Saturday, May 15, 2021

ഡോക്ടറുടെ പിടിവാശി കാരണം രോഗി 2 മണിക്കൂർ 
ആമ്പുലൻസിൽ:കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ 

Must Read

കോഴിക്കോട്: സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും തലക്കുളത്തൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് തുടർചികിത്സക്ക് അയച്ച രോഗിക്ക് ആശുപത്രിയിൽ പ്രവേശനം ലഭിക്കാതെ 2 മണിക്കൂർ ആമ്പുലൻസിൽ കഴിയേണ്ടി വന്ന സംഭവത്തിൽ  സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. 

കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ സംഭവത്തെ കുറിച്ച് അന്വേഷണം  നടത്തി നാലാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. തലക്കുളത്തൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറും  വിശദീകരണം ഹാജരാക്കണം.

ബൈക്കിടിച്ച് കാലിൻറ എല്ലു പൊട്ടിയ കക്കോടി മോരിക്കര സ്വദേശി വാസുദേവനാണ് (70) ഡോക്ടറുടെ പിടിവാശി കാരണം ആമ്പുലൻസിൽ കഴിയേണ്ടി വന്നത് . മെഡിക്കൽ കോളേജ് ആശുപത്രിയിൽ  ചികിത്സയിലായിരുന്ന വാസുദേവനെ ആശുപത്രിയിൽ കോവിഡ് ചികിത്സക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിൻറെ ഭാഗമായാണ് തുടർ ചികിത്സക്കായി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് അയച്ചത്. ഡോക്ടർ ഇല്ലെന്ന് പറഞ്ഞാണ് ജീവനക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ അനുമതി നിഷേധിച്ചത്. ബന്ധുക്കൾ ഡോക്ടറെ ഫോണിൽ വിളിച്ചെങ്കിലും അദ്ദേഹവും ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ തയ്യാറായില്ല. അക്കാര്യം എഴുതി തന്നാൽ മെഡിക്കൽ കോളേജിലേക്ക് തിരികെ കൊണ്ടുപോകാമെന്ന് ബന്ധുക്കൾ പറഞ്ഞിട്ടും  ഡോക്ടർ തയ്യാറായില്ല. പിന്നീട് ജനപ്രതിനിധികൾ ഇടപെട്ടാണ് രോഗിക്ക് തലക്കുളത്തൂർ ആശുപത്രിയിൽ  പ്രവേശനം ലഭിച്ചത്. രാത്രി എട്ടിന് ആശുപത്രിയിലെത്തിയ വാസുദേവൻ 10 മണി വരെ ആമ്പുലൻസിൽ തന്നെ

English summery

Patient 2 hours due to doctor’s insistence
In the ambulance: The Human Rights Commission took up the case

Leave a Reply

Latest News

കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി പ്രഖ്യാപിച്ചു

കോഴിക്കോട്: കോവിഡ് രോഗബാധ വർധിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി ജില്ലാ കലക്ടർ എസ്. സാംബശിവറാവു പ്രഖ്യാപിച്ചു. ടെസ്റ്റ്...

More News