Sunday, October 17, 2021

മോന്‍സണ്‍ മാവുങ്കലിന്റെ ശേഖരത്തിലെത്തിയ ശബരിമല ചെമ്പോല തിട്ടൂരം പുരാവസ്‌തു കച്ചവടക്കാരന്‍ സന്തോഷ്‌ വാങ്ങിയത്‌ തൃശൂര്‍ വെളിയന്നൂര്‍ സ്വദേശി പി.എന്‍. ഗോപാലമേനോന്‍ എന്ന ഗോപാല്‍ജിയില്‍നിന്ന്‌.

Must Read

തൃശൂര്‍: മോന്‍സണ്‍ മാവുങ്കലിന്റെ ശേഖരത്തിലെത്തിയ ശബരിമല ചെമ്പോല തിട്ടൂരം പുരാവസ്‌തു കച്ചവടക്കാരന്‍ സന്തോഷ്‌ വാങ്ങിയത്‌ തൃശൂര്‍ വെളിയന്നൂര്‍ സ്വദേശി പി.എന്‍. ഗോപാലമേനോന്‍ എന്ന ഗോപാല്‍ജിയില്‍നിന്ന്‌.
മുന്നൂറു വര്‍ഷത്തോളം പഴക്കമുള്ള ചെമ്പോലയാണു മറ്റു പുരാവസ്‌തുക്കള്‍ക്കൊപ്പം സന്തോഷിനു നല്‍കിയതെന്നു ഗോപാലമേനോന്‍ പറഞ്ഞു. അതു വ്യാജമല്ല. ചെമ്പോലയിലെ കോലെഴുത്ത്‌ ഒരു സുഹൃത്ത്‌ വായിച്ചു കേള്‍പ്പിച്ചിരുന്നു. ശബരിമലയിലെ വെടിവഴിപാടിനെക്കുറിച്ചാണ്‌ അതില്‍ പറഞ്ഞതെന്നാണ്‌ ഓര്‍മ. താന്‍ കൈമാറിയ ചെമ്പോല തന്നെയാണോ മോന്‍സന്‍ കേസില്‍ വിവാദമായതെന്ന്‌ അറിയില്ലെന്നും ഗോപാല മേനോന്‍ പറഞ്ഞു.
ശബരിമലയിലെ ആചാരപരമായ കാര്യങ്ങളാണ്‌ ചെമ്പോലയിലുള്ളതെന്നും ബ്രാഹ്‌മണ സമുദായത്തിന്‌ ശബരിമല ക്ഷേത്രത്തില്‍ അധികാരാവകാശങ്ങളില്ലെന്ന്‌ അതില്‍ വ്യക്‌തമാക്കിയിട്ടുണ്ടെന്നുമുള്ള വാര്‍ത്ത ശബരിമല പ്രക്ഷോഭകാലത്തു കോളിളക്കം സൃഷ്‌ടിച്ചിരുന്നു. ഹിന്ദുക്കള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാനായി മനഃപൂര്‍വം പ്രചരിപ്പിച്ച വ്യാജരേഖയാണ്‌ അതെന്ന പരാതി ഇപ്പോള്‍ പോലീസിനു മുന്നില്‍ എത്തിയിട്ടുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ വെടിവഴിപാടു കാര്യങ്ങള്‍ പറയുന്ന ചെമ്പോല സന്തോഷിനു നല്‍കിയിരുന്നു എന്ന ഗോപാല മേനോന്റെ വെളിപ്പെടുത്തല്‍.
സന്തോഷിനെ നേരത്തേ പരിചയമുണ്ട്‌. തൃശൂരില്‍ പുരാവസ്‌തുക്കള്‍ കൈകാര്യം ചെയ്യുന്നവരുടെ കൂട്ടായ്‌മയായ ഫിലാറ്റലി ക്ലബില്‍ നിന്നു വര്‍ഷങ്ങള്‍ക്കുമുമ്പാണത്‌ വാങ്ങിയത്‌. എല്ലാ ഞായറാഴ്‌ചയും ക്ലബിലുള്ളവര്‍ ഒന്നിച്ചു കൂടാറുണ്ട്‌. പുരാവസ്‌തുക്കള്‍ പരസ്‌പരം കൈമാറിയപ്പോഴാണു ചെമ്പോല തന്റെ പക്കലെത്തിയത്‌. സിനിമയുടെ ആവശ്യങ്ങള്‍ക്കെന്ന പേരിലാണ്‌ രണ്ടു വര്‍ഷം മുമ്പ്‌ അതു സന്തോഷ്‌ വാങ്ങിയത്‌.
മോന്‍സനെക്കുറിച്ചു സന്തോഷ്‌ പറഞ്ഞറിയാമെന്ന്‌ 1980 മുതല്‍ പുരാവസ്‌തു ശേഖരണവും വില്‍പ്പനയും നടത്തുന്ന ഗോപാല മേനോന്‍ ഉറപ്പിച്ചു പറയുന്നു. മോന്‍സനെക്കുറിച്ചു സന്തോഷ്‌ പറഞ്ഞിട്ടുണ്ട്‌. ഒരിക്കല്‍ നേരിട്ടു കാണാനും ക്ഷണിച്ചതാണ്‌. അന്നു കാണാന്‍ പോകാതിരുന്നതു നന്നായെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Latest News

കനത്ത മഴയിൽ സംസ്ഥാനത്തെ ഡാമുകളിൽ ജലനിരപ്പ് ഉയരുന്നതിനാൽ എല്ലാ ജലവൈദ്യുത നിലയങ്ങളിലും മുഴുവൻ സമയ വൈദ്യുതി ഉൽപാദനം തുടരുന്നു

കനത്ത മഴയിൽ സംസ്ഥാനത്തെ ഡാമുകളിൽ ജലനിരപ്പ് ഉയരുന്നതിനാൽ എല്ലാ ജലവൈദ്യുത നിലയങ്ങളിലും മുഴുവൻ സമയ വൈദ്യുതി ഉൽപാദനം തുടരുന്നു. കെഎസ്ഇബിയുടെ വൈദ്യുത ഉൽപാദനം 31.8 ദശലക്ഷം...

More News