Monday, January 24, 2022

നികുതിവെട്ടിപ്പുകേസിൽ അറസ്റ്റിലായ കാൺപുരിലെ സുഗന്ധവസ്തു വ്യവസായി പിയൂഷ് ജെയിൻ പതിവായി സഞ്ചരിച്ചിരുന്നത് ഒരു പഴഞ്ചൻ സ്കൂട്ടറിൽ

Must Read

കാൺപുർ:നികുതിവെട്ടിപ്പുകേസിൽ അറസ്റ്റിലായ കാൺപുരിലെ സുഗന്ധവസ്തു വ്യവസായി പിയൂഷ് ജെയിൻ പതിവായി സഞ്ചരിച്ചിരുന്നത് ഒരു പഴഞ്ചൻ സ്കൂട്ടറിൽ. രണ്ടു കാറുകൾ ഇദ്ദേഹത്തിന്റെ വീടിനുപുറത്ത് പാർക്കു ചെയ്തിരുന്നു, ഉത്‌പാദനംതന്നെ നിർത്തിയ ക്വാളിസും മറ്റൊരു മാരുതിയും.

കാൺപുരിൽ പിയൂഷ് ജെയിനിന്റെ വീട്ടിൽ നടന്ന റെയ്ഡ് അവസാനിച്ചത് 120 മണിക്കൂറിനുശേഷം, കണ്ടെത്തിയത് കണക്കിൽപ്പെടാതെ സൂക്ഷിച്ചിരുന്ന 280 കോടി രൂപയുടെ നോട്ടുകെട്ടുകൾ. ഇതിനുപുറമെ, 25 കിലോഗ്രാം സ്വർണവും 250 കിലോഗ്രാം വെള്ളിയും ചന്ദനത്തൈലവുമൊക്കെ. എന്നാൽ, നാട്ടുകാർ പിയൂഷ് ജെയിനിനെക്കുറിച്ച് ഒരേസ്വരത്തിൽ പറയുന്നത് ലളിതജീവിതം നയിക്കുന്ന ‘സാധാരണ കച്ചവടക്കാരൻ’ എന്നാണ്. ടൗണിലേക്ക് ഇറങ്ങുന്നത് തന്റെ പഴയ സ്കൂട്ടറിലാണെന്നും അവർ പറയുന്നു. നോട്ടുകെട്ടുകൾ സൂക്ഷിച്ചിരുന്ന വീട്ടിൽ ജോലിക്കാരെ ആരേയും വെച്ചിരുന്നില്ല. ജെയിനിന്റെ ‘വേദനിക്കുന്ന കോടീശ്വരൻ’ പ്രതിച്ഛായ നികുതിവകുപ്പിന്റെയും നാട്ടുകാരുടെയും കണ്ണിൽ പൊടിയിടാനുള്ള തന്ത്രമായേ കാണാനാവൂ എന്നാണ് റെയ്ഡിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ പറയുന്നത്.

ചരക്ക്-സേവന നികുതി വെട്ടിച്ചതിനാണ് പിയൂഷ് ജെയിൻ അറസ്റ്റിലായത്. വ്യാജ ഇൻവോയ്സ് ഉപയോഗിച്ചും ഇ വേ ബിൽ എടുക്കാതെയും ചരക്കു കടത്തിയതിലൂടെ വൻവെട്ടിപ്പാണ് നടത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. റെയ്ഡ് തുടങ്ങിയപ്പോൾ പിയൂഷ് ജെയിൻ അച്ഛന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഡൽഹിയിലായിരുന്നു. തുടർന്ന് കാൺപുരിലേക്ക് വിളിച്ചുവരുത്തി 50 മണിക്കൂറോളം ചോദ്യം ചെയ്തശേഷമാണ് ഇയാളെ അറസ്റ്റുചെയ്തതത്. കാൺപുർ ജില്ലാകോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

വൻതുക മൂല്യമുള്ള 16 വസ്തുവകകളുടെ രേഖകളും റെയ്ഡിൽ കണ്ടെത്തിയിട്ടുണ്ട്. കാൺപുർ(4), കന്നൗജ്(7), മുംബൈ(2), ഡൽഹി(1), ദുബായ്(2) എന്നിവിടങ്ങളിലാണ് അവ. സുഗന്ധലേപനങ്ങളും മറ്റും നിർമിക്കുന്ന വിദ്യ പഴയകാല കെമിസ്റ്റായിരുന്ന അച്ഛനിൽനിന്നാണ് ജെയിൻ പഠിച്ചെടുത്തത്. തുടർന്ന് രണ്ടു പതിറ്റാണ്ടുമുമ്പ് കാൺപുരിലാണ് നിർമാണം തുടങ്ങിയത്. അത് വൻവിജയമാവുകയും മഹാരാഷ്ട്രയിലേക്കും ഗുജറാത്തിലേക്കും ഗൾഫിലേക്കുമൊക്കെ കച്ചവടം വ്യാപിപ്പിക്കുകയും ചെയ്തു.

Leave a Reply

Latest News

മണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പോളി വടക്കൻമണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണുകടത്തുകാരിൽ നിന്നു പിടികൂടിയ ഫോണുകളിൽ നിന്നും ഇവർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ...

More News