Saturday, May 15, 2021

ചെറിയതോതിൽ കോവിഡ് ലക്ഷണങ്ങൾ ഉള്ളവരെയും ഇനി മുതൽ പരിശോധിക്കും

Must Read

തിരുവനന്തപുരം: ചെറിയതോതിൽ കോവിഡ് ലക്ഷണങ്ങൾ ഉള്ളവരെയും ഇനി മുതൽ പരിശോധിക്കും. കാറ്റഗറി എ വിഭാഗത്തില്‍പ്പെടുന്ന ചെറിയ ലക്ഷണങ്ങളുള്ളവരെയും പരിശോധിക്കാനാണ് ആരോഗ്യവകുപ്പ് നിർദേശം നൽകിയിരിക്കുന്നത്. രണ്ടാം തരംഗത്തില്‍ രോഗ ലക്ഷണങ്ങൾ കുറഞ്ഞവര്‍ പോലും പെട്ടെന്ന് ഗുരുതരാവസ്ഥയിലേക്ക് മാറുന്ന സാഹചര്യം ഉണ്ടാകുന്നതു പരിഗണിച്ചാണ് തീരുമാനം.

ഇതുൾപ്പെടെ ആരോഗ്യവകുപ്പ് കോവിഡ് ചികിത്സയ്ക്ക് പുതിയ മാര്‍ഗരേഖ പുറത്തിറക്കി. ചെറിയ ലക്ഷണങ്ങൾ ഉള്ളവരെ 24 – 48 മണിക്കൂര്‍ കൂടുമ്പോള്‍ പരിശോധിക്കണം. ഇവര്‍ക്ക് കൂടുതല്‍ ലക്ഷണങ്ങള്‍ പ്രകടമായാല്‍ അടുത്ത കാറ്റഗറിയിലേക്ക് മാറ്റി മികച്ച ചികിത്സ നല്‍കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

രോഗ തീവ്രതയനുസരിച്ച് നല്‍കേണ്ട മരുന്നിനെക്കുറിച്ചും അവയുടെ ഡോസേജ് സംബന്ധിച്ചും നിർദേശമുണ്ട്. സി കാറ്റഗറിയില്‍ വരുന്ന ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് ഫാബിപിറാവിന്‍, ഐവര്‍മെക്‌സിന്‍ തുടങ്ങിയ മരുന്നുകള്‍ നല്‍കാം. റെംഡിസിവര്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഓക്‌സിജന്‍ ആവശ്യമുള്ള രോഗികള്‍ക്ക് മാത്രം നല്‍കിയാല്‍ മതി. പ്ലാസ്മ തെറാപ്പി ആവശ്യമെങ്കില്‍ രോഗം ബാധിച്ച് ഏഴ് ദിവസത്തിനുള്ളില്‍ നല്‍കാം

English summery

People with mild Kovid symptoms will also be screened from now on

Leave a Reply

Latest News

കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി പ്രഖ്യാപിച്ചു

കോഴിക്കോട്: കോവിഡ് രോഗബാധ വർധിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി ജില്ലാ കലക്ടർ എസ്. സാംബശിവറാവു പ്രഖ്യാപിച്ചു. ടെസ്റ്റ്...

More News