Thursday, December 2, 2021

ബൈക്ക് നിയന്ത്രണം തെറ്റിയുണ്ടായ അപകടത്തിൽ എസ്.ഐ. വിനയചന്ദ്രൻ മരിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് വിശദാന്വേഷണവുമായി പോലീസ്

Must Read

ബൈക്ക് നിയന്ത്രണം തെറ്റിയുണ്ടായ അപകടത്തിൽ എസ്.ഐ. വിനയചന്ദ്രൻ മരിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് വിശദാന്വേഷണവുമായി പോലീസ്. ദേശീയപാതയോരത്തെ സി.സി. ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചു. ബൈക്ക് ഓടിക്കുന്നതിനിടെ ഇയർ ബാലൻസ് തെറ്റിയതാകാം നിയന്ത്രണം വിടാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. വിനയചന്ദ്രന് ഈ അസുഖം ഉണ്ടെന്ന് ബന്ധുക്കളും സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തിൽ പെട്ട ബൈക്കിൽ മറ്റ് വാഹനങ്ങളൊന്നും തട്ടിയ ലക്ഷണങ്ങളും കണ്ടെത്താനായില്ല.

ഹൈവേ പട്രോളിങ് വാഹനത്തിലെ രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുംവഴി ഞായറാഴ്ച വൈകീട്ട് തുറവൂരിന് സമീപമായിരുന്നു അപകടം. നിയന്ത്രണം വിട്ട ബൈക്കുമായി റോഡരികിലേക്ക് തെറിച്ചുവീഴുന്ന ദൃശ്യം പോലീസിനു ലഭിച്ചിട്ടുണ്ട്. ബൈക്കിൽനിന്നു പിടിവിട്ട് വിനയചന്ദ്രൻ മുന്നിലേക്ക് തെറിച്ചു വീഴുന്നതും വ്യക്തമാണ്. പിന്നാലെ ബൈക്ക് ഇദ്ദേഹത്തിന്റെ ദേഹത്ത് വീഴുകയായിരുന്നു. ഹെൽമെറ്റ് തെറിച്ചുപോകുന്നതും സി.സി. ടി.വി. ദൃശ്യങ്ങളിൽ വ്യക്തമാണ്. തലയ്ക്കേറ്റ പരിക്കാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌േമാർട്ടത്തിലെ പ്രാഥമിക സൂചന.

തിങ്കളാഴ്ച രാവിലെ ചേർത്തല താലൂക്കാശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. ചേർത്തല സ്റ്റേഷനിൽ പൊതുദർശനത്തിന് െവച്ചു. ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി. ജയ്‌ദേവ്, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്‌.പി. എം.ജി. സാബു, ചേർത്തല ഡിവൈ.എസ്.പി. ടി.ബി. വിജയൻ, സി.ഐ. വി. വിനോദ് കുമാർ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് തിരുനല്ലൂരിലെ ശ്രീനാരായണ ആർട്‌സ് ആൻഡ്‌ സ്പോർട്‌സ് ക്ലബ്ബിലും പൂച്ചാക്കൽ സ്റ്റേഷനിലും മൃതദേഹം എത്തിച്ചു. വൈകീട്ടോടെ സ്വദേശമായ വൈക്കം വല്ലകത്ത് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തി.

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News