കോവിഡ് വാക്സിന്റെ അടിയന്തിര ഉപയോഗത്തിന് ഇന്ത്യയിൽ അനുമതി തേടി ആഗോള മരുന്ന് നിർമ്മാണ കമ്പനിയായ ഫൈസർ. യു.കെയിലും ബഹ്റൈനിലും ഫൈസര്‍ കോവിഡ് വാക്സിന് ഇതിനോടകം അനുമതി ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയിലെ ഡ്രഗ്സ് കൺട്രോളറെ കമ്പനി സമീപിച്ചത്. കോവിഡ് വാക്സിൻ രാജ്യത്ത് വിൽക്കാനും വിതരണത്തിനുമായി ഇറക്കുമതി ചെയ്യാൻ അനുവദിക്കണമെന്നാണ് കമ്പനി ഡ്രഗ് കണ്‍ട്രോളറോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതുസംബന്ധിച്ച അപേക്ഷ ഡിസംബർ നാലിനാണ് ഫൈസർ കമ്പനി സമർപ്പിച്ചത്. പരീക്ഷണത്തിന്റെ 95 ശതമാനം ഫലം കണ്ടതായി അവകാശപ്പെടുന്ന കമ്പനി കൂടിയാണ് ഫൈസര്‍. അനുമതി കിട്ടിയാലും മൈനസ് 70 ഡിഗ്രിയില്‍ വാക്സിന് സൂക്ഷിക്കേണ്ടി വരുമെന്നുളളത് ഇന്ത്യ പോലൊരു രാജ്യത്ത് വെല്ലുവിളിയാവുമെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
അഞ്ച് കോവിഡ് പ്രതിരോധ വാക്സിനുകളാണ് ഇന്ത്യയിലടക്കം നിലവില്‍ പരീക്ഷണ ഘട്ടത്തിലുള്ളത്. ഐ.സി.എം.ആറിന്റെ സഹകരണത്തോടെ വികസിപ്പിച്ചെടുത്ത ഭാരത് ബയോടെക്കിന്റെ വാക്സിനും ഓക്സ്ഫഡിന്റെ അസ്ട്രാസെനക വാക്സിനും പരീക്ഷണത്തിന്റെ അവസാനഘട്ടത്തിലാണ്. സർക്കാർ അനുമതി പ്രകാരം അംഗീകാരമുള്ള അതോറിറ്റികൾക്കു മാത്രമേ ഫൈസർ വാക്സിൻ നൽകുകയുള്ളൂവെന്ന് കമ്പനി അധികൃതർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. Pfizer, a global pharmaceutical company, has sought permission in India for the immediate use of Kovid wax. Pfizer Kovid vaccine has already been approved in the UK and Bahrain.