Tuesday, June 15, 2021

ഇ എം സി സി ബോംബാക്രമണ കേസില്‍ ചലച്ചിത്ര സീരിയല്‍ നടി പ്രിയങ്കയെ പോലീസ് ചോദ്യം ചെയ്യുന്നു

Must Read

കൊല്ലം : നിയമസഭാ തെരഞ്ഞെടുപ്പ് ദിവസം നടന്ന ഇ എം സി സി ബോംബാക്രമണ കേസില്‍ ചലച്ചിത്ര സീരിയല്‍ നടി പ്രിയങ്കയെ പോലീസ് ചോദ്യം ചെയ്യുന്നു .

കേസിലെ മുഖ്യപ്രതി ഇ എം സി സി ഡയറക്ടര്‍ ഷിജു എം വര്‍ഗീസ് ഡിഎസ്‌ജെപി സ്ഥാനാര്‍ത്ഥിയായിരുന്നു. കുണ്ടറയിൽ ഫിഷറീസ് മന്ത്രി മെഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരേ മത്സരിച്ചിരുന്നു . ഡിഎസ്ജെപി പാര്‍ട്ടിയുടെ സ്ഥാനാർത്ഥിയായി അരൂര്‍ മണ്ഡലത്തില്‍ പ്രിയങ്കയും മത്സരിച്ചിരുന്നു . ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് പ്രിയങ്കയെ ചോദ്യം ചെയ്യുന്നത്.

ഡിഎസ്ജെപി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിംഗിനെ കുറിച്ചുളള വിവരങ്ങള്‍ ശേഖരിക്കാനാണ് പ്രിയങ്കയെ ചോദ്യം ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു. പ്രിയങ്കയെ ചോദ്യം ചെയ്യുന്നതോടെ കേസിലെ സുപ്രധാന വിവരങ്ങൾ ലഭ്യമാകുമെന്നാണ് പോലീസ് കരുതുന്നത്.

തെരഞ്ഞെടുപ്പ് ദിനത്തിൽ സ്വന്തം കാറിനുനേരെ ഷിജു വർഗീസ് തന്നെ പെട്രോൾ ബോംബേറ് നടത്തിയെന്നാണ് പോലീസ് കണ്ടെത്തൽ . ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിക്കു സംസ്ഥാന സര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ട അമേരിക്കന്‍ കമ്പനിയാണ് ഇഎംസിസി

ആഴക്കടൽ മത്സ്യബന്ധന കരാറിനെതിരെ മേഴ്സിക്കുട്ടിയമ്മ മാദ്ധ്യമങ്ങളിൽ പ്രസ്താവന നടത്തിയ വിരോധത്താൽ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കണമെന്ന ഉദ്ദേശത്തോടുകൂടി എറണാകുളത്ത് വെച്ച് ഗൂഢാലോചന നടത്തി ആക്രമണം ആസൂത്രണം ചെയ്യുകയായിരുന്നുവെന്നാണ് കേസ്.

Leave a Reply

Latest News

ഹാൾമാർക്കിംഗ് നിയമം; ഇന്നുമുതൽ രാജ്യത്തെവിടെനിന്നും ലഭിക്കുക ഹാൾമാർക്ക് എന്ന ഗുണമേന്മാ മുദ്ര ആലേഖനം ചെയ്ത സ്വർണം മാത്രം;പഴയ സ്വർണം വിറ്റു പണമാക്കാൻ കഴിയും; ഹാൾമാർക്ക് ചെയ്യാത്തതോ, നിശ്ചിത കാരറ്റിലല്ലാത്തതോ ആയ സ്വർണം കൈവശം...

കൊച്ചി: 14,18, 22 കാരറ്റ് പരിശുദ്ധിയുള്ള സ്വർണാഭരണം മാത്രമേ ജ്വല്ലറികൾക്ക് ഇന്നുമുതൽ വിൽക്കാനാകൂ. പഴയ സ്വർണം വിറ്റു പണമാക്കാനും കഴിയും. ഹാൾമാർക്ക് ചെയ്യാത്തതോ, നിശ്ചിത കാരറ്റിലല്ലാത്തതോ...

More News