Sunday, September 26, 2021

കൗമാരക്കാരൻ ഏലത്തോട്ടത്തിൽ ഒളിച്ചിരുന്നതോടെ പോലീസും നാട്ടുകാരും തിരച്ചിൽ നടത്തിയത് അഞ്ചരമണിക്കൂറോളം

Must Read

നെടുങ്കണ്ടം: കൗമാരക്കാരൻ ഏലത്തോട്ടത്തിൽ ഒളിച്ചിരുന്നതോടെ പോലീസും നാട്ടുകാരും തിരച്ചിൽ നടത്തിയത് അഞ്ചരമണിക്കൂറോളം. ഒടുവിൽ പോലീസ് കേസെടുക്കാൻ തീരുമാനിച്ചപ്പോൾ ഏലത്തോട്ടത്തിൽനിന്ന് പുറത്തെത്തി, പത്താംക്ലാസ് വിദ്യാർഥിയായ പതിനഞ്ച് വയസ്സുകാരൻ.

കമ്പംമെട്ട് പോലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം. പ്രദേശത്തുനിന്നും ശനിയാഴ്ച രാവിലെ 11-നാണ് കൗമാാരക്കാരനെ കാണാതായത്. പ്രദേശവാസികൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഒടുവിൽ പോലീസ് സഹായം തേടി. കമ്പംമെട്ട് പോലീസിന്റെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താൻ കഴിഞ്ഞില്ല. അങ്ങനെ പോലീസ് കേസെടുക്കാൻ തീരുമാനിച്ചു. ഇതിനിടെ വിദ്യാർഥി പ്രദേശത്തെ ഒരു ഏലത്തോട്ടത്തിൽ നിന്നും കയറി വന്നു. സമാനമായ രീതിയിൽ ഒന്നിലധികം തവണ കൗമാരക്കാരനെ കാണാതായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. തുടർന്ന് കമ്പംമെട്ട് പോലീസ് വിദ്യാർഥിക്ക് കൗൺസിലിങ് നൽകിയശേഷമാണ് വിട്ടയച്ചത്.

Leave a Reply

Latest News

പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി

പയ്യന്നൂർ: പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി. പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തിവൈരാഗ്യം തീർക്കാൻ വ്യാപാരി ഷമീമിനെ കള്ളക്കേസിൽ കുടുക്കിയെന്നാണ് ആരോപണം.ആഗസ്​ത്​...

More News