Monday, July 26, 2021

ഫോൺ കണ്ടെത്താനായില്ല; ലൈംഗീക പീഡനം; കുളത്തൂപ്പുഴയിൽ 17-കാരിയെ വീടിന്റെ അടുക്കളയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സർവത്ര ദുരൂഹത

Must Read

കുളത്തൂപ്പുഴ : പ്ലസ് ടു വിദ്യാർഥിനിയെ വാടകവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ആഴ്ചകൾക്കുമുൻപ്‌ കുട്ടി ലൈംഗികപീഡനത്തിന്‌ ഇരയായിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ സൂചന നൽകിയതായി പോലീസ് പറഞ്ഞു. ഇതോടെ അന്വേഷണം ഊർജിതമാക്കി.

ഞായറാഴ്ച രാവിലെയാണ്‌ കുളത്തൂപ്പുഴയിൽ 17-കാരിയെ വീടിന്റെ അടുക്കളയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഫൊറൻസിക് പരിശോധനാഫലവും പോസ്റ്റ്മോർട്ടം റിപ്പോർട്ടും ലഭിച്ചെങ്കിൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയെങ്കിലും മരണത്തിലേക്കു നയിച്ച കാരണത്തെക്കുറിച്ചും പ്രതികളെക്കുറിച്ചും സൂചന ലഭിച്ചിട്ടില്ലെന്ന്‌ പോലീസ് പറഞ്ഞു.

എന്നാൽ ഒരു സ്ത്രീയുടെ പേരും കുട്ടിയുമായി അടുപ്പത്തിലായിരുന്ന ആളെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. തുടർന്ന് ഒട്ടേറെപ്പേരെ ചോദ്യംചെയ്തുവരികയാണ്. പെൺകുട്ടിയുടെ അമ്മ തിരുവനന്തപുരത്ത് ഹോം നഴ്സാണ്. മുത്തച്ഛന്റെ സംരക്ഷണയിലായിരുന്നു കുട്ടി. വീട്ടിൽ വിശ്രമിക്കുകയായിരുന്ന മുത്തച്ഛൻ പെൺകുട്ടിയെ കാണാത്തതിനെത്തുടർന്ന് അന്വേഷിച്ചപ്പോഴാണ് ഷാളിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയത്.

സംഭവദിവസം രാവിലെ അമ്മ ഫോണിൽ വിളിച്ചിരുന്നു. എന്നാൽ കുട്ടി ഉപയോഗിച്ചിരുന്ന ഫോൺ പോലീസിനു കണ്ടെത്താനായിട്ടില്ല. വീട്ടുമുറ്റത്തെ കിണറും പരിസരവും പരിശോധിച്ചെങ്കിലും ഫോൺ കിട്ടിയില്ല. സൈബർ സെല്ലിന്‍റെ സഹായവും തേടിയിട്ടുണ്ട്.

Leave a Reply

Latest News

ഈർക്കിളിൽ ബബിൾഗം വച്ച് വലിയ നോട്ടുകൾ ഭണ്ഡാരത്തിൽ നിന്നും എടുക്കും, ചെറിയ നോട്ടുകൾ കിട്ടിയാൽ തിരിച്ചിടും; പുല്ലുവഴി സ്വദേശി ഭണ്ഡാരക്കുറ്റി അനിൽ പിടിയിൽ; സി.സി.ടി വിയിൽ കുടുങ്ങി; കമ്മറ്റിക്കാർ പൊക്കി;വീഡിയോ കാണാം

പെരുമ്പാവൂര്‍: പുല്ലുവഴി തോമ്പ്ര വീട്ടില്‍ അനില്‍ മത്തായിക്ക് കുറച്ച് ദിവസമായി ഭക്തി കൂടുതലാണ്. ദിവസവും പള്ളിയിൽ പോകും. ഭണ്ഡാരത്തിന് മുകളിൽ കമിഴ്ന്ന് കിടന്ന് പ്രാർഥിക്കും. ചേലാട്...

More News