Wednesday, December 1, 2021

വായ്പ തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് ഫോൺ കോൾ അതും തട്ടിപ്പിന് പേരുകേട്ട കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നും; വായ്പയെടുത്ത് കുടിശ്ശിക വന്നയാളെ ആത്മഹത്യചെയ്ത‌ നിലയിൽ കണ്ടെത്തി

Must Read

കരുവന്നൂർ: വായ്പയെടുത്ത് കുടിശ്ശിക വന്നയാളെ ആത്മഹത്യചെയ്ത‌ നിലയിൽ കണ്ടെത്തി. തളിയക്കോണം ആലപ്പാടൻ ലാസറിന്റെ മകൻ ജോസ് (62) ആണ് മരിച്ചത്. വ്യാഴാഴ്‌ച രാവിലെയായിരുന്നു സംഭവം.

വായ്പ തിരിച്ചടയ്ക്കാനാകാത്തതിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കൾ പറയുന്നു. 2019-ൽ വീട് അറ്റകുറ്റപ്പണിക്കും സഹോദരിയുടെ വിവാഹത്തിനുമായി ആധാരം പണയപ്പെടുത്തി കരുവന്നൂർ സഹകരണബാങ്കിൽനിന്ന് നാലരലക്ഷം രൂപ വായ്പയെടുത്തതായി മകൻ ഫിൽജോ പറഞ്ഞു.

കൽപ്പണിക്കാരനായ ജോസിന് കോവിഡ്കാലത്ത് പണിയില്ലാതായതോടെ ബാങ്കിലെ വായ്പാ അടവുകൾ മുടങ്ങിയിരുന്നു. പിന്നീട് വീണ്ടും വായ്പ അടച്ചുവന്നിരുന്നെങ്കിലും കോവിഡ് രണ്ടാംതരംഗം വന്നതോടെ വായ്പ അടയ്ക്കാൻ കഴിയാത്ത സ്ഥിതിയായി.

വായ്പ തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ബാങ്കിൽനിന്ന്‌ ഫോൺ വന്നിരുന്ന കാര്യം വീട്ടിൽ പറഞ്ഞിരുന്നു.

ഭാര്യ: ഫിലോമിന. മകൾ: ജോഫീന. മരുമകൻ: പ്രിനു.

Leave a Reply

Latest News

പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു. കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് പോലീസ് വാഹനം ഓടിച്ചത്. അയ്യപ്പഭക്തരും...

More News