്വാസും പിടികൂടിയത്.
പന്തിരാങ്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിലെ കുന്നത്തുപാലത്ത് സ്ത്രീയുടെ കഴുത്തിൽനിന്നു ഏഴരപവൻ മാലപൊട്ടിച്ചത് ഈ സംഘമാണ്. മെഡിക്കൽ കോളജ് സ്റ്റേഷൻ പരിധിയിൽപ്പെട്ട അരയിടത്ത് പാലം, മോർച്ചറി റോഡ്, നടക്കാവ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ബിലാത്തിക്കുളം, തിരുത്തിയാട്, എരഞ്ഞിപ്പാലം,ജാഫർ ഖാൻ കോളനി, സഹകരണ ആശുപത്രിയുടെ സമീപത്തെ ഇടവഴി, എലത്തൂർ സ്റ്റേഷൻ പരിധിയിൽ അത്താണിക്കൽ എന്നിവിടങ്ങളിലും മാലപൊട്ടിച്ചത് ഇതേ സംഘമാണ്. വളാഞ്ചേരി എടപ്പാൾ ഭാഗങ്ങളിൽനിന്നായി രണ്ട് മിനി ലോറികൾ മോഷ്ടിച്ചതായും നോർത്ത് അസിസ്റ്റന്റ് കമ്മിഷണർ കെ.അഷ്റഫ് പറഞ്ഞു.

നടക്കാവ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ എസ്.ബി.കൈലാസ് നാഥ്, വി.ദിനേശ്കുമാർ, സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഒ.മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, എം.ഷാലു, ഷഹീർ പെരുമണ്ണ, എ.വി.സുമേഷ്, ശ്രീജിത്ത് പടിയാത്ത്, എം.മുഹമ്മദ് ഷാഫി എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

കഴിഞ്ഞ നാലു മാസത്തിനിടെ നഗരത്തെ ആശങ്കയിലാഴ്ത്തിയ മോഷണക്കേസുകളിലെ പ്രതികൾ വലയിലായതിന്റെ ആശ്വാസത്തിൽ സിറ്റി പൊലീസ്. മോഷണരീതിയിലെ സമാനതകൾ തിരിച്ചറിഞ്ഞാണ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ മൂന്നു പ്രതികളെയും കുടുക്കിയത്.

നൂറോളം മോഷണക്കേസുകളിൽ പ്രതിയായ പുറ്റേക്കാട് സലാമിന്റ നേതൃത്വത്തിൽ മാല മോഷണസംഘം രൂപംകൊണ്ടത് വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാലത്താണ്. സംസ്ഥാനാന്തര കേസുകളിൽ പ്രതിയാണ് അസിൻ ജോസ്. ജെയിൽ മോചിതരായ ശേഷം സലാം തന്റെ സംഘത്തിലേക്ക് ഇവരെ ഉൾപ്പെടുത്തുകയായിരുന്നു. മാല പൊട്ടിക്കാനുള്ള ബൈക്കുകൾ അസിൻ ജോസിന്റെ സഹായത്തോടെ സലാം പലയിടങ്ങളിൽനിന്നായി മോഷ്ടിച്ചതാണ്.
മാല പൊട്ടിക്കുന്ന ദിവസം മുൻകൂട്ടി തിരുമാനിച്ച് ഷമീറിനേയും കൂട്ടി കോഴിക്കോടെത്തി മാല പൊട്ടിച്ച് തിരികെപ്പോവുകയാണ് പതിവ്. ഒഴിഞ്ഞ വഴികളിൽ വരുന്ന പ്രായമുള്ള സ്ത്രീകളുടെ മാലകളാണ് മോഷ്ടിച്ചവയിൽ അധികവും. തിരുത്തിയാട് അഴകൊടി ക്ഷേത്ര പരിസരത്ത് കറുപ്പുമുണ്ടും കഴുത്തിൽ തോർത്തുമായി ഭക്തരാണെന്ന വ്യാജേനയാണ് ബൈക്കിലെത്തി മാല പൊട്ടിച്ചത്. പൊലീസ് പിൻതുടരാതിരിക്കാൻ സംഘം മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. എന്നാൽ ഇവർ കടന്നുപോയ വഴികളിലെ സിസിടിവി ദൃശ്യങ്ങളാണ് സംഘത്തെ കുടുക്കിയത്.

നാലു മാസമായി നഗരത്തിൽ മോഷണങ്ങളും പിടിച്ചുപറികളും വർധിച്ചു വരുന്ന സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപികരിച്ച് അന്വേഷണം നടത്തി വന്നത്. സംഭവസ്ഥലങ്ങളിൽ ലഭ്യമായ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് എല്ലാ പിടിച്ചുപറികളും നടത്തിയത് ഒരേ സംഘങ്ങളാണെന്ന് സ്ഥിരീകരിച്ചത്. പഴയ മോഡൽ ഹീറോ ഹോണ്ട സ്പ്ലെന്റർ, പൾസർ ബൈക്കുകളാണ് സ്ഥിരമായി ഉപയോഗിച്ചുവന്നത്.

തുടർന്ന് കോഴിക്കോടും അയൽ ജില്ലകളിലും മോഷണം പോയ വാഹനങ്ങളെ കേന്ദ്രീകരിച്ചും ഇത്തരം വാഹനങ്ങളുപയോഗിച്ചു നടന്ന കുറ്റകൃത്യം നടത്തിയവരെ കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങി. സമാന രീതിയിലുള്ള കുറ്റകൃത്യം നടത്തുന്ന ജയിൽ മോചിതരായ പ്രതികളെ കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചു. തുടർന്നാണ് പൊറ്റെക്കാട് സലാമിലേക്ക് അന്വേഷണം എത്തിയത്.

