Monday, January 18, 2021

പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ ഉൽപ്പന്നങ്ങളുടെ അട്ടിമറിഞ്ഞ്മരിച്ച ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം താലൂക്ക് ആശുപത്രിയിലേക്കു മാറ്റിയതു നടപടിക്രമങ്ങൾ പാലിക്കാതെയെന്ന് ആരോപണം

Must Read

രാജ്യത്തെ ഡിജിറ്റല്‍ പണമിടപാട് സംബന്ധിച്ച നിർണായക നയ രൂപീകരണത്തിന് ആബിഐ ഒരുങ്ങുന്നു

ദില്ലി: രാജ്യത്തെ ഡിജിറ്റല്‍ പണമിടപാട് സംബന്ധിച്ച നിർണായക നയ രൂപീകരണത്തിന് ആബിഐ ഒരുങ്ങുന്നു. ആപ്പുകൾ വഴി വായ്പ നല്‍കുന്ന സ്ഥാപനങ്ങൾക്ക് ആർബിഐയുടെ ഔദ്യോഗിക...

വാഗമൺ നിശാപാർട്ടി കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് എക്‌സൈസ്

വാഗമൺ നിശാപാർട്ടി കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് എക്‌സൈസ്. ലഹരിമരുന്നു എത്തിച്ച അജ്മൽ സക്കീറിന്റെ കൂട്ടാളികളെ കേന്ദ്രികരിച്ചാണ് എക്‌സൈസ് അന്വേഷണം നടക്കുന്നത്. കഴിഞ്ഞ...

ഇ.പി.എഫിലേക്കുള്ള തൊഴിലാളിയുടെ വിഹിതം കണക്കാക്കാൻ 15,000 രൂപയുടെ ശമ്പള പരിധി എടുത്തകളഞ്ഞ ഉത്തരവ് ചോദ്യം ചെയ്ത് കേന്ദ്രസർക്കാർ സുപ്രിം കോടതിയിൽ

ഇ.പി.എഫിലേക്കുള്ള തൊഴിലാളിയുടെ വിഹിതം കണക്കാക്കാൻ 15,000 രൂപയുടെ ശമ്പള പരിധി എടുത്തകളഞ്ഞ ഉത്തരവ് ചോദ്യം ചെയ്ത് കേന്ദ്രസർക്കാർ സുപ്രിം കോടതിയിൽ. ഇ.പി.എഫ്.ഒ സംവിധാനത്തിന്റെ...

പെരുമ്പാവൂർ : പ്ലൈവുഡ് കമ്പനിയിൽ മരിച്ച ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം താലൂക്ക് ആശുപത്രിയിലേക്കു മാറ്റിയതു നടപടിക്രമങ്ങൾ പാലിക്കാതെയെന്ന് ആരോപണം. പൊലീസെത്തും മുൻപു തന്നെ മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മിനി ലോറിയിൽ കൊണ്ടു പോയതും താലൂക്ക് ആശുപത്രിയിൽ ഫ്രീസറിൽ സൂക്ഷിക്കാൻ പൊലീസ് അനുമതി നൽകിയതുമാണ് വിവാദമായത്. വെങ്ങോല പഞ്ചായത്തിലെ കുറ്റിപ്പാടത്തെ കമ്പനിയിലെ തൊഴിലാളിയായ അസം സ്വദേശി മൊയ്നുസഖ്(19) ആണ് മരിച്ചത് .

ശനിയാഴ്ച മുതൽ ഇയാളെ കാണാതായിരുന്നു. ഞായറാഴ്ച വൈകിട്ട് കമ്പനിക്കുള്ളിൽ പ്ലൈവുഡ് ഉൽപന്നങ്ങൾ അടുക്കി വച്ചത് മറിഞ്ഞതിനടിയിൽ കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പൊതുപ്രവർത്തകരും നാട്ടുകാരും എത്തിയപ്പോഴേക്കും മൃതദേഹം കമ്പനിക്കു പിന്നിലൂടെ മിനി ലോറിയിൽ കയറ്റി കൊണ്ടു പോയെന്നാണ് ആരോപണം. തൊഴിലാളിയെ കാണാതായതു സംബന്ധിച്ച് ഉടമ പരാതി നൽകിയിരുന്നില്ലെന്നും ആരോപണമുണ്ട്.

കമ്പനി ഉടമയുടെ ഭാഗത്തും പൊലീസ് നടപടികളിലും വീഴ്ചയുണ്ടായതായി ആരോപിച്ച് പൊതു പ്രവർത്തകർ രംഗത്തെത്തി. അതേസമയം, നടപടികളിൽ വീഴ്ചയില്ലെന്ന് സിഐ പി.എ.ഫൈസൽ പറഞ്ഞു.

