Saturday, September 19, 2020

ആംബുലന്‍സില്‍ പീഡനത്തിനിരയായ കൊവിഡ് രോഗിയായ പെണ്‍കുട്ടിയുടെ മാനസികനില തകര്‍ന്ന നിലയിൽ

Must Read

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴ; കോട്ടയത്തും ഇടുക്കിയിലും ഇന്ന് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴയുണ്ടാകുമെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം.കോട്ടയത്തും ഇടുക്കിയിലും ഇന്ന് ഓറഞ്ച് അലര്‍ട്ട് ആണ്. മറ്റെല്ലാ ജില്ലകളിലും...

ഖുറാന്‍ ഉയര്‍ത്തി ജലീലിനെ പ്രതിരോധിക്കാന്‍ ഇടതുമുന്നണി; സ്വര്‍ണക്കടത്തില്‍ ഊന്നി മന്ത്രി കെടി ജലീലിനെതിരായ പ്രതിഷേധം ശക്തമാക്കാന്‍ യുഡിഎഫ്

തിരുവനന്തപുരം: സ്വര്‍ണക്കടത്തില്‍ ഊന്നി മന്ത്രി കെടി ജലീലിനെതിരായ പ്രതിഷേധം ശക്തമാക്കാന്‍ യുഡിഎഫ്. ഖുറാന്‍ ഉയര്‍ത്തി ജലീലിനെ പ്രതിരോധിക്കാന്‍ ഇടതുമുന്നണി രംഗത്ത് എത്തിയതോടെയാണ് സ്വര്‍ണക്കടത്തില്‍...

നടിയെ ആക്രമിച്ച കേസിൽ താരങ്ങളുടെ കൂറ് മാറ്റത്തിന് പിന്നാലെ അവൾക്കൊപ്പം എന്ന ഹാഷ് ടാഗുമായി ഡബ്ല്യുസിസി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ താരങ്ങളുടെ കൂറ് മാറ്റത്തിന് പിന്നാലെ അവൾക്കൊപ്പം എന്ന ഹാഷ് ടാഗുമായി ഡബ്ല്യുസിസി. പ്രോസിക്യൂഷന് നൽകിയ മൊഴി ഭാമയും...

പത്തനംതിട്ട: ആംബുലന്‍സില്‍ പീഡനത്തിനിരയായ കൊവിഡ് രോഗിയായ പെണ്‍കുട്ടിയില്‍ നിന്ന് അന്വേഷണ സംഘത്തിന് മൊഴിയെടുക്കാനായില്ല. പെണ്‍കുട്ടി മാനസികമായി തകര്‍ന്ന നിലയിലാണെന്ന് പൊലീസ് പറഞ്ഞു. കൗണ്‍സലിംഗിന് സൈക്യാട്രിക് ഡോക്ടറെ നിയോഗിച്ചു. പെണ്‍കുട്ടി സാധാരണ നിലയിലേക്ക് എത്താന്‍ നാല് ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്. ശാരീരിക നില തൃപ്തികരമാണ്. പ്രതി കായംകുളം കീരിക്കാട് സ്വദേശി നൗഫല്‍ പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതായി വൈദ്യ പരിശോധന റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
അടൂര്‍ ഡിവൈ.എസ്.പി ആര്‍.ബിനു, പന്തളം സി.ഐ. എസ്.ശ്രീകുമാര്‍ എന്നിവരടങ്ങുന്ന പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കൊവിഡ് രോഗികളും നിരീക്ഷണത്തില്‍ കഴിയുന്നവരുമായ സ്ത്രീകളെ ഇതിനുമുന്‍പ് പ്രതി ഉപദ്രവിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. പ്രതിയെ കസ്റ്റഡിയില്‍ കിട്ടാന്‍ അടൂര്‍ മജിസ്ട്രേട്ട് കോടതിയില്‍ പൊലീസ് ഇന്നലെ അപേക്ഷ നല്‍കി.
പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവ്, രണ്ട് സഹോദരിമാര്‍, അപ്പൂപ്പന്‍ എന്നിവര്‍ നേരത്തെ കൊവിഡ് ചികിത്സയിലാണ്. ഇവരെയെല്ലാം ആശുപത്രിയിലെത്തിച്ചത് പ്രതി നൗഫലാണ്. ഇയാളെ അങ്ങനെ പരിചയമുണ്ടായിരുന്നതായി പെണ്‍കുട്ടി തെളിവെടുപ്പിനിടെ പൊലീസിനോട് പറഞ്ഞു.
പീഡന സംഭവത്തില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷ സംഘടനകള്‍ ഇന്നലെയും ജില്ലയില്‍ പ്രതിഷേധ പ്രകടനങ്ങളും ധര്‍ണകളും നടത്തി.
കൊട്ടാരക്കര സബ്‌ ജയിലിന്റെ കൊവിഡ് കെയര്‍ സെന്ററായ കൊല്ലം നായേഴ്സ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ് പ്രതി നൗഫല്‍. പത്തനംതിട്ടയില്‍ നടത്തിയ ഇയാളുടെ ആന്റിജന്‍ ടെസ്റ്റില്‍ കൊവിഡ് നെഗറ്റീവാണ്. സ്രവ സാമ്ബിളുകളുടെ പരിശോധന ഇന്ന് ലഭിച്ചേക്കും.