സലാം ജയിൽ മോചിതനായ ശേഷം വ്യത്യസ്ത ജില്ലകളിൽ മാറി മാറി വാടക വീട്ടിൽ താമസിച്ചെന്ന് കണ്ടെത്തി. തേഞ്ഞിപ്പാലത്ത് സർവകലാശാലയ്ക്കടുത്തുവച്ചാണ് സലാമിനെ പിടികൂടിയത്. സലാമിനെ ചോദ്യം ചെയ്തപ്പോഴാണ് എറണാകുളത്ത് ഭണ്ഡാര മോഷണക്കേസുകളിൽ ജയിലിൽ കഴിഞ്ഞിട്ടുള്ള കൊടുങ്ങല്ലൂർ സ്വദേശി ഷമീറാണു സഹായിയെന്ന് വ്യക്തമായത്. വിമാനത്താവളത്തിനടുത്ത് സലാമിന്റെ വാടകവീട്ടിൽനിന്നാണ് ഇയാളെപിടികൂടിയത്. ഇവർക്ക് ബൈക്കുകൾ മോഷ്ടിക്കാനും സ്വർണ്ണം വിൽക്കാനും സൗകര്യം ചെയ്തു കൊടുത്തിരുന്നത് അസിൻ ജോസാണ്. ചാലക്കുടി സ്വദേശിയായ അസിൻ ജോസിനെ ആതിരപ്പള്ളിയിൽ നിന്നു പിടികൂടി കോഴിക്കോട് എത്തിച്ചശേഷമാണ് അറസ്റ്റ് ചെയ്തത്.

English summary

Police have arrested a gang of three who broke their necklaces on a bike

Leave a Reply

Latest News

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വിനോദസഞ്ചാരി മരിച്ചു. കണ്ണൂർ സ്വദേശി ഷഹാനയാണ് മരിച്ചത്

വയനാട്: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വിനോദസഞ്ചാരി മരിച്ചു. കണ്ണൂർ സ്വദേശി ഷഹാനയാണ് മരിച്ചത്. മേപ്പാടി എളമ്പിലേരി സ്വകാര്യ റിസോർട്ടിലെ ടെൻ്റിൽ താമസിക്കുമ്പോഴാണ് കാട്ടാന...

മസിനഗുഡിയിൽ കാട്ടാനയെ തീവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഹോം സ്റ്റേ അധികൃതർ അടച്ചുപൂട്ടി

ഊട്ടി: മസിനഗുഡിയിൽ കാട്ടാനയെ തീവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഹോം സ്റ്റേ അധികൃതർ അടച്ചുപൂട്ടി. ഹോം സ്റ്റേ പരിസരത്തെത്തിയ ആനയെ മണ്ണെണ്ണ ഒഴിച്ച ടയർ കത്തിച്ചെറിഞ്ഞു വിരട്ടുന്നതിനിടെ ടയർ ചെവിയിൽ കുടുങ്ങി...

ചുവപ്പ് കാർഡിൽ പത്തുപേരായി ചുരുങ്ങിയ എഫ്.സി ഗോവക്കെതിരെ വിജയം നേടിയെടുക്കാനാകാതെ കൊമ്പൻമാർ കളിയവസാനിപ്പിച്ചു

ചുവപ്പ് കാർഡിൽ പത്തുപേരായി ചുരുങ്ങിയ എഫ്.സി ഗോവക്കെതിരെ വിജയം നേടിയെടുക്കാനാകാതെ കൊമ്പൻമാർ കളിയവസാനിപ്പിച്ചു. അവസാന മിനുറ്റുകളിൽ വീണുകിട്ടിയ അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാനാകാത്ത ബ്ലാസ്റ്റേഴ്സിന് സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾ...

കാട്ടാക്കടയിൽ ആക്രിക്കടയിൽ ആധാർ കാർഡുകളും, ബാങ്ക്, ഇൻഷൂറൻസ് കമ്പനി രേഖകളും കൊണ്ടുപോയി വിറ്റത് തപാൽ വകുപ്പിലെ താൽക്കാലിക ജീവനക്കാരിയുടെ ഭർത്താവ്

തിരുവനന്തപുരം: കാട്ടാക്കടയിൽ ആക്രിക്കടയിൽ ആധാർ കാർഡുകളും, ബാങ്ക്, ഇൻഷൂറൻസ് കമ്പനി രേഖകളും കൊണ്ടുപോയി വിറ്റത് തപാൽ വകുപ്പിലെ താൽക്കാലിക ജീവനക്കാരിയുടെ ഭർത്താവ്. മദ്യപിച്ചെത്തിയ ഭർത്താവ് പേപ്പറുകൾക്കൊപ്പം തപാൽ ഉരുപ്പടികളും വിൽക്കുകയായിരുന്നു....

ട്രെയിൻ വരുന്നതിന് മുന്നോടിയായി പതിവ് പരിശോധനക്ക് ഇറങ്ങിയ എറണാകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷനിലെ മെക്കാനിക്കൽ ജീവനക്കാരിക്ക് മറ്റൊരു ട്രെയിൻ എൻജിൻ തട്ടി ഗുരുതര പരിക്ക്

കൊച്ചി: ട്രെയിൻ വരുന്നതിന് മുന്നോടിയായി പതിവ് പരിശോധനക്ക് ഇറങ്ങിയ എറണാകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷനിലെ മെക്കാനിക്കൽ ജീവനക്കാരിക്ക് മറ്റൊരു ട്രെയിൻ എൻജിൻ തട്ടി ഗുരുതര പരിക്ക്. കോട്ടയം വെള്ളൂർ വടകര...

More News