Monday, January 17, 2022

സംസ്ഥാനത്തുടനീളം ക്രൂരമായ പീഡന കേസുകളും ചീറ്റിങ്ങും കൂടിയതോടെ അന്വേഷിക്കാന്‍ പുതുവഴി തേടി പോലീസ്

Must Read

കോ​വി​ഡ് കാ​ല​ത്ത് പെ​ണ്‍​വാ​ണി​ഭ സം​ഘ​ങ്ങ​ളും ഹ​ണി​ട്രാ​പ്പും ത​ഴ​ച്ചു​വ​ള​ര്‍​ന്ന​തോ​ടെ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ പോ​ലീ​സി​നു ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ളാ​ണ് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

മ​യ​ക്കു​മ​രു​ന്നി​ല്‍ തു​ട​ങ്ങി ടി​ക്ക് ടോ​ക്ക്, ക്ല​ബ് ഹൗ​സ്, വാ​ട്ട്‌​സ് ആ​പ്പ് തു​ട​ങ്ങി​യ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള ത​ന്ത്ര​പ​ര​മാ​യ ഇ​ട​പെ​ട​ലു​ക​ളാ​ണ് കൊ​ടി​യ പീ​ഡ​ന​ത്തി​ലേ​ക്കും മ​റ്റ് സാ​മൂ​ഹ്യ വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലേ​ക്കും ന​യി​ക്കു​ന്ന​ത്.

തി​രി​ച്ച​റി​യാ​ത്ത ഐ​ഡി​ക​ളി​ൽ
രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ചാ​റ്റിം​ഗും ക്ല​ബ് ഹൗ​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​യി​ലെ സാ​ന്നി​ധ്യ​വും യു​വ​തീ യു​വാ​ക്ക​ളി​ല്‍ വ​ലി​യൊ​രു വി​ഭാ​ഗ​ത്തെ​യും ച​തി​ക്കു​ഴി​യി​ലേ​ക്കാ​ണ് കൊ​ണ്ടു​ചെ​ന്നെ​ത്തി​ക്കു​ന്ന​ത്.

സ​മീ​പ​കാ​ല​ത്താ​യി ഏ​റ്റ​വും വ​ലി​യ​പീ​ഡ​ന കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത കേ​സി​ല്‍ വി​ല്ല​നാ​യ​തു സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ള്‍ ത​ന്നെ​യാ​ണ്. തി​രി​ച്ച​റി​യാ​ത്ത ഐ​ഡി​ക​ളു​മാ​യി പോ​ലീ​സ് സേ​ന​യി​ലു​ള്ള​വ​ര്‍ ഇ​ത്ത​രം കേ​സു​ക​ള്‍ നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്.

ഇ​ന്ന​ലെ​യും കോ​ഴി​ക്കോ​ട് പീ​ഡ​ന കേ​സ് സം​ഭ​വം പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഇ​ത്ത​വ​ണ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി 16 കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കൊ​ല്ലം സ്വ​ദേ​ശി​യാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

തെ​റ്റി​ദ്ധ​രി​പ്പി​ച്ച്
അ​തേ​സ​മ​യം, സ്ത്രീ​ക​ളു​ടെ ന​മ്പ​റാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കോ​ഴി​ക്കോ​ട് വാ​ട​ക​വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് പീ​ഡ​നം ന​ട​ത്തി​യ സം​ഘം ത​ഴ​ച്ചു​വ​ള​ര്‍​ന്ന​ത്.

സ്ത്രീ ​ശ​ബ്ദം കേ​ട്ടു പ​ല​രും കെ​ണി​യി​ല്‍ വീ​ഴു​ക​യാ​യി​രു​ന്നു. അ​ഡ്വാ​ന്‍​സ് തു​ക ഗൂ​ഗി​ള്‍​പേ വ​ഴി ന​ല്‍​കി​യ ശേ​ഷ​മാ​ണ് ക​ച്ച​വ​ടം ഉ​റ​പ്പി​ക്ക​ല്‍. ഇ​ങ്ങ​നെ കെ​ണി​യി​ല്‍​പ്പെ​ട്ട വ​ലി​യൊ​രു​സം​ഘം കോ​ഴി​ക്കോ​ട്ടു​ണ്ട്.

ഇ​വ​ര്‍​ക്കു സ്വ​ന്ത​മാ​യി സോ​ഷ്യ​ല്‍ മീ​ഡി​യ ഗ്രൂ​പ്പും ഉ​ണ്ട്. എ​ന്നാ​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​തോ​ടെ ഈ ​ഗ്രൂ​പ്പ് ഡീ​ലേ​റ്റാ​ക്കി.

