Wednesday, June 16, 2021

ലോകം കണ്ട ഏറ്റവും വലിയ പകൽ കൊള്ളയെന്ന് പിസി ചാക്കോ : പെട്രോളിയം വില വർധനയിൽ സംസ്ഥാനത്തെമ്പാടും എൻസിപി പ്രതിഷേധം.

Must Read

കൊച്ചി : ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ലോകത്തു തന്നെ നടക്കുന്ന ഏറ്റവും വലിയ പകൽ കൊള്ളയാണ് ഇന്ത്യയിൽ പെട്രോളിയം വിലയുടെ കുത്തനെയുള്ള വർധനയിലൂടെ നടക്കുന്നതെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ . എൻസിപിയുടെ നേതൃത്വത്തിൽ കേരളത്തിലെ ആയിരം കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച പെട്രോളിയം വില വർധനക്കെതിരെയുള്ള ഗൃഹ സദസ്സുകളുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

മഹാമാരിയുടെ കാലത്തും ദിനേനയുള്ള പെട്രോൾ വില വർധന ഒരു ഭീകര പ്രവർത്തനം തന്നെയാണ്. ഈ ഭരണകൂട ഭീകരതയാൽ സമസ്ത മേഖലകളും പ്രതിസന്ധിയിലായിരിക്കുന്നു. വില വർധനക്ക് കടിഞ്ഞാൺ ഇടുകയും വില കുറച്ച് കൊണ്ടു വരികയും ചെയ്തില്ലങ്കിൽ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രക്ഷോഭത്തിനും സംഘർഷങ്ങൾക്കും രാജ്യം സാക്ഷ്യം വഹിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. എറണാകുളത്തെ സ്വന്തം വീട്ടുമുറ്റത്ത് കുടുംബാംഗങ്ങൾക്കും അയൽവാസികൾക്കും എൻസിപി പ്രവർത്തകർക്കുമൊപ്പമാണ് പിസി ചാക്കോ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തത്. ബ്ലോക്ക് പ്രസിഡന്റ് വി.രാം കുമാർ അധ്യക്ഷനായിരുന്നു. പിജെ കുഞ്ഞുമോൻ , അഡ്വ. ജോൺ മാത്യു, ബിജു ആബേൽ ജേക്കബ്,
കെ കെ പ്രദീപ്, ബേബി കിരീടത്തിൽ,
കെകെ ജയപ്രകാശ്, ഇക്ബാൽ ചെട്ടിപറമ്പൻ എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ: എൻസിപിയുടെ നേതൃത്വത്തിൽ കേരളത്തിലെ ആയിരം കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച പെട്രോളിയം വില വർധനക്കെതിരെയുള്ള ഗൃഹ സദസ്സുകളുടെ സംസ്ഥാന തല ഉദ്ഘാടനം എറണാകുളത്ത് സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ നിർവ്വഹിക്കുന്നു.

Leave a Reply

Latest News

More News