Tuesday, May 18, 2021

പനാമയിലെ കോളണിലെ ന്യൂസ എസ്പെരൻസ ജയിലിലേക്ക് മയക്കുമരുന്ന് കടത്തിയ പൂച്ച പൊലീസ് പിടിയിലായി

Must Read

പനാമയിലെ കോളണിലെ ന്യൂസ എസ്പെരൻസ ജയിലിലേക്ക് മയക്കുമരുന്ന് കടത്തിയ പൂച്ച പൊലീസ് പിടിയിലായി. പനാമ സിറ്റിയുടെ വടക്ക് കരീബിയൻ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ജയിലിൽ 1700 തടവുകാരുള്ളത്. ഇവിടുത്തെ ചില തടവുകാർക്കായിട്ടാണ് കൊക്കെയ്നും കഞ്ചാവും പൂച്ചയുടെ ശരീരത്തിൽ ഘടിപ്പിച്ച ചെറിയ തുണി സഞ്ചികളിലാക്കി കടത്താൻ ശ്രമിച്ചതെന്നാണ് വിവരം. പൂച്ചയുടെ കഴുത്തിന് ചുറ്റുമായിട്ടാണ് തുണിസഞ്ചി കെട്ടിയിരുന്നത്.

പൂച്ചയിൽ നിന്ന് പിടിച്ചത് കഞ്ചാവ്, ക്രാക്ക്, കൊക്കെയ്‌ൻ എന്നീ ലഹരി വസ്‌തുക്കളാണെന്നാണ് റിപ്പോർട്ട്. ഭക്ഷണം കാട്ടിയാണ് തടവുകാർ പൂച്ചയെ ആകർഷിച്ചിരുന്നത്. പൂച്ചയെ മൃഗങ്ങളുടെ ദത്തെടുക്കൽ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് പ്രോസിക്യൂട്ടറായ എഡ്വാഡോ റോഡ്രഗ്വേസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരെങ്കിലും ഏറ്റെടുക്കാൻ എത്തുന്നതുവരെ പൂച്ച ദത്തെടുക്കൽ കേന്ദ്രത്തിൽ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ജയിലിന് പുറത്തുള്ള ആളുകളാണ് ലഹരിവസ്‌തുക്കൾ പൂച്ചയുടെ ശരീരത്തിൽ കെട്ടിവച്ചതെന്നാണ് റിപ്പോർട്ടുകൾ.

English summery

Police have arrested a cat who smuggled drugs into the Newsa Esperance prison in Colon, Panama

Leave a Reply

Latest News

രണ്ട് തവണ കോവിഡ് ബാധിതനായ മന്ത്രി വിഎസ് സുനിൽകുമാറിന് കടുത്ത ചുമ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശൂർ: കടുത്ത ചുമയെത്തുടർന്ന് മന്ത്രി വിഎസ് സുനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് തവണ കോവിഡ് ബാധിതനായിരുന്നു. കോവിഡാനന്തര ചികിത്സയ്ക്കിടെയാണ് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. കഴിഞ്ഞ വർഷം...

More News