Wednesday, October 27, 2021

മദ്ധ്യപ്രദേശിൽ മതപരിവർത്തനത്തെക്കുറിച്ചുള്ള പുസ്‌തകം വിതരണം ചെയ്തവരെ പിടികൂടി പോലീസ്

Must Read

മദ്ധ്യപ്രദേശിൽ മതപരിവർത്തനത്തെക്കുറിച്ചുള്ള പുസ്‌തകം വിതരണം ചെയ്തവരെ പിടികൂടി പോലീസ്. സ്ത്രീകൾ ഉൾപ്പെടെ എട്ട് പേരെയാണ് പിടികൂടിയത്. വിഎച്ച്പി പ്രവർത്തകർ വിവരം അറിയിച്ചതിനെ തുടർന്നാണ് നടപടി.

ദാത്യ നഗരത്തിലായിരുന്നു സംഭവം. 10 അംഗ സംഘമാണ് നഗരത്തിലെ ഹോളി ക്രോസ് സ്‌കൂളിന് സമീപം മതപരിവർത്തനത്തെക്കുറിച്ചുള്ള പുസ്തകം വിതരണം ചെയ്തത്. നഗരത്തിൽ എത്തിയ പലർക്കും ഇവർ പുസ്തകം നൽകിയെങ്കിലും പലരും വങ്ങാൻ വിസമ്മതിച്ചു. ചിലർക്ക് നിർബന്ധപൂർവ്വമാണ് പുസ്തകങ്ങൾ നൽകിയത്. ഉടനെ പ്രദേശവാസികൾ സംഭവം വിഎച്ച്പി പ്രവർത്തകരെ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തുകയായിരുന്നു. അഞ്ച് സ്ത്രീകളും, മൂന്ന് പുരുഷന്മാരുമാണ് പിടിയിലായത്. രണ്ട് പേർ രക്ഷപ്പെട്ടു.

സംഭവത്തിൽ ഇവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 505 (2) വകുപ്പ് പ്രകാരമാണ് കേസ് എടുത്ത്. പിടിയിലാകാനുള്ള രണ്ട് പേർക്കായി തെരച്ചിൽ ഊർജ്ജിതമാക്കി.

Leave a Reply

Latest News

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക....

More News