Thursday, May 13, 2021

പിണറായി വിജയൻ ഒരു ‘കോവിഡിയറ്റ്’ : മുഖ്യമന്ത്രിക്കെതിരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ

Must Read

ന്യൂഡൽഹി: കോവിഡ് പ്രോട്ടോക്കോൾ പാലിച്ചില്ലെന്ന വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഒരു ‘കോവിഡിയറ്റ്’ ആണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. തുടർച്ചയായി കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്ന മുഖ്യമന്ത്രിയെ വിവരിക്കാൻ മറ്റൊരു വാക്കില്ലെന്നും വി.മുരളീധരൻ ട്വിറ്ററിൽ കുറിച്ചു.

നേരത്തെ, ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലും അദ്ദേഹം മുഖ്യമന്ത്രിക്കെതിരേ രൂക്ഷവിമർശനമുന്നയിച്ചിരുന്നു. കാരണവർക്ക് എവിടെയും ആകാമോ എന്നായിരുന്നു മുഖ്യമന്ത്രിയോട് അദ്ദേഹത്തിന്റെ ചോദ്യം. മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ പോലും മര്യാദ കാണിച്ചില്ലെന്നും വി. മുരളീധരൻ കുറ്റപ്പെടുത്തിയിരുന്നു.

English summary

Pinarayi Vijayan is a ‘cowid’: Union Minister of State for External Affairs V. Muraleedharan

Leave a Reply

Latest News

രാജ്യത്ത് കോവിഡ് 19ന്‍റെ രണ്ടാം തരംഗം രൂക്ഷമായി തുടരുന്നതിനിടെ രോഗബാധ മൃഗങ്ങളിലേക്കും പടരുന്നു

ജയ്പുർ: രാജ്യത്ത് കോവിഡ് 19ന്‍റെ രണ്ടാം തരംഗം രൂക്ഷമായി തുടരുന്നതിനിടെ രോഗബാധ മൃഗങ്ങളിലേക്കും പടരുന്നു. ഹൈദരാബാദിലെ മൃഗശാലക്ക് പുറമെ ജയ്പുർ മൃഗശാലയിലെ സിംഹത്തിനും രോഗം സ്ഥിരീകരിച്ചു. ജയ്​പുർ...

More News