Tuesday, April 20, 2021

കടക്ക് പുറത്ത്; ആദ്യം മാധ്യമവും മംഗളവും മാതൃഭൂമി ന്യൂസും; ഇപ്പോൾ പതിനഞ്ചോളം മാധ്യമ പ്രവർത്തകർക്ക് വിലക്ക് ഏർപ്പെടുത്തി പെരുമ്പാവൂർ പ്രസ് ക്ലബ് ; പ്രതിഷേധം മലയാള മനോരമ ഓഫീസിലേക്ക്

Must Read

കോവിഡ് രൂക്ഷമായ പഞ്ചായത്തുകളിൽ എല്ലാ വീടുകളിലും പരിശോധന നടത്താൻ തീരുമാനം

തിരുവനന്തപുരം: കോവിഡ് രൂക്ഷമായ പഞ്ചായത്തുകളിൽ എല്ലാ വീടുകളിലും പരിശോധന നടത്താൻ തീരുമാനം. ജില്ലാ ശരാശരിയേക്കാൾ ഇരട്ടിയിലധികം ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഉള്ള പഞ്ചായത്തുകളിലാണ് പരിശോധന. ടി​പി​ആ​ർ മൂ​ന്ന്...

എറണാകുളം ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ; ജില്ലാ ഭരണകൂടത്തിൻ്റെ നിർദേശങ്ങൾ ഇങ്ങനെ

മഹാമാരിയെ നേരിടാൻ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കാൻ പോലീസിൻ്റെ ശക്തമായ നിരീക്ഷണവും ഏർപ്പെടുത്തി. വീടുകളിൽ ഉൾപ്പടെ പ്രവർത്തിക്കുന്ന ട്യൂഷൻ സെൻ്ററുകളുടെ പ്രവർത്തനങ്ങളെല്ലാം...

ലോക്ഡൗൺ പ്രഖ്യാപിച്ചതിനുപിന്നാലെ  കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപ്പലായനം

ന്യൂഡൽഹി: മുഖ്യമന്ത്രി ഒരാഴ്ചത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചതിനുപിന്നാലെ നഗരത്തിൽ കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപ്പലായനം. ആനന്ദ് വിഹാർ ഐ.എസ്.ബി.ടി.യിൽ സ്വന്തം നാടുകളിലേക്ക് മടങ്ങാൻ ബസു കാത്തുനിൽക്കുന്ന തൊഴിലാളികളായിരുന്നു തിങ്കളാഴ്ചത്തെയും...

പെരുമ്പാവൂർ: പെരുമ്പാവൂർ പ്രസ് ക്ലബിൽ പത്രപ്രവർത്തകർക്ക് വിലക്ക് ഏർപ്പെടുത്തിയ സംഭവം വിവാദത്തിൽ. മാധ്യമം പെരുമ്പാവൂർ ലേഖകൻ യു.യു മുഹമ്മദ് കുഞ്ഞ്, മംഗളം ലേഖകൻ ശരത്ത് ഓടയ്ക്കാലി, മാതൃഭൂമി ന്യൂസ് ലേഖകൻ കെ. കെ സുമേഷ് എന്നിവരാണ് വിലക്ക് നേരിടുന്നത്. മലയാള മനോരമ ലേഖകൻ വി.റ്റി.കൃഷ്ണകുമാർ, ദീപിക ലേഖകൻ ഷിജു തോപ്പിലാൻ എന്നിവർ പെരുമ്പാവൂർ മുൻസിഫ് കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഇതേ തുടർന്നുണ്ടായ താൽക്കാലിക ഉത്തരവിലാണ് പ്രവേശന വിലക്കുള്ളത്.

പ്രസ് ക്ലബ് ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തേ തുടർന്ന് രണ്ട് വർഷമായി പ്രസ് ക്ലബിൽ നിന്നും മാറി നിൽക്കുകയായിരുന്ന പത്രപ്രവർത്തകർക്കാണ് ഇപ്പോൾ വിലക്ക് വന്നിരിക്കുന്നത്. ഇവരോടൊപ്പമുള്ള പെരുമ്പാവൂരിലെ പതിനഞ്ചോളം പത്രപ്രവർത്തകർക്കും പ്രസ് ക്ലബിൽ പ്രവേശന വിലക്കുണ്ട്. ഇരു വിഭാഗങ്ങളും വെവ്വേറെയാണ് പത്രസമ്മേളനങ്ങൾ നടത്തുന്നത്. ഇതേ തുടർന്ന് ജനപ്രതിനിധികൾ ഇടപെടുകയായിരുന്നു. പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിളളിയുടെ മധ്യസ്ഥതയിൽ ഇരുകൂട്ടരും ഒരുമിച്ച് പോകാൻ ധാരണയായി. ഇതേ തുടർന്ന് പ്രസ് ക്ലബിലെത്തിയ ലേഖകർക്കാണ് ഇപ്പോൾ വിലക്ക് വന്നത്.

അറിയാനും അറിയിക്കാനും ഏതൊരു പൗരനും അവകാശമുണ്ടെന്നിരിക്കെ അത് തൊഴിലായി സ്വീകരിച്ചവരെ വിലക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. വിലക്ക് ഏർപ്പെടുത്തിയ നടപടിക്കെതിരെ മലയാള മനോരമയുടെ പെരുമ്പാവൂർ ബ്യൂറോ ഓഫീസിലേക്കും പ്രസ് ക്ലബിലേക്കും പ്രതിഷേധ പ്രകടനം നടത്താനൊരുങ്ങുകയാണ്.

വിലക്ക് ഏർപ്പെടുത്തിയ നടപടിക്കെതിരെ പ്രസ് ക്ലബ് ഭാരവാഹികൾക്കിടയിൽ അഭിപ്രായ ഭിന്നതയുണ്ട്. നടപടിക്കെതിരെ പകുതിയിലധികം അംഗങ്ങളും എതിർപ്പ് രേഖപ്പെടുത്തിയതായാണ് വിവരം.

പ്രസ് ക്ലബിൻ്റെ പേരും ലോഗോയും വ്യാജം!

പെരുമ്പാവൂർ പ്രസ് ക്ലബ് എന്ന പേരും ലോഗോയും സ്വകാര്യ വ്യക്തി ട്രേഡ് മാർക്ക് രജിസ്ട്രേഷന് നൽകിയത് അടുത്തിടെ ആയിരുന്നു. പ്രസ് ക്ലബിൻ്റെ മുൻ ഭാരവാഹിയായിരുന്ന ഇയാളെ ഇതേ തുടർന്ന് പുറത്താക്കി. എന്നാൽ പ്രസ് ക്ലബ് കൈവിട്ട് പോകാതിരിക്കാൻ അംഗങ്ങളുടെ രജിസ്റ്ററിൽ തിരിമറി നടത്തിയെന്ന് ഇയാൾ ക്ലബ് ഭാരവാഹികൾക്കെതിരെ ആരോപണം ഉയർത്തിയിരുന്നു. ഇതിൻ്റെ വാർത്തയും ഇയാൾ പുറത്തു വിട്ടിരുന്നു.

Leave a Reply

Latest News

എടത്തല, വെങ്ങോല, മഴുവന്നൂര്‍ പഞ്ചായത്തുകളിൽ ലോക്ക്ഡൗണ്‍; നിയന്ത്രണങ്ങൾ ഇങ്ങനെ

ജില്ലയിലെ കോവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി കടുത്ത നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം. ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കുന്ന വാര്‍ഡുകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി ജില്ലാ...

More News