Sunday, June 20, 2021

കോവിഡ് രോഗികളിൽ പ്ലാസ്മ തെറാപ്പി ഫലപ്രദമല്ല; ചികിൽസ രീതി ഒഴിവാക്കി

Must Read

ന്യൂഡൽഹി: കോവിഡ് രോ​ഗികളിൽ പ്ലാസ്മ തെറാപ്പി ഫലപ്രദമല്ലെന്ന് ഐസിഎംആർ. ഇതിനെ തുടർന്ന് കോവിഡ് ചികിത്സാ മാർ​ഗരേഖകളിൽ നിന്ന് പ്ലാസ്മ തെറാപ്പിയെ ഒഴിവാക്കി. പ്ലാസ്മ തെറാപ്പിയിൽ ലോകാരോ​ഗ്യ സംഘടനയും നേരത്തെ ആശങ്ക അറിയിച്ചിരുന്നു.

കോവിഡ് ഭേദമായവരുടെ രക്തത്തിൽ നിന്ന് പ്ലാസ്മ വേർതിരിച്ചെടുത്ത് അതിലെ ആന്റിബോഡി രോ​ഗികളിലേക്ക് പകർത്തി നൽകുന്നതായിരുന്നു പ്ലാസ്മ തെറാപ്പി. കോവിഡ് മുക്തരായവരോട് പ്ലാസ്മ ദാനം ചെയ്യാൻ ആവശ്യപ്പെട്ട് വലിയ ക്യാംപെയ്നുകളാണ് രാജ്യം മുഴുവൻ നടന്നത്. എന്നാൽ ഇതിന് ഇടയിലാണ് മാർ​ഗ രേഖ കേന്ദ്ര സർക്കാർ പുതുക്കിയത്.

പ്ലാസ്മ തെറാപ്പിയുടെ അനിയന്ത്രിതമായ ഉപയോ​ഗം വൈറസ് വകഭേദങ്ങൾക്ക് കാരണമായേക്കാം എന്ന ആശങ്ക ഉയർന്നിരുന്നു. കോവിഡ് ബാധിതരെ ​മരണത്തിൽ നിന്ന് രക്ഷിക്കാനോ ​ഗുരുതര രോ​ഗമുള്ളവരുടെ ആരോ​ഗ്യനില വഷളാവാതിരിക്കാനോ സഹായിക്കുന്നില്ലെന്നാണ് ഐസിഎംആർ കണ്ടെത്തിയിരിക്കുന്നത്.

Leave a Reply

Latest News

ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗത്തിനു കാരണമായ ഡെൽറ്റ പ്ലസ് വീണ്ടും വകഭേദത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു;നിരീക്ഷിച്ചില്ലെങ്കിൽ ഇത് ആശങ്കയുടെ വകഭേദമായി മാറുമെന്നും എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​നു കാ​ര​ണ​മാ​യ ഡെ​ൽ​റ്റ പ്ല​സ് വീ​ണ്ടും വ​ക​ഭേ​ദ​ത്തി​ന് വി​ധേ​യ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു. നി​രീ​ക്ഷി​ച്ചി​ല്ലെ​ങ്കി​ൽ ഇ​ത് ആ​ശ​ങ്ക​യു​ടെ വ​ക​ഭേ​ദ​മാ​യി മാ​റു​മെ​ന്നും എ​യിം​സ് മേ​ധാ​വി ഡോ....

More News