Sunday, September 19, 2021

പടിഞ്ഞാറൻ കൊച്ചിയിൽ കോട്ടൺ കളി വ്യാപകമായതോടെ പോലീസ് നടപടി തുടങ്ങി

Must Read

പടിഞ്ഞാറൻ കൊച്ചിയിൽ കോട്ടൺ കളി വ്യാപകമായതോടെ പോലീസ് നടപടി തുടങ്ങി. ചെറിയ കടകൾ കേന്ദ്രീകരിച്ചാണ് കോട്ടൺ കളി നടക്കുന്നത്. സാധാരണക്കാരാണ് കളിയുടെ വലയിൽ വീഴുന്നത്. മാർക്കറ്റുകൾ കേന്ദ്രീകരിച്ചും കളി നടക്കുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

കളിക്കാൻ താത്പര്യമുള്ളവർ രാവിലെ മുതൽ കടകളിലെത്തി നമ്പർ കൊടുക്കും. ചില കേന്ദ്രങ്ങളിൽ ഉച്ചയോടെയും മറ്റിടങ്ങളിൽ വൈകീട്ട് ചീട്ട് ഉപയോഗിച്ചും കളി നടത്തും. നറുക്ക് വീഴുന്നയാൾക്ക് വലിയ തുക സമ്മാനവും ലഭിക്കും. ലോക്ഡൗൺ കഴിഞ്ഞതോടെ വീണ്ടും കളി സജീവമാകുന്നതായി പരാതി ഉയർന്നിരുന്നു.

സിറ്റി പോലീസ് കമ്മിഷണറുടെ നിർദേശമനുസരിച്ച് മട്ടാഞ്ചേരി അസി. പോലീസ് കമ്മിഷണർ ഇടപെട്ട് വ്യാഴാഴ്ച പള്ളുരുത്തി പ്രദേശത്ത് വ്യാപകമായ പരിശോധന നടത്തി. ഏഴ് കേസുകളിലായി പള്ളുരുത്തിയിൽ നിന്ന് 14 പേർ പിടിയിലായതായി പള്ളുരുത്തി എസ്.ഐ. വൈ. ദീപു അറിയിച്ചു. അടുത്ത ദിവസങ്ങളിലും പരിശോധന നടക്കും. കോട്ടൺ കളിക്കാർക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്ന് പോലീസ് അറിയിച്ചു

Leave a Reply

Latest News

ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി. തത്കാലം പാര്‍ട്ടി പ്രവര്‍ത്തകനായി തുടരാനാണ് താത്പര്യമെന്ന് സുരേഷ് ഗോപി പറഞ്ഞു.'നിലവില്‍ എനിക്ക് ചില...

More News