Thursday, January 27, 2022

രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് വാഹനനിയന്ത്രണം ജനങ്ങളെ വട്ടംകറക്കി

Must Read

തിരുവനന്തപുരം: രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ പോലീസ് ഏർപ്പെടുത്തിയ വാഹനനിയന്ത്രണം ജനങ്ങളെ വട്ടംകറക്കി. ആംബുലൻസുകളും ആശുപത്രിയിലേക്കുള്ള വാഹനങ്ങളും മണിക്കൂറുകളോളം നിരത്തുകളിൽ കുടുങ്ങിക്കിടന്നു.

നഗരത്തിലെ പല പ്രധാന ഇടറോഡുകളും വെട്ടിപ്പൊളിച്ചിട്ടിരിക്കുന്നതിനാൽ ഗതാഗതം വഴിതിരിച്ചുവിടാനാവാതെ പോലീസും പ്രതിസന്ധിയിലായി. ഇടുങ്ങിയ റോഡുകളിലൂടെ വാഹനങ്ങളെ വഴിതിരിച്ചുവിട്ടെങ്കിലും വലിയവാഹനങ്ങൾ ഇവിടേയും കുടുങ്ങിക്കിടന്നു. രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് പോലീസുകാരെ ഡ്യൂട്ടിക്ക് നിയോഗച്ചതിനാൽ വഴിതിരിച്ചുവിട്ട റോഡുകളിൽ ആവശ്യത്തിന് പോലീസും ഉണ്ടായിരുന്നില്ല.

രാവിലെ 11-നാണ് രാഷ്ട്രപതി തലസ്ഥാനത്തെത്തിയത്. 11.30-ന് പൂജപ്പുരയിലായിരുന്നു ആദ്യ പരിപാടി. വിമാനത്താവളം മുതൽ പൂജപ്പുരവരെ വളരെ നേരത്തേ തന്നെ പോലീസ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, സ്റ്റാച്യു, വഴുതയ്ക്കാട്, പാളയം, വെള്ളയമ്പലം ഭാഗങ്ങളിലെ പല റോഡുകളും വെട്ടിപ്പൊളിച്ചിട്ടിരിക്കുന്നതിനാൽ വാഹനങ്ങൾ വഴിതിരിച്ചുവിടാൻ കഴിഞ്ഞില്ല. ഇതോടെ നഗരം നിശ്ചലമായി. വൈകീട്ട് അഞ്ചോടെയാണ് രാഷ്ട്രപതി പദ്മനാഭസ്വാമി ക്ഷേത്രസന്ദർശനം നടത്തിയത്. വാഹനങ്ങളുടെ തിരക്കുകൂടിയ സമയമായതിനാൽ ഇടറോഡുകളിൽ വാഹനങ്ങൾ കുടുങ്ങി.

വഴുതയ്ക്കാട് കലാഭവൻ മണി റോഡ് മാസങ്ങളായി പൊളിച്ചിട്ടിരിക്കുകയാണ്. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് സ്റ്റാച്യുവിൽ അടക്കം നഗരത്തിലെ നിരവധി റോഡുകൾ കുഴിച്ചിട്ടിരിക്കുന്നത്. സമയബന്ധിതമായി ഇവയുടെ പണി പൂർത്തിയാക്കാനും അധികൃതർക്കാവുന്നില്ല. നഗരത്തിലെ പോലീസിനെ മുഴുവൻ വി.വി.ഐ.പി. സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നു. ഇതോടെ മറ്റിടങ്ങളിൽ ഗതാഗതം നിയന്ത്രിക്കാൻ ആവശ്യത്തിന് ഉദ്യോഗസ്ഥരുണ്ടായിരുന്നില്ല. പല സ്ഥലങ്ങളിലും നാട്ടുകാരും ഡ്രൈവർമാരും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ റോഡിലിറങ്ങി.

Leave a Reply

Latest News

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായി

കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​ർ ന​ൽ​കി​യ...

More News