Sunday, September 19, 2021

കെ.എസ്.ആർ.ടി.സിയിൽ മദ്യം വിൽപ്പന തുടങ്ങിയാൽ അതിൻ്റെ ക്രെഡിറ്റ് പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിളളിക്ക്; കെ.എസ്.ആർ.ടി.സി ബസുകളിൽ ബവ്കോയുടെ ഔട്ട് ലെറ്റുകൾ എന്നായിരുന്നു കുന്നപ്പിള്ളിയുടെ ആശയം

Must Read

മിഥുൻ പുല്ലുവഴി

കൊച്ചി: കെ.എസ്.ആർ.ടി.സിയിൽ മദ്യം വിൽപ്പന തുടങ്ങിയാൽ അതിൻ്റെ ക്രെഡിറ്റ് പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിളളിക്ക്. കെ.എസ്.ആർ.ടി.സി ബസുകളിൽ ബവ്കോയുടെ ഔട്ട് ലെറ്റുകൾ തുടങ്ങുന്ന തരത്തിലുള്ള പദ്ധതിയായിരുന്നു കുന്നപ്പിളളിയുടെ മനസ്സിൽ. ബസിൽ മദ്യപാനം പാടില്ലെന്നും ബിയറും വൈനും മാത്രമെ വിൽക്കാൻ പാടുള്ളു എന്നും നിർദ്ദേശത്തിൽ പറഞ്ഞിരുന്നു.

ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജുവുമായി ആശയം പങ്കുവെച്ച അന്നു തന്നെ പ്രത്യേക അഭിനന്ദനവും എൽദോസ് കുന്നപ്പിള്ളി നേടിയിരുന്നു. നൂതന ആശയം നിയമസഭയിൽ കൊണ്ടുവരാമെന്നും അത് പ്രാവർത്തികമാക്കാമെന്നും മന്ത്രി ആൻറണി രാജുഉറപ്പുനൽകുകയും ചെയ്തു.

മന്ത്രി ആൻ്റണി രാജുവിൻ്റെ നേതൃത്വത്തിൽ എറണാകുളത്ത് വച്ച്നടന്ന ജില്ലയിലെ എം.എൽ.എമാരുടെ യോഗത്തിലാണ് കെ.എസ്.ആർ.ടി.സിയെ കരകയറ്റാൻ പോന്ന നൂതന ആശയം കുന്നപ്പിള്ളി അവതരിപ്പിച്ചത്.

തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തതോടെ ബസുകൾ റൂട്ടിലോടിക്കാൻ നിർദേശം നൽകിയതും ഗ്രാമ വണ്ടി എന്ന് പേര് നൽകിയതും എൽദോസ് കുന്നപ്പിളളി ആയിരുന്നു.

കട്ടപ്പുറത്തിരിക്കുന്ന വാഹനങ്ങൾ കെ.എസ്.ആർ.ടി.സിക്ക് പണചെലവ് ഇല്ലാതെ ലാഭത്തിലാക്കാം എന്നതായിരുന്നു ആശയത്തിൻ്റെ പ്രത്യേകത.ഇതിനൊപ്പമാണ് ബസിൽ ബിയറും വൈനും വിൽക്കാമെന്ന നിർദേശം സമർപ്പിച്ചത്.

എന്നാൽ കുന്നപ്പിള്ളിയുടെ ആശയം മന്ത്രി ആൻറണി രാജു ചെറുതായി തിരുത്തി. കെ.എസ്.ആർ.ടി.സി ബസുകളിലെ മദ്യവിൽപ്പന ബസ് സ്റ്റാൻ്റിലേക്ക് മാറ്റി.