പ​രാ​തി​യു​ണ്ടാ​യാ​ൽ
അ​തേ​സ​മ​യം, ക്ല​ബ് ഹൗ​സ് എ​ന്ന നൂ​ത​ന സാ​മൂ​ഹ്യ​മാ​ധ്യ​മം വ​ഴി വ​ലി​യ​രീ​തി​യി​ല്‍ യു​വ​തീ-​യു​വാ​ക്ക​ള്‍ വ​ശീ​ക​രി​ക്ക​പ്പെ​ടു​ന്നു​ണ്ട്. സ​മീ​പ​കാ​ല​ത്താ​യി ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന​തി​ല്‍ ക്ല​ബ് ഹൗ​സ് വ​ഹി​ക്കു​ന്ന പ​ങ്കും ചെ​റു​ത​ല്ല.

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ പോ​ലീ​സ് റൂ​മു​ക​ളി​ലെ​ത്തി നി​രീ​ക്ഷി​ക്കും. മോ​ഡ​റേ​റ്റ​ര്‍​മാ​ര്‍ അ​ട​ക്ക​മു​ള്ള​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ക​യും ചെ​യ്യും.

എ​ന്തെ​ങ്കി​ലും പ​രാ​തി​യോ കേ​സോ ഉ​ണ്ടാ​യാ​ല്‍ മോ​ഡ​റേ​റ്റ​ര്‍​മാ​ര്‍ അ​ട​ക്ക​മു​ള്ള​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ ക​ണ്ടെ​ത്താ​നു​ള്ള ന​ട​പ​ടി​ക​ളു​മു​ണ്ടാ​വും.

പി​ടി​പ്പു​കേ​ടെ​ന്ന്
രാ​ത്രി 11 മു​ത​ലാ​ണ് ഇ​ത്ത​രം റൂ​മു​ക​ള്‍ സ​ജീ​വ​മാ​വു​ന്ന​ത്. സ്പീ​ക്ക​ര്‍ പാ​ന​ലി​ല്‍ സ്ത്രീ​ക​ളും പു​രു​ഷ​ന്‍​മാ​രും ധാ​രാ​ളം ഉ​ണ്ടാ​വും. ഓ​ഡി​യ​ന്‍​സ് പാ​ന​ലി​ലു​ള്ള​വ​രേ​യും ചേ​ര്‍​ത്താ​ല്‍ ഓ​രോ റൂ​മി​ലും 500-നും ​ആ​യി​ര​ത്തി​നും ഇ​ട​യ്ക്ക് ആ​ള്‍​ക്കാ​രാ​ണ് ഇ​തൊ​ക്കെ കേ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ഇ​തു​ത​ന്നെ വ​ലി​യ രീ​തി​യി​ലു​ള്ള ചീ​റ്റിം​ഗി​ലേ​ക്ക് ന​യി​ക്ക​പ്പെ​ടാം. അ​തി​നാ​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​രം​ഗ​ത്ത് വൈ​ദ​ഗ്ദ്യ​മു​ള്ള​വ​രെ ഉ​ള്‍​ക്കൊ​ള്ളി​ച്ചു​കൊ​ണ്ട് പ്ര​ത്യേ​സം​ഘം രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം.

പ്ര​ത്യേ​കി​ച്ചും സ​മീ​പ​കാ​ല​ത്താ​യി ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്ന​ത് പോ​ലീ​സി​ന്‍റെ പി​ടി​പ്പു​കേ​ടാ​ണെ​ന്ന ത​ര​ത്തി​ല്‍ ആ​ക്ഷേ​പം ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍.

Leave a Reply

Latest News

‘ആൻഡ് ദ ഗോൾഡ് മെഡൽ ഫോർ ലോംഗ് ആൻഡ് ഹൈജംപ് ഗോസ് ടു…’; ഏഴടി ഉയരത്തിൽ കുതിച്ചു ചാടി മാൻ; അമ്പരന്ന് സോഷ്യൽ മീഡിയ, വീഡിയോ കാണാം

മാൻ പറക്കുന്നത് കേട്ടിട്ടുണ്ടോ ? അപ്പോൾ പിന്നെ കണ്ടിട്ടുണ്ടോ എന്ന് ചോദിക്കേണ്ട കാര്യമില്ലല്ലോ …? ഇപ്പോൾ ഒരു മാൻ വായുവിൽ ഏകദേശം ഏഴടി ഉയരത്തിൽ കുതിച്ചു...

More News