Tuesday, March 9, 2021

പെട്രോള്‍ വില ലീറ്ററിന് 90 രൂപയ്ക്കടുത്തെത്തി; റെക്കോര്‍ഡ് വര്‍ധനയിൽ നടുവൊടിഞ്ഞു ജനം

Must Read

സര്‍ക്കാര്‍ സര്‍വീസില്‍ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടി വിലക്കി ഹൈക്കോടതി

കൊച്ചി: സര്‍ക്കാര്‍ സര്‍വീസില്‍ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടി വിലക്കി ഹൈക്കോടതി. സ്ഥിരപ്പെടുത്തല്‍ സുപ്രീംകോടതി വിധിക്ക് എതിരെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സ്ഥി​ര​പ്പെ​ടു​ത്ത​രു​തെ​ന്ന നി​ര്‍​ദേ​ശം മൂ​ന്നാ​ഴ്ച​യ്ക്ക​കം ചീ​ഫ് സെ​ക്ര​ട്ട​റി...

തെരുവുനായ്‌ക്കൾ ഭക്ഷണം കിട്ടാതെ വലയുന്നത്‌ മല്ലന്‌ സഹിക്കാനാകില്ല‌

തെരുവുനായ്‌ക്കൾ ഭക്ഷണം കിട്ടാതെ വലയുന്നത്‌ മല്ലന്‌ സഹിക്കാനാകില്ല‌. ഇവർക്ക്‌‌ ഭക്ഷണവുമായി ദിവസവും രണ്ടുനേരം അദ്ദേഹം എറണാകുളം സൗത്ത്‌ മെട്രോ റെയിൽ സ്‌റ്റേഷൻ പരിസരത്തെത്തും. വർഷങ്ങളായി...

നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കേണ്ട അച്ചടിവകുപ്പ് മുട്ടിലിഴയുന്നു

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കേണ്ട അച്ചടിവകുപ്പ് മുട്ടിലിഴയുന്നു. 'തലപ്പത്ത്' ആളില്ലാതായതോടെ 140 മണ്ഡലങ്ങളിലേക്കുമുള്ള ബാലറ്റ് പേപ്പർ, നാമനിർദേശപത്രിക, സ്ലിപ്പുകൾ, തെരഞ്ഞെടുപ്പ്...

പെട്രോള്‍ വില ലീറ്ററിന് 90 രൂപയ്ക്കടുത്തെത്തി; റെക്കോര്‍ഡ് വര്‍ധനയിൽ നടുവൊടിഞ്ഞു ജനം

കൊച്ചി: സംസ്ഥാനത്ത് ഇന്ധന വിലയിൽ തുടരുന്ന റെക്കോര്‍ഡ് വര്‍ധനയിൽ നടുവൊടിഞ്ഞു ജനം. ഡീസല്‍ ലീറ്ററിന് 26 പൈസയും പെട്രോളിന് 25 പൈസയുമാണു ബുധനാഴ്ച കൂട്ടിയത്. കൊച്ചി നഗരത്തില്‍ ഡീസല്‍ വില ലീറ്ററിന് 80 രൂപ 77 പൈസയായി. പെട്രോളിന് 86 രൂപ 57 പൈസ. തിരുവനന്തപുരത്തെ ഗ്രാമീണ മേഖലകളില്‍ പലയിടത്തും പെട്രോള്‍ വില ലീറ്ററിന് 90 രൂപയ്ക്കടുത്തെത്തി.

കഴിഞ്ഞദിവസം പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും കൂട്ടിയതിനു പിന്നാലെയാണു പുതിയ വര്‍ധന. കോവിഡ് ഭീതിയില്‍ പൊതുഗതാഗതം ഉപേക്ഷിച്ചു സ്വകാര്യ വാഹനങ്ങളിലേക്കു മാറിയവരുടെ നടുവൊടിക്കുകയാണു ദിനംപ്രതി ഉയരുന്ന ഇന്ധന വില. കോവിഡ് നിയന്തണങ്ങള്‍ പാലിച്ച് സര്‍വീസ് നടത്തുന്ന ഓട്ടോ–ടാക്സി തൊഴിലാളികളുടെ ജീവിതത്തെയും പെട്രോള്‍–ഡീസല്‍ വില പ്രതിസന്ധിയിലാക്കുന്നു.

ജനരോഷം കേന്ദ്രസര്‍ക്കാരിനോടാണ്. ഓരോ ദിവസം കഴിയുന്തോറും പെട്രോള്‍ അടിക്കല്‍ പോക്കറ്റിന്റെ കനം കുറയ്ക്കുകയാണെന്നു ജനം പറയുന്നു. ദിവസവും 100 രൂപയ്ക്ക് പെട്രോള്‍ അടിച്ചിരുന്നവര്‍ മിനിമം 200 രൂപയ്ക്ക് അടിക്കാന്‍ നിര്‍ബന്ധിതരായി. കോവിഡ് കാലത്ത് സ്വന്തം വാഹനത്തില്‍ നിരന്തരം യാത്ര ചെയ്യുന്നവര്‍ ഇന്ധനമടിച്ച് വഴിയാധാരമാകുന്ന അവസ്ഥ.

ഈ മാസം 13 മുതല്‍ ഏതാണ്ട് മൂന്നു രൂപയോളമാണു കൂട്ടിയത്. ലോക്ഡൗണ്‍ കാലത്ത് വരുമാനില്ലാതെ വലഞ്ഞ ഓട്ടോറിക്ഷ തൊഴിലാളികള്‍ക്ക് ഇരുട്ടടിയാണ് ഈ കൂട്ടൽ. നിത്യോപയോഗ സാധനങ്ങളുടെ വിലനിയന്ത്രിക്കുമെന്നു സര്‍ക്കാരുകള്‍ അവകാശപ്പെടുമ്പോഴും ഇന്ധനവിലയില്‍ നികുതിയിളവിനുപോലും കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ തയാറാവുന്നില്ലെന്നു വിമർശനമുണ്ട്.

English summary

Petrol price close to Rs 90 per liter; People are in the middle of a record increase

Leave a Reply

Latest News

സര്‍ക്കാര്‍ സര്‍വീസില്‍ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടി വിലക്കി ഹൈക്കോടതി

കൊച്ചി: സര്‍ക്കാര്‍ സര്‍വീസില്‍ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടി വിലക്കി ഹൈക്കോടതി. സ്ഥിരപ്പെടുത്തല്‍ സുപ്രീംകോടതി വിധിക്ക് എതിരെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സ്ഥി​ര​പ്പെ​ടു​ത്ത​രു​തെ​ന്ന നി​ര്‍​ദേ​ശം മൂ​ന്നാ​ഴ്ച​യ്ക്ക​കം ചീ​ഫ് സെ​ക്ര​ട്ട​റി...

More News