Tuesday, April 20, 2021

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഇന്നലെ സർ‌വകാല റെക്കാഡ് ഉയരത്തിലെത്തി

Must Read

കുന്നത്തുനാട് എന്‍.എസ്.എസിനെ അപകീര്‍ത്തിപ്പെടുത്തുന്നതായി നേതാക്കള്‍

പെരുമ്പാവൂര്‍: എന്‍.എസ്.എസ് കുന്നത്തുനാട് താലൂക്ക് യൂനിയനെതിരെ സ്വകാര്യ വ്യക്തി നിരന്തരം അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് പരാതി നല്‍കുകയും സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചരണങ്ങള്‍...

കോവിഡ് രൂക്ഷമായ പഞ്ചായത്തുകളിൽ എല്ലാ വീടുകളിലും പരിശോധന നടത്താൻ തീരുമാനം

തിരുവനന്തപുരം: കോവിഡ് രൂക്ഷമായ പഞ്ചായത്തുകളിൽ എല്ലാ വീടുകളിലും പരിശോധന നടത്താൻ തീരുമാനം. ജില്ലാ ശരാശരിയേക്കാൾ ഇരട്ടിയിലധികം ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഉള്ള പഞ്ചായത്തുകളിലാണ് പരിശോധന. ടി​പി​ആ​ർ മൂ​ന്ന്...

മൻസൂർ വധക്കേസ്; ഒന്നാം പ്രതി ഷിനോസിനെ ഒഴികെ ഏഴു പേരെ കസ്റ്റഡിയിൽ വാങ്ങി

ത​ല​ശ്ശേ​രി: പെ​രി​ങ്ങ​ത്തൂ​ർ മു​ക്കി​ൽ പീ​ടി​ക​യി​ലെ പാ​റാ​ൽ മ​ൻ​സൂ​ർ വ​ധ​ക്കേ​സി​ലെ കോ​വി​ഡ് ബാ​ധി​ത​നാ​യ ഒ​ന്നാം പ്ര​തി ഷി​നോ​സി​നെ രോ​ഗ​മു​ക്ത​നാ​യാ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശേ​ഷം അ​ന്വേ​ഷ​ണ സം​ഘം ക​സ്​​റ്റ​ഡി​യി​ൽ...

കൊച്ചി: രാജ്യത്ത് പെട്രോൾ, ഡീസൽ വില ഇന്നലെ സർ‌വകാല റെക്കാഡ് ഉയരത്തിലെത്തി. ന്യൂഡൽഹിയിൽ വില 25 പൈസ വീതം വർദ്ധിച്ച് പെട്രോൾ വില 85.70 രൂപയും ഡീസൽ വില 75.88 രൂപയുമായി. മുംബയിൽ പെട്രോളിന് 92.28 രൂപയും ഡീസലിന് 82.66 രൂപയുമാണ്.
കേരളത്തിൽ പെട്രോൾ വില 2018ൽ കുറിച്ച 87.75 രൂപയെന്ന റെക്കാഡ് തിരുത്താൻ ഇനി വേണ്ടത് രണ്ടു പൈസയുടെ വർദ്ധന മാത്രം. ഇന്നലെ 25 പൈസ വർദ്ധിച്ച് വില 87.73 രൂപയായി (തിരുവനന്തപുരം). ഡീസൽ വില നിലവിൽ റെക്കാഡ് ഉയരത്തിലാണുള്ളത്. ഇന്നലെ വില 27 പൈസ വർദ്ധിച്ച് 81.79 രൂപയിലെത്തി.

ഒരു മാസത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം ജനുവരി ആറു മുതലാണ് പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ വീണ്ടും വില കൂട്ടിത്തുടങ്ങിയത്. അന്നു മുതൽ ഇതുവരെ പെട്രോളിന് 1.99 രൂപയും ഡീസലിന് 2.01 രൂപയും കൂട്ടി. ഇന്ധനവില രാജ്യത്ത് ചില നഗരങ്ങളിൽ 100 രൂപയോട് അടുക്കുന്ന പശ്ചാത്തലത്തിൽ, കേന്ദ്രം എക്‌സ്‌സൈസ് നികുതിയിൽ നേരിയ കുറവ് വരുത്താൻ സാദ്ധ്യതയുണ്ട്.

English summary

Petrol and diesel prices in the country hit an all-time high yesterday

Leave a Reply

Latest News

ബൈക്കുകള്‍ കൂട്ടിയിടിച്ച് ബിരുദ വിദ്യാര്‍ത്ഥി മരിച്ചു

മട്ടന്നൂര്‍: ബൈക്കുകള്‍ കൂട്ടിയിടിച്ച് ബിരുദ വിദ്യാര്‍ത്ഥി മരിച്ചു. നാലാങ്കേരി ഷാഹിദ മന്‍സിലില്‍ റഫ്‌നാസാണ്(19) മരണപ്പെട്ടത്. ബന്ധുവിന്‍റെ ഹോട്ടലില്‍ പാര്‍ട് ടൈം ജോലി ചെയ്തിരുന്ന റഫ്‌നാസ് തിങ്കളാഴ്ച...

More News