Tuesday, October 26, 2021

ബ്രസീലിലെ ആറാം ഡിവിഷൻ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ കളിക്കിടെ റഫറിയെ ആക്രമിച്ച താരം അറസ്റ്റിൽ

Must Read

സാവോപോളോ: ബ്രസീലിലെ ആറാം ഡിവിഷൻ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ കളിക്കിടെ റഫറിയെ ആക്രമിച്ച താരം അറസ്റ്റിൽ. സാവോപോളാ ആർ.എസ് താരം വില്യം റിബെയ്റോയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. തലയിൽ ചവിട്ടേറ്റ് മൈതാനത്ത് അബോധാവസ്ഥയിലായ റഫറി റോഡ്രീഗോ ക്രിവെല്ലാറോയെ ആശുപത്രിയിലേക്ക് മാറ്റി.

ഗൗ​റാ​നി​ക്കെ​തി​രാ​യ ക​ളി​യി​ൽ സാ​വോ​പോ​ളാ ആ​ർ.​എ​സ് ഒ​രു ഗോ​ളി​ന്​ പി​ന്നി​ട്ടു​നി​ൽ​ക്കെ ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. ത​നി​ക്കെ​തി​രെ ഫൗ​ൾ വി​ളി​ച്ച റ​ഫ​റി​യെ ഇ​ടി​ച്ചു​വീ​ഴ്​​ത്തി​യ റി​ബെ​യ്​​റോ ത​ല​ക്കു​പി​ന്നി​ൽ ആ​ഞ്ഞു​തൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. വീ​ണ്ടും ച​വി​ട്ടാ​നാ​ഞ്ഞ താ​ര​ത്തെ മ​റ്റു ക​ളി​ക്കാ​ർ ചേ​ർ​ന്ന്​ പി​ടി​ച്ചു​മാ​റ്റു​ക​യാ​യി​രു​ന്നു.

ക്രി​വെ​ല്ലാ​റോ അ​ന​ക്ക​മി​ല്ലാ​തെ കി​ട​ന്ന​തോ​ടെ അ​ടി​യ​ന്ത​ര സ​ഹാ​യ​വു​മാ​യി വൈ​ദ്യ​സം​ഘം മൈ​താ​ന​ത്തെ​ത്തു​ക​യും പ്ര​ഥ​മ ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം ആം​ബു​ല​ൻ​സി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റു​ക​യു​മാ​യി​രു​ന്നു.

റി​ബെ​യ്​​റോ​യു​മാ​യു​ള്ള ക​രാ​ർ അ​വ​സാ​നി​പ്പി​ച്ച​താ​യി അ​റി​യി​ച്ച സാ​വോ​പോ​ളാ ആ​ർ.​എ​സ് ക്ല​ബ്​ അ​ധി​കൃ​ത​ർ റ​ഫ​റി​യു​ടെ കു​ടും​ബ​ത്തോ​ടും ഫു​ട്​​ബാ​ൾ ലോ​ക​ത്തോ​ടും മാ​പ്പു​ചോ​ദി​ച്ചു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ അ​ന്വേ​ഷ​ണം ന​ട​ത്തി ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ ബ്ര​സീ​ൽ ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​ൻ അ​റി​യി​ച്ചു

Leave a Reply

Latest News

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്.കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്...

More News