മൃതദേഹം ആശുപത്രിയിൽ‌ എത്തിച്ചതിനു ശേഷമാണ് ഉടമ പൊലീസിൽ അറിയിച്ചത്. ഇതിനു ശേഷം നിയമപ്രകാരമുള്ള നടപടികൾ അനുസരിച്ച് പൊലീസ് സർജൻ പോസ്റ്റ്മോർട്ടം ചെയ്തു. പ്ലൈവുഡ് ഉൽപന്നങ്ങളുടെ അട്ടി മറിഞ്ഞാണ് മരണമെന്ന് സിസിടിവി ദൃശ്യങ്ങളിൽ‌ നിന്നു വ്യക്തമാണ്. മറ്റു ദുരൂഹതകൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Latest News

രാജ്യത്തെ ഡിജിറ്റല്‍ പണമിടപാട് സംബന്ധിച്ച നിർണായക നയ രൂപീകരണത്തിന് ആബിഐ ഒരുങ്ങുന്നു

ദില്ലി: രാജ്യത്തെ ഡിജിറ്റല്‍ പണമിടപാട് സംബന്ധിച്ച നിർണായക നയ രൂപീകരണത്തിന് ആബിഐ ഒരുങ്ങുന്നു. ആപ്പുകൾ വഴി വായ്പ നല്‍കുന്ന സ്ഥാപനങ്ങൾക്ക് ആർബിഐയുടെ ഔദ്യോഗിക...

വാഗമൺ നിശാപാർട്ടി കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് എക്‌സൈസ്

വാഗമൺ നിശാപാർട്ടി കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് എക്‌സൈസ്. ലഹരിമരുന്നു എത്തിച്ച അജ്മൽ സക്കീറിന്റെ കൂട്ടാളികളെ കേന്ദ്രികരിച്ചാണ് എക്‌സൈസ് അന്വേഷണം നടക്കുന്നത്. കഴിഞ്ഞ ദിവസം കേസിൽ രണ്ടു നൈജീരിയൻ സ്വദേശികളെ...

ഇ.പി.എഫിലേക്കുള്ള തൊഴിലാളിയുടെ വിഹിതം കണക്കാക്കാൻ 15,000 രൂപയുടെ ശമ്പള പരിധി എടുത്തകളഞ്ഞ ഉത്തരവ് ചോദ്യം ചെയ്ത് കേന്ദ്രസർക്കാർ സുപ്രിം കോടതിയിൽ

ഇ.പി.എഫിലേക്കുള്ള തൊഴിലാളിയുടെ വിഹിതം കണക്കാക്കാൻ 15,000 രൂപയുടെ ശമ്പള പരിധി എടുത്തകളഞ്ഞ ഉത്തരവ് ചോദ്യം ചെയ്ത് കേന്ദ്രസർക്കാർ സുപ്രിം കോടതിയിൽ. ഇ.പി.എഫ്.ഒ സംവിധാനത്തിന്റെ ലക്ഷ്യത്തെ തന്നെ പരാജയപ്പെടുത്തുന്ന ഉത്തരവ് സുപ്രിംകോടതി...

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ചർച്ചചെയ്യാനുള്ള സിപിഐ നിർവാഹകസമിതി യോഗം ഇന്ന്

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ചർച്ചചെയ്യാൻ സിപിഐ നിർവാഹകസമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. തദ്ദേശതെരഞ്ഞെടുപ്പിൻ്റെ ജയാപജയങ്ങൾ വിലയിരുത്തിയ ജില്ലാഘടങ്ങളുടെ വിശദമായ റിപ്പോർട്ട് യോഗത്തിന്റെ പരിഗണനക്ക് വരും. സ്ഥാനാർഥികളാകേണ്ടവരുടെ മാനദണ്ഡം അടുത്ത...

കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചവരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ കെ ബി ഗണേഷ് കുമാറും കോണ്‍ഗ്രസും തമ്മില്‍ പോരു മുറുകുന്നു; പത്തനാപുരം പഞ്ചായത്തില്‍ ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍

കൊല്ലം : കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചവരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ കെ ബി ഗണേഷ് കുമാറും കോണ്‍ഗ്രസും തമ്മില്‍ പോരു മുറുകുന്നു. പത്തനാപുരം പഞ്ചായത്തില്‍ ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍ ആചരിക്കുകയാണ്....

More News