ഫോണുകൾ തുറന്നില്ല, തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലേക്ക്

0

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതികളായ നടന്‍ ദിലീപും കൂട്ടാളികളും ഹാജരാക്കിയ ഫോണ്‍ തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയയ്ക്കാന്‍ കോടതി നിര്‍ദേശം.ഇതു സംബന്ധിച്ച്‌ ക്രൈംബാഞ്ച് നല്‍കിയ അപേക്ഷ ആലുവ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചു

അതേസമയം ഫോണുകളുടെ അണ്‍ലോക്ക് പാറ്റേണ്‍ കോടതിയില്‍ വച്ചു പരിശോധിക്കണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ചില്ല. ഇതിനെ ദിലീപ് ഇന്നലെ എതിര്‍ത്തിരുന്നു. കോടതിയില്‍വച്ച്‌ ഫോണ്‍ അണ്‍ലോക്ക് ചെയ്താല്‍ കൃത്രിമം നടക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു ദീലിപിന്റെ വാദം.

ഫോണുകള്‍ പരിശോധനയ്ക്കയ്ക്കുന്നതിനെച്ചൊല്ലി ഇന്നലെ തര്‍ക്കം മൂത്തതോടെയാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്.

പ്രതികള്‍ കൈമാറിയ ഫോണിന്റെ പാറ്റേണ്‍ ശരിയാണെന്ന് ഉറപ്പുവരുത്തിയശേഷം പരിശോധനയ്ക്ക് അയക്കണമെന്ന നിലപാടാണ് പ്രോസിക്യൂഷന്‍ സ്വീകരിച്ചത്.

Leave a Reply