 

Pathanamthitta: The investigation team could not get a statement from the Kovid patient girl who was tortured in the ambulance. The girl

Leave a Reply

Latest News

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴ; കോട്ടയത്തും ഇടുക്കിയിലും ഇന്ന് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴയുണ്ടാകുമെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം.കോട്ടയത്തും ഇടുക്കിയിലും ഇന്ന് ഓറഞ്ച് അലര്‍ട്ട് ആണ്. മറ്റെല്ലാ ജില്ലകളിലും...

ഖുറാന്‍ ഉയര്‍ത്തി ജലീലിനെ പ്രതിരോധിക്കാന്‍ ഇടതുമുന്നണി; സ്വര്‍ണക്കടത്തില്‍ ഊന്നി മന്ത്രി കെടി ജലീലിനെതിരായ പ്രതിഷേധം ശക്തമാക്കാന്‍ യുഡിഎഫ്

തിരുവനന്തപുരം: സ്വര്‍ണക്കടത്തില്‍ ഊന്നി മന്ത്രി കെടി ജലീലിനെതിരായ പ്രതിഷേധം ശക്തമാക്കാന്‍ യുഡിഎഫ്. ഖുറാന്‍ ഉയര്‍ത്തി ജലീലിനെ പ്രതിരോധിക്കാന്‍ ഇടതുമുന്നണി രംഗത്ത് എത്തിയതോടെയാണ് സ്വര്‍ണക്കടത്തില്‍ മാത്രം കേന്ദ്രീകരിച്ചുള്ള കടന്നാക്രമണത്തിന് കോണ്‍ഗ്രസ്-ലീഗ് നേതാക്കള്‍...

നടിയെ ആക്രമിച്ച കേസിൽ താരങ്ങളുടെ കൂറ് മാറ്റത്തിന് പിന്നാലെ അവൾക്കൊപ്പം എന്ന ഹാഷ് ടാഗുമായി ഡബ്ല്യുസിസി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ താരങ്ങളുടെ കൂറ് മാറ്റത്തിന് പിന്നാലെ അവൾക്കൊപ്പം എന്ന ഹാഷ് ടാഗുമായി ഡബ്ല്യുസിസി. പ്രോസിക്യൂഷന് നൽകിയ മൊഴി ഭാമയും സിദ്ദിഖും തിരുത്തിയെന്ന വാർത്തകൾ പുറത്ത് വന്നതിന്...

വിവാഹത്തിന് ശേഷം കൂടുതല്‍ പണവും സ്വര്‍ണവും ചോദിച്ച് നിരന്തരം പീഡനം; ഭര്‍ത്താവിന്‍റെ പിതാവ് മര്‍ദിച്ചതായി ആത്മഹത്യചെയ്യുന്നതിന്‍റെ തലേദിവസം വീട്ടില്‍ വിളിച്ചു പറഞ്ഞിരുന്നു; പുല്ലൂരില്‍ യുവതി ജീവനൊടുക്കിയത്‌ ഭര്‍തൃവീട്ടുകാരുടെ മാനസിക പീഡനത്തെ തുടര്‍ന്നെന്നു പരാതി

കാസര്‍കോട്: പുല്ലൂരില്‍ യുവതി ജീവനൊടുക്കിയത്‌ ഭര്‍തൃവീട്ടുകാരുടെ മാനസിക പീഡനത്തെ തുടര്‍ന്നെന്നു പരാതി. വിവാഹത്തിന് ശേഷം കൂടുതല്‍ പണവും സ്വര്‍ണവും ചോദിച്ച് നിരന്തരം പീഡിപ്പിച്ചെന്നാണ് ബന്ധുക്കളുടെ പരാതി. ചട്ടഞ്ചാല്‍ സ്വദേശിനി റംസീനയാണ്...

ജില്ലാ ആശുപത്രി മോർച്ചറിയിൽനിന്നു മാറിനൽകിയ മൃതദേഹം സംസ്കരിച്ചു

പാലക്കാട്: ജില്ലാ ആശുപത്രി മോർച്ചറിയിൽനിന്നു മാറിനൽകിയ മൃതദേഹം സംസ്കരിച്ചു. അഗളി ധോണി ഗുണ്ട് തെക്കേക്കര പുത്തൻവീട്ടിൽ ബൈജുവിന്റെ ഭാര്യ വള്ളിയുടെ (38) മൃതദേഹമാണു പാലക്കാട് മൂത്താന്തറ കർണകി നഗർ മാരാമുറ്റം...

More News