പക്ഷെ ബെവ്കോ ഒൗ​ട്ട്‌ലെറ്റുകൾ തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ക്സൈ​സ് വ​കു​പ്പും പൊ​തു ഗ​താ​ഗ​ത വ​കു​പ്പും ര​ണ്ടു വ​ഴി​ക്കാണ്. കെഎ​സ്ആ​ർടി ​സി ഡി​പ്പോ​ക​ളി​ലോ ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന ഭൂ​മി​യി​ലോ ഷോ​പ്പു​ക​ൾ തു​റ​ക്ക​ണ​മെ​ന്നാ​ണ് പൊ​തു ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ ആ​ഗ്ര​ഹം.

എ​ന്നാ​ൽ ഇ​ത് പ്രാ​വ​ർ​ത്തി​ക​മ​ല്ലെ​ന്ന നി​ല​പാ​ടാ​ണ് എ​ക്സൈ​സി​നു​ള്ള​ത്. കെ​സ്ആർ​ടിസിയുടെ ഭൂമിയും കെട്ടിടങ്ങളും ദീർഘകാല പാ​ട്ട​ത്തി​ന് ബെ​വ്കോ​യ്ക്ക് ന​ൽ​ക​ണ​മെ​ന്ന നി​ല​പാ​ടാ​ണ പൊ​തു ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​നു​ള്ള​ത്. ഇ​തി​ൽ ബെ​വ്കോ​യ്ക്കും എ​തി​ർ​പ്പി​ല്ല.

കോടതി കണ്ണുരുട്ടുമോ?

എ​ന്നാ​ൽ, ജ​ന​ങ്ങ​ൾ ഏ​റെ വ​ന്നു പോ​കു​ന്ന കെഎ​സ്ആ​ർടിസി ഡി​പ്പോ​ക​ളി​ൽ മ​ദ്യ ഷോ​പ്പു​ക​ൾ തു​റ​ന്നാ​ൽ അ​ത് കോ​ട​തിയു ടെ രൂ​ക്ഷ വി​മ​ർ​ശ​ന​ത്തി​നി​ട​യാ​ക്കു​മെ​ന്നാ​ണ് എ​ക്സൈ​സ് വ​കു​പ്പ് പ​റ​യു​ന്ന​ത്.

ആ​ത് മ​ന്ത്രി എം.​വി.​ഗോ​വി​ന്ദ​ൻ ഇ​ന്ന​ലെ വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തു. ഇ​പ്പോ​ഴേ പ​ല​യി​ട​ത്തുനി​ന്നും പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നു ക​ഴി​ഞ്ഞു.

അ​തേ​സ​മ​യം കേ​ര​ള​ത്തി​ൽ ഏ​റ്റ​വും വ​രു​മാ​ന​മു​ള്ള ബെ​വ്കോ​യു​ടെ കൈ ​പി​ടി​ച്ച് ക​ര​ക​യ​റാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് കെഎ​സ്ആ​ർ​ടി​സി. എ​ന്നാ​ൽ ഇ​തി​ന് നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ എ​ക്സൈ​സ് ത​യാ​റ​ല്ല.

പ​ക്ഷെ പൊ​തു ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ ആ​ശ​യ​ത്തോ​ട് ബെ​വ്കോ എം​ഡിക്കു​ൾ​പ്പെ​ടെ പൂ​ർ​ണ യോ​ജി​പ്പാ​ണ് ഉ​ള്ള​ത്.വ​ലി​യ വാ​ട​ക കൊ​ടു​ത്താ​ണ് പ​ല​യി​ട​ത്തും ബെ​വ്കോ ഒൗ​ട്ട് ലെ​റ്റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

കെഎ​സ്ആ​ർ​ടി​സി​യു​മാ​യി കൈ​കോ​ർ​ക്കു​ന്പോ​ൾ ഇ​തി​ൽ വ​ലി​യ വ്യത്യാ​സം ഉ​ണ്ടാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ ക​രു​തു​ന്നു.

Leave a Reply

Latest News

ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി. തത്കാലം പാര്‍ട്ടി പ്രവര്‍ത്തകനായി തുടരാനാണ് താത്പര്യമെന്ന് സുരേഷ് ഗോപി പറഞ്ഞു.'നിലവില്‍ എനിക്ക് ചില...

More News