Friday, July 30, 2021

വിദേശത്തു ജോലി വാഗ്ദാനം ചെയ്തു പ്രവർത്തിക്കുന്ന വ്യാജ റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്കു പൂട്ടിടാനാകാതെ പോലീസ്

Must Read

കൊച്ചി: വിദേശത്തു ജോലി വാഗ്ദാനം ചെയ്തു പ്രവർത്തിക്കുന്ന വ്യാജ റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്കു പൂട്ടിടാനാകാതെ പോലീസ്. ഒരേ പ്രതി തന്നെ വിവിധ സ്ഥാപനങ്ങളുടെ പേരിൽ കോടികളുടെ റിക്രൂട്ട്‌മെന്റ് തട്ടിപ്പ് നടത്തി പിടിയിലായതോടെയാണ് ഇത്തരം സ്ഥാപനങ്ങൾക്കു പൂട്ടിടാൻ കൊച്ചി സിറ്റി പോലീസ് മുന്നിട്ടിറങ്ങിയത്. എന്നാൽ തീരുമാനം ഇതുവരെ നടപ്പായിട്ടില്ല.

വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു പണം തട്ടുന്നതുമായി ബന്ധപ്പെട്ട് പരാതികൾ ഏറ്റവുമധികം റിപ്പോർട്ടു ചെയ്യുന്നത് എറണാകുളത്താണ്. പനമ്പിള്ളി നഗർ, കടവന്ത്ര എന്നിവിടങ്ങളിൽ ഇത്തരം നിരവധി റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്കെതിരേ പോലീസ് നടപടി എടുത്തിരുന്നു. എന്നാൽ, പേര് മാറ്റി സ്ഥാപനങ്ങൾ മറ്റിടങ്ങളിൽ വീണ്ടും തുടങ്ങും. സാമൂഹിക മാധ്യമങ്ങളിൽ പരസ്യം കണ്ട് ജോലി തേടി എത്തുന്നവരിൽ അധികവും മറ്റു ജില്ലക്കാരാണ്. പഴയ തട്ടിപ്പ് അറിയാതെ ഇവർ വലയിൽ വീഴും. വിദേശത്തേക്ക് റിക്രൂട്ട്‌മെന്റ് നടത്താൻ ലൈസൻസുള്ള 83 സ്ഥാപനങ്ങളെ കൊച്ചി സിറ്റി പോലീസ് പരിധിയിൽ ഉള്ളൂ. ബാക്കി സ്ഥാപനങ്ങൾ കണ്ടെത്തി പൂട്ടിക്കാനായിരുന്നു നീക്കം. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞുള്ള സ്ഥലംമാറ്റത്തിന്റെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥർ മാറി. ഇതോടെ ഈ നടപടി പാതി വഴിയിൽ അവസാനിച്ചു. ഇതിനിടെ വീണ്ടും സമാന രീതിയിലുള്ള തട്ടിപ്പിനെക്കുറിച്ച് പരാതികൾ എത്തി. മാൾട്ടയിൽ ജോലി നൽകാമെന്നു പറഞ്ഞ് ലക്ഷങ്ങളുടെ തട്ടിയെന്നാണ് പുതിയ പരാതി. മേനകയിൽ പ്രവർത്തിക്കുന്ന സ്ഥാപനം 50-ലധികം പേരിൽനിന്നു പണം തട്ടിയെന്നാണു പരാതി. പണത്തിനോടൊപ്പം രേഖകളും ഇവർ കൈക്കലാക്കി.

ഗൾഫിൽ നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പിനോടൊപ്പം യൂറോപ്യൻ രാജ്യങ്ങളിലെ ഫാക്ടറികളിലും തോട്ടങ്ങളിലും ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പും വ്യാപകമാണെന്നു പോലീസ് പറയുന്നു.

Leave a Reply

Latest News

അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം

പാലക്കാട്: അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തീ അണയ്ക്കുന്നതിനിടയില്‍ ഫാക്ടറിയിലെ ഓയില്‍ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാര്‍ക്കാട് ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും...

More News