Monday, April 12, 2021

അഞ്ച് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു! പെരുമ്പാവൂർ നഗരസഭ ഭരണ സമിതി -ഉദ്യോഗസ്ഥ ലോബിക്കെതിരെ വിജിലൻസ് അന്വേഷണം

Must Read

ഉത്തരാഖണ്ഡലിലെ ഹരിദ്വാറിൽ കുംഭമേള നടക്കാനിരിക്കെ കോവിഡ് വർധിക്കുന്നത് ആശങ്ക ഉയർത്തുന്നു

ഹരിദ്വാർ: ഉത്തരാഖണ്ഡലിലെ ഹരിദ്വാറിൽ കുംഭമേള നടക്കാനിരിക്കെ കോവിഡ് വർധിക്കുന്നത് ആശങ്ക ഉയർത്തുന്നു. കുംഭമേള കോവിഡിന്‍റെ സൂപ്പർ സ്‌പ്രെഡിന് കാരണമാകുമെന്ന ആശങ്കയിലാണ് അധികൃതർ. ഞായറാഴ്ച ഹരിദ്വാറിൽ 372...

മൻസൂർ കൊലക്കേസിലെ പ്രതി കൂലോത്ത് രതീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി കോൺഗ്രസ് നേതാവ് കെ. സുധാകരൻ

കണ്ണൂർ: മൻസൂർ കൊലക്കേസിലെ പ്രതി കൂലോത്ത് രതീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി കോൺഗ്രസ് നേതാവ് കെ. സുധാകരൻ. രതീഷിനെ കൊലപ്പെടുത്തിയതിന് ശേഷം കെട്ടിത്തൂക്കിയതാണെന്ന്...

തെരഞ്ഞെടുപ്പിന് ശേഷമുള്ള ബിജെപി അവലോകന യോഗങ്ങളില്‍ ബിഡിജെഎസിന് വിമര്‍ശനം

തെരഞ്ഞെടുപ്പിന് ശേഷമുള്ള ബിജെപി അവലോകന യോഗങ്ങളില്‍ ബിഡിജെഎസിന് വിമര്‍ശനം. ബിഡിജെഎസ് മത്സരിച്ച പല മണ്ഡലങ്ങളിലും ബൂത്ത് ഏജന്റുമാരുടെ പട്ടിക പോലും മുന്‍കൂര്‍ ആയി നല്‍കിയില്ല. പിന്നീട്...

പെരുമ്പാവൂർ: പെരുമ്പാവൂർ നഗരസഭ ഭരണ സമിതി -ഉദ്യോഗസ്ഥ ലോബിക്കെതിരെ വിജിലൻസ് അന്വേഷണം. അഞ്ച് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് ആരോപിച്ച് പെരുമ്പാവൂർ നഗരസഭ കൗൺസിലർമാർക്കെതിരെയും ഉദ്യോഗസ്ഥർക്കെതിരെയും നൽകിയ പരാതിയിലാണ് വിജിലൻസ് അന്വേഷണം തുടങ്ങിയത്. കാരാട്ടുപള്ളിക്കര സ്വദേശി വെട്ടിയ്ക്കനാക്കുടി വി.സി ജോയ് ആണ് നഗരസഭ അധികൃതർക്കെതിരെ വിജിലൻസിൽ പരാതി നൽകിയത്.

32 വർഷം മുമ്പ് പണിത കെട്ടിടം പൊളിച്ചുമാറ്റുമെന്നായിരുന്നു അധികൃതരുടെ ഭീഷണി. ഒരിക്കൽ നമ്പർ ഇട്ട കെട്ടിടത്തിൻ്റെ നമ്പർ റദ്ദ് ചെയ്ത ശേഷമാണ് കൈക്കൂലി ആവശ്യപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു.

പെരുമ്പാവൂർ ടൗണിലുള്ള 4 നിലകളുള്ള കെട്ടിടത്തിന് രണ്ട് നിലക്ക് അനുവാദം ലഭിച്ചത് 1986ലാണ്. പിന്നീട് 4നില കെട്ടിടമാക്കി മാറ്റുകയായിരുന്നു. ഇതിന് 1988ൽ അനുവാദം ലഭിച്ചതായും ജോയ് പറയുന്നു.
1990 മുതൽ നടപ്പു സാമ്പത്തിക വർഷം വരെ കെട്ടിട നികുതി അടച്ചിരുന്നു. മാസങ്ങൾക്ക് മുമ്പ് കുറച്ച് കൗൺസിലർമാരും ഉദ്യോഗസ്ഥരും എത്തി കെട്ടിട നമ്പർ റദ്ദാക്കിയെന്ന് ജോയിയെ അറിയിക്കുകയായിരുന്നു. തുടർന്ന് ഇത് ശരിയാക്കാൻ ജീവനക്കാർ കൈക്കുലി ആവശ്യപ്പെട്ടതായാണ് ആക്ഷേപം.

ജോയിയും കുടുംബവും വർഷങ്ങളോളം ഈ കെട്ടിടത്തിൻ്റെ മുകളിലെ നിലയിലാണ് താമസിച്ചിരുന്നത്. ചിലരുടെ പിടിവാശിക്കു മുമ്പിൽ തളരാതെ നിയമ പോരാട്ടം നടത്താനാണ് ജോയിയുടെ തീരുമാനം.

നഗരസഭ കൗൺസിൽ ചേർന്ന് കെട്ടിടത്തിൻ്റെ നമ്പർ റദ്ദാക്കാൻ തീരുമാനം എടുക്കുകയായിരുന്നു . കെട്ടിടം യു. എ ആക്കാനും നമ്പർ റദ്ദ് ചെയ്യാനും ജന്മമാറ്റം ക്യാൻസൽ ആക്കാനുമായിരുന്നു നഗരസഭ തീരുമാനം.

English summary

Perumbavoor Municipal Corporation Vigilance probe against Lopi

Leave a Reply

Latest News

സംസ്ഥാനത്ത് നാളെ മുതല്‍ റമദാന്‍ നോമ്പുകാലം ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ റമദാന്‍ നോമ്പുകാലം ആരംഭിക്കും. കോഴിക്കോട് കാപ്പാട് തീരത്ത് പിറ കണ്ടതോടെയാണ് നാളെ റംസാൻ ഒന്നായിരിക്കുമെന്ന് പ്രഖ്യാപിച്ചത്. പതിനൊന്ന് മാസത്തെ കാത്തിരിപ്പിനൊടുവിലാണ്...

More News