Tuesday, July 27, 2021

കുരുമുളക് സ്പ്രേ മുഖത്ത് അടിച്ചു;
ഗുണ്ടാസംഘത്തിന്റെ ആക്രമണത്തിൽ അച്ഛനും രണ്ട് മക്കൾക്കും പരിക്കേറ്റു; കാപ്പ ചുമത്തി നാട് കടത്തിയിരുന്നയാളുടെ നേതൃത്വത്തിൽ 12-അംഗ സംഘമാണ് ആക്രമണം നടത്തിയത്

Must Read

ഏറ്റുമാനൂർ: പുന്നത്തുറ കവല-സി.എസ്.ഐ.മല റോഡിൽ ഗുണ്ടാസംഘത്തിന്റെ ആക്രമണത്തിൽ അച്ഛനും രണ്ട് മക്കൾക്കും പരിക്കേറ്റു. കുരുമുളക് സ്പ്രേ മുഖത്ത് തളിച്ചതിനുശേഷമായിരുന്നു ആക്രമണം.

രണ്ട്‌ സ്കൂട്ടറുകളും തകർത്തു. കാപ്പ ചുമത്തി നാട് കടത്തിയിരുന്നയാളുടെ നേതൃത്വത്തിൽ 12-അംഗ സംഘമാണ് ആക്രമണം നടത്തിയത്. പരിക്കറ്റവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അള്ളുങ്കൽ ബിജു (46), മക്കളായ മനു (25), അനു (21) എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകീട്ട് 5.30-നായിരുന്നു സംഭവം.

ബിജുവിന്റെ വീട്ടിലേക്ക് വരുകയായിരുന്ന ബന്ധുക്കളായ കാഞ്ഞിരപ്പള്ളി സ്വദേശികൾ സഞ്ചരിച്ച സ്കൂട്ടർ റോഡിലെ സെമിത്തേരി ഭാഗത്ത് തമ്പടിച്ചിരുന്ന സംഘം തടയുകയും ഇവരെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതാണ് സംഭവത്തിന് തുടക്കമിട്ടത്. തുടർന്ന് ബന്ധുക്കൾ ബിജുവിന്റെ വീട്ടിലെത്തി മടങ്ങുന്ന വഴി ഗുണ്ടാസംഘം വീണ്ടും ആക്രമിക്കാൻ ശ്രമിച്ചു. ഇവരുടെ പിന്നാലെ വന്ന ബിജുവും മക്കളും ഇത് തടയാൻ ശ്രമിച്ചതോടെ ക്രൂരമായി ഇവരെ ആക്രമിക്കുകയായിരുന്നു. കുരുമുളക് സ്പ്രേ തളിച്ച ശേഷം മനുവിന്റെ തലയ്ക്ക് കല്ലുകൊണ്ട്‌ ഇടിക്കാൻ ശ്രമിച്ചത് തടയുന്നതിനിടയിൽ അച്ഛൻ ബിജുവിന്റെ കൈയൊടിഞ്ഞു.

തുടർന്ന് അക്രമികൾ വടികളും മറ്റും ഉപയോഗിച്ച് മൂവരെയും മർദിച്ചവശരാക്കി.

ഇവരുടെയും കാഞ്ഞിരപ്പള്ളി സ്വദേശികളുടെയും സ്കൂട്ടറുകൾ അക്രമികൾ കേടുവരുത്തി, താക്കോൽ ഊരിയെറിഞ്ഞു. വിവരമറിഞ്ഞെത്തിയ സമീപവാസികളാണ് പരിക്കേറ്റവരെ ആശുപത്രിയിലാക്കിയത്. കഴിഞ്ഞവർഷം വെട്ടിമുകളിൽ ഹോട്ടലും വീടും അടിച്ചുതകർത്ത കേസിലെ പ്രതികൾ ഉൾപ്പെടെ അക്രമി സംഘത്തിലുണ്ടായിരുന്നതായി പരിക്കേറ്റവർ പറഞ്ഞു. സെമിത്തേരി ഭാഗത്ത് തമ്പടിച്ചിരിക്കുന്ന ഗുണ്ടാസംഘം സമീപവാസികളുടെ പേടിസ്വപ്നമാണ്. കഞ്ചാവ് വില്പനയും വഴിയാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കലുമാണ് ഇവരുടെ രീതിയെന്ന് നാട്ടുകാർ പറയുന്നു. ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി.

Leave a Reply

Latest News

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നിര്‍ദ്ദേശത്തിലാണ് സംഭവം നടന്നതെന്ന് അറസ്റ്റില്‍...

More News