Tuesday, June 22, 2021

അധോലോക സംഘത്തലവൻ രവി പൂജാരിയെ ക്വട്ടേഷൻ എൽപ്പിച്ചത് പെരുമ്പാവൂരിലെ ഗുണ്ടാ നേതാവ്; ബ്യൂട്ടി പാർലർ വെടിവെപ്പ് ആസൂത്രണം നടത്തിയതും ക്വട്ടേഷൻ നൽകിയതും പെരുമ്പാവൂര്കാരൻ

Must Read

കൊച്ചി: ബ്യൂട്ടി പാർലർ വെടിവെപ്പ് ആസൂത്രണം നടത്തിയതും ക്വട്ടേഷൻ നൽകിയതും പെരുമ്പാവൂരിലെ ഗുണ്ടാ നേതാവെന്ന് രവി പൂജാരിയുടെ മൊഴി. ഇയാളെ ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ മീഡിയ മലയാളത്തോട് പറഞ്ഞു.

ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ അന്വേഷണം പെരുമ്പാവൂരിലെ ഗുണ്ടാ നേതാവിലേക്ക് എത്തിയത് അപ്രതീക്ഷിതമായാണ്. ലീന മരിയ പോളിനെ മൂന്ന് തവണ ഫോണിൽ വിളിച്ചിരുന്നെന്നും രവി പൂജാരി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.ലീനാ മരിയാ പോളിനെ വിളിച്ചു ഭീഷണിപ്പെടുത്തുക എന്നതായിരുന്നു തന്നോട് പെരുമ്പാവൂരിലെ ഗുണ്ടാ നേതാവ് ആവശ്യപ്പെട്ടത്. നടിയുടെ പക്കൽ ഒന്നരകോടി ഹവാല പണം ഉണ്ടെന്നും, ഇത് തട്ടിയെടുക്കുക ആയിരുന്നു ഉദ്ദേശം എന്നും പൂജാരി ചോദ്യം ചെയ്യലിൽ വ്യക്തമാക്കി.

കാസർകോട് സ്വദേശി ജിയ, മൈസൂർ സ്വദേശി ഗുലാം എന്നിവർ വഴിയാണ് ഇടപാടുകൾ നടത്തിയത്. രവി പൂജാരിയെ ഫോണിൽ വിളിച്ചു ക്വട്ടേഷൻ കൈമാറിയത് ഗുലാം ആയിരുന്നു. നടി ലീന മരിയ പോളിനെ മൂന്ന് തവണ ഫോണിൽ വിളിച്ചിരുന്നുവെന്നും രവി പൂജാരി വ്യക്തമാക്കി. വാട്സ്ആപ് കാൾ വഴി ആയിരുന്നു ഫോൺ വിളിച്ചത്. ലീനയുടെ സുഹൃത്തായ ഡോക്ടറിനെയും അന്വേഷണ സംഘം ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യും.

ലീനയെ മാത്രമല്ല മറ്റ് പലരെയും സമാനമായ രീതിയിൽ ഭീഷണിപ്പെടുത്താൻ ശ്രമങ്ങൾ നടത്തിയിരുന്നതായി അന്വേഷണ സംഘത്തിന് വിവരങ്ങൾ ലഭിച്ചിരുന്നു.

രമേശ് ചെന്നിത്തല അടക്കമുള്ള രാഷ്ട്രീയ നേതാക്കളെയും രവിപൂജാരി ഭീഷണിപെടുത്താൻ ശ്രമിച്ചിരുന്നു. രാജ്യത്ത് പലയിടത്തും ഇത്തരത്തിൽ ഭീഷണിപ്പെടുത്തി പണം തട്ടുന്ന പ്രവർത്തനം നടത്തിയിട്ടുണ്ടെന്നും പേരും ഫോൺ നമ്പറും വിവരങ്ങളും ശേഖരിച്ചു ഫോണിൽ ബന്ധപ്പെട്ട് കോടികൾ ആവശ്യപ്പെടും. ഭീഷണിക്ക് വഴങ്ങാത്ത സാഹചര്യത്തിൽ വെടിവയ്പ്പ് അടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കും. അതാത് പ്രദേശത്തെ ഗുണ്ടാ സംഘങ്ങളെയാണ് ഇതിനായി ഉപയോഗിക്കുന്നത്. ആയുധങ്ങൾ അടക്കമുള്ള സൗകര്യങ്ങൾ എത്തിച്ചു നൽകുന്നത് രവി പൂജാരിയാണ്. നെടുമ്പാശ്ശേരിയിലെ കേരള പൊലീസിന് കീഴിലുള്ള ATS ആസ്ഥാനത്താണ് രവി പൂജാരിയെ ചോദ്യം ചെയ്യുന്നത്. ഈ മാസം 8 വരെയാണ് രവി പൂജാരിയെ കസ്റ്റഡിയിൽ ലഭിച്ചിരിക്കുന്നത്.

കൂടുതൽ ദിവസം കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ആവശ്യപ്പെട്ടുകൊണ്ട് അന്വേഷണ സംഘം തിങ്കളാഴ്ച വീണ്ടും കോടതിയെ സമീപിയ്ക്കും. അതേസമയം ചോദ്യം ചെയ്യുമ്പോൾ അഭിഭാഷകനെയും ഒപ്പം ഇരുത്തണമെന്ന ആവശ്യവുമായി രവി പൂജാരിയുടെ അഭിഭാഷകൻ ബംഗളൂരു കോടതിയേയും സമീപിക്കും

Leave a Reply

Latest News

മലയാളി യുവതി മകനൊപ്പം ജീവനൊടുക്കി

മും​ബൈ: മ​ല​യാ​ളി യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി. ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ചാ​ടി​യാ​ണ് യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി​യ​ത്. മും​ബൈ ചാ​ന്ദ് വാ​ലി​യി​ലാ​ണ് സം​ഭ​വം. മ​രി​ച്ച​ത് പാ​ലാ സ്വ​ദേ​ശി രേ​ഷ്മ​യും ആ​റു...

More News