Friday, September 18, 2020

ചിറ്റാറില്‍ മത്തായി വനംവകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു

Must Read

പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ്: ഫിനാൻസ് ഡയറക്ടർ . റിയ തോമസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ഡോ. റിയ തോമസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തെളിവെടുപ്പിന്റെ ഭാഗമായി റിയയെ കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസിന്റെ തീരുമാനം....

അ​ക്ഷ​യ് ​കു​മാ​ര്‍​ ​-​ ​രാ​ഘ​വ​ ​ലോ​റ​ന്‍​സ് ​ചി​ത്രം നവംബർ 9ന് ഡി​സ്‌​നി​ ​പ്ല​സ് ​ഹോ​ട് ​സ്റ്റാ​റി​ല്‍​ ​റി​ലീ​സ്

അ​ക്ഷ​യ് ​കു​മാ​ര്‍​ ​-​ ​രാ​ഘ​വ​ ​ലോ​റ​ന്‍​സ് ​ചി​ത്ര​മാ​യ​ ​'​ ​ല​ക്ഷ്മി​ ബോം​ബ് " ​ന​വം​ബ​ര്‍​ 9​ ​ന് ​ഡി​സ്‌​നി​ ​പ്ല​സ് ​ഹോ​ട് ​സ്റ്റാ​റി​ല്‍​ ​റി​ലീ​സ് ​ചെ​യ്യും.​​ത​മി​ഴി​ല്‍​...

ബലാത്സംഗം ചെയ്താല്‍ പ്രതികളുടെ ലൈംഗിക അവയവം ഛേദിക്കും: നൈജീരിയന്‍ സംസ്ഥാനത്ത് പുതിയ നിയമം

  നൈജീരിയ: ലൈംഗികാതിക്രമം തടയാന്‍ വിചിത്രമായ നിയമം. ബലാത്സംഗം ചെയ്താല്‍ പ്രതികളുടെ ലൈംഗിക അവയവം ഛേദിക്കും കുട്ടികളെ പീഡിപ്പിച്ചാല്‍ സത്രീകള്‍ക്കും കടുത്ത ശിക്ഷ. ബലാത്സംഗ കേസിലെ പുരുഷ പ്രതികളുടെ...

കൊച്ചി : പത്തനംതിട്ട ചിറ്റാറില്‍ മത്തായി വനംവകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. മത്തായിയുടെ ഭാര്യ ഷീബ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. കേസ് അടിയന്തരമായി സിബിഐക്ക് കൈമാറാന്‍ കോടതി നിര്‍ദേശിച്ചു.

കേസ് സിബിഐക്ക് കൈമാറുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇതുവരെ ആരെയും കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാതിരുന്നതെന്തെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. ആരെയും പ്രതി ചേര്‍ത്തിട്ടില്ലെന്നും, നിരവധി പേരുടെ മൊഴി രേഖപ്പെടുത്തിയതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വിശദാംശങ്ങള്‍ തുറന്ന കോടതിയില്‍ വെളിപ്പെടുത്താനാവില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി.

മത്തായിയുടെ മൃതദേഹം എന്തുകൊണ്ട് മറവു ചെയ്യുന്നില്ലെന്ന് കോടതി ഹര്‍ജിക്കാരോട് ചോദിച്ചു. നിങ്ങളുടെ കുട്ടികള്‍ അടക്കം ഇത് കാണുന്നതല്ലേ എന്നു ചോദിച്ചു. സംസ്‌കാരത്തിന് വേണ്ടത് ചെയ്യണമെന്ന് മത്തായിയുടെ ഭാര്യയോട് കോടതി ആവശ്യപ്പെട്ടു. മത്തായിയുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഭാര്യ സമര്‍പ്പിച്ച ഹര്‍ജി കോടതി തീര്‍പ്പാക്കി.

മത്തായിയുടെ കസ്റ്റഡിമരണത്തിൽ സിബിഐ അന്വേഷണം ശുപാർശ ചെയ്തുകൊണ്ടുള്ള ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ ഒപ്പുവെച്ചിരുന്നു. ശുപാർശ കേന്ദ്ര പഴ്സണൽ മന്ത്രാലയത്തിന് കൈമാറും. വനംവകുപ്പ് സ്ഥാപിച്ച ക്യാമറ നശിപ്പിച്ചു എന്നാരോപിച്ച് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ കസ്റ്റഡിയിൽ എടുത്ത മത്തായിയെ പിറ്റേന്ന് വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തെളിവെടുപ്പിനിടെ ഓടിരക്ഷപ്പെട്ട മത്തായി കിണറ്റിൽ ചാടിയതാണെന്നാണ് വനംവകുപ്പിന്റെ വിശദീകരണം.

സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെ കുടുതൽ വകുപ്പുകൾ ഉൾപ്പെടുത്തി പൊലീസ് കേസെടുക്കുകയായിരുന്നു. വനപാലകരെ പ്രതിപ്പട്ടികയിൽ ചേ‍ർക്കാത്തതും അറസ്റ്റ് ചെയ്യാത്തതും ആരോപണ വിധേയർക്ക് മുൻകൂർ ജാമ്യത്തിന് വഴി ഒരുക്കുമെന്നാണ് കുടുംബത്തിന്റെ ആരോപണം. പ്രതികളായവരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്കരിക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയായിരുന്നു കുടുംബം. മത്തായിയുടെ മൃതദേഹം 25 ദിവസമായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

English summary

Pathanamthitta: The Central Bureau of Investigation (CBI) has ordered a probe into the death of Mathai while he was in the custody of the Forest Department at Chittaur in Pathanamthitta. The court’s order was based on a petition filed by Mathai’s wife Sheeba. The court directed that the case be handed over to the CBI immediately.

Leave a Reply

Latest News

പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ്: ഫിനാൻസ് ഡയറക്ടർ . റിയ തോമസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ഡോ. റിയ തോമസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തെളിവെടുപ്പിന്റെ ഭാഗമായി റിയയെ കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസിന്റെ തീരുമാനം....

അ​ക്ഷ​യ് ​കു​മാ​ര്‍​ ​-​ ​രാ​ഘ​വ​ ​ലോ​റ​ന്‍​സ് ​ചി​ത്രം നവംബർ 9ന് ഡി​സ്‌​നി​ ​പ്ല​സ് ​ഹോ​ട് ​സ്റ്റാ​റി​ല്‍​ ​റി​ലീ​സ്

അ​ക്ഷ​യ് ​കു​മാ​ര്‍​ ​-​ ​രാ​ഘ​വ​ ​ലോ​റ​ന്‍​സ് ​ചി​ത്ര​മാ​യ​ ​'​ ​ല​ക്ഷ്മി​ ബോം​ബ് " ​ന​വം​ബ​ര്‍​ 9​ ​ന് ​ഡി​സ്‌​നി​ ​പ്ല​സ് ​ഹോ​ട് ​സ്റ്റാ​റി​ല്‍​ ​റി​ലീ​സ് ​ചെ​യ്യും.​​ത​മി​ഴി​ല്‍​ ​രാ​ഘ​വ​ ​ലോ​റ​ന്‍​സ് ​നാ​യ​ക​നാ​യി​ ​അ​ഭി​ന​യി​ച്ചു​ ​സം​വി​ധാ​നം​...

ബലാത്സംഗം ചെയ്താല്‍ പ്രതികളുടെ ലൈംഗിക അവയവം ഛേദിക്കും: നൈജീരിയന്‍ സംസ്ഥാനത്ത് പുതിയ നിയമം

  നൈജീരിയ: ലൈംഗികാതിക്രമം തടയാന്‍ വിചിത്രമായ നിയമം. ബലാത്സംഗം ചെയ്താല്‍ പ്രതികളുടെ ലൈംഗിക അവയവം ഛേദിക്കും കുട്ടികളെ പീഡിപ്പിച്ചാല്‍ സത്രീകള്‍ക്കും കടുത്ത ശിക്ഷ. ബലാത്സംഗ കേസിലെ പുരുഷ പ്രതികളുടെ ലൈംഗിക അവയവം ഛേദിക്കാനുള്ള നിയമവുമായി നൈജീരിയന്‍...

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആശുപത്രി വിട്ടു

  ഡൽഹി :കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. തിങ്കളാഴ്ച മുതല്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കും. കോവിഡാനന്തര രോഗങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് അദ്ദേഹത്തെ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍...

പത്തനാപുരത്ത് വിവാഹചടങ്ങിൽ പങ്കെടുത്ത 17 പേർക്ക് കോവിഡ്

കൊല്ലം: പത്തനാപുരം തലവൂര്‍ പഞ്ചായത്തിലെ പിടവൂരില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത 17 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഫോട്ടോഗ്രാഫര്‍ക്കും പാചകക്കാരനും രോഗം സ്ഥിരീകരിച്ചു. വധുവും വരനും നിരീക്ഷണത്തിലാണ്. കൊല്ലം ജില്ലയില്‍ ഇന്ന് 218 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്....

More News