Thursday, December 3, 2020

പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു പരുക്കേല്‍പ്പിച്ച പ്രതിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Must Read

തിരുവനന്തപുരത്തെ പൊന്‍മുടി വഴി ആറ്റിങ്ങലിനും വര്‍ക്കലയ്ക്കും ഇടയിലൂടെ അറബിക്കടലില്‍ പതിക്കും; ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ വീണ്ടും മാറ്റം

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ വീണ്ടും മാറ്റം. തിരുവനന്തപുരത്തെ പൊന്‍മുടി വഴി കേരളത്തില്‍ പ്രേവേശിക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. ആറ്റിങ്ങലിനും വര്‍ക്കലയ്ക്കും ഇടയിലൂടെ...

ഈ മാസം അവസാനമോ അടുത്തവര്‍ഷത്തിന്റെ തുടക്കത്തിലോ കോവിഡ് വാക്‌സിന്‍ ജനങ്ങളിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി എയിംസ് ഡയറക്ടര്‍

ന്യൂഡല്‍ഹി: ഈ മാസം അവസാനമോ അടുത്തവര്‍ഷത്തിന്റെ തുടക്കത്തിലോ കോവിഡ് വാക്‌സിന്‍ ജനങ്ങളിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി എയിംസ് ഡയറക്ടര്‍. വാക്‌സിന്‍ ഉപയോഗിക്കുന്നതിന് ആവശ്യമായ അടിയന്തര...

ചര്‍ച്ച നടക്കുന്നത് കര്‍ഷകരും കേന്ദ്രസര്‍ക്കാരും തമ്മിൽ; തനിക്ക് പ്രശ്‌നപരിഹാരം നടത്താന്‍ സാധിക്കില്ലെന്ന് അമരിന്ദര്‍ സിങ്

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായ കര്‍ഷക പ്രക്ഷോഭം ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിങും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും...

പത്തനംതിട്ട : പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു പരുക്കേല്‍പ്പിച്ച പ്രതിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി . തിരുവല്ലയ്ക്കടുത്ത് കോയിപ്രം കാഞ്ഞിരത്തറ വടക്കേതില്‍ സാബു ഡാനിയേല്‍ ആണ് മരിച്ചത് . ഇയാളുടെ ആക്രമണത്തില്‍ ഗ്രേഡ് എസ്‌ഐയ്ക്കും ഡ്രൈവര്‍ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു.24 കേസുകളാണ് സാബു ഡാനിയേലിന്റെ പേരില്‍ കോയിപ്രം സ്റ്റേഷനിലുള്ളത് . അയല്‍പക്കത്ത് വാടകയ്ക്കു താമസിക്കുന്ന ചാരങ്കാട്ട് ജോണ്‍സനെ ഇന്നലെ രാത്രി സാബു ഡാനിയേല്‍ വടിവാള്‍ കാണിച്ച്‌ ഭീഷണിപ്പെടുത്തുകയും കല്ലെറിഞ്ഞു പരുക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു .അയല്‍പക്കത്ത് വാടകയ്ക്കു താമസിക്കുന്ന ചാരങ്കാട്ട് ജോണ്‍സനെ ഇന്നലെ രാത്രി സാബു ഡാനിയേല്‍ വടിവാള്‍ കാണിച്ച്‌ ഭീഷണിപ്പെടുത്തുകയും കല്ലെറിഞ്ഞു പരുക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു . ഇതേക്കുറിച്ച്‌ അന്വേഷിക്കാനെത്തിയെ പൊലീസുകാരെയാണ് സ്വന്തം വീടിന്റെ മുകളിലുള്ള ഓട് പൊളിച്ച്‌ ഇയാള്‍ എറിഞ്ഞോടിച്ചത് .
ആക്രമണത്തില്‍ ഗ്രേഡ് എസ്‌ഐ ഹുമയൂണ്‍, ഡ്രൈവര്‍ മോഹനന്‍ എന്നിവര്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു . ഓടിമാറുന്നതിനിടയില്‍ വീണ് കോയിപ്രം സിഐ ജോഷിയ്ക്കും പരുക്കേറ്റു . പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് പോയ സമയത്ത് സാബു ഡാനിയേല്‍ വീണ്ടും ജോണ്‍സന്റെ വീട്ടിലെത്തി വീട് തല്ലി തകര്‍ത്തു.
ഇയാളെ അന്വേഷിച്ച്‌ പോലീസ്‌ രാവിലെ വീണ്ടുമെത്തിയപ്പോഴാണ് സ്വന്തം വീട്ടില്‍ ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി . പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി .
Pathanamthitta: The accused who attacked and injured police officers was found hanging at home. Sabu Daniel died at Koipram Kanjirathara North near Thiruvalla. In his attack

Leave a Reply

Latest News

തിരുവനന്തപുരത്തെ പൊന്‍മുടി വഴി ആറ്റിങ്ങലിനും വര്‍ക്കലയ്ക്കും ഇടയിലൂടെ അറബിക്കടലില്‍ പതിക്കും; ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ വീണ്ടും മാറ്റം

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ വീണ്ടും മാറ്റം. തിരുവനന്തപുരത്തെ പൊന്‍മുടി വഴി കേരളത്തില്‍ പ്രേവേശിക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. ആറ്റിങ്ങലിനും വര്‍ക്കലയ്ക്കും ഇടയിലൂടെ...

ഈ മാസം അവസാനമോ അടുത്തവര്‍ഷത്തിന്റെ തുടക്കത്തിലോ കോവിഡ് വാക്‌സിന്‍ ജനങ്ങളിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി എയിംസ് ഡയറക്ടര്‍

ന്യൂഡല്‍ഹി: ഈ മാസം അവസാനമോ അടുത്തവര്‍ഷത്തിന്റെ തുടക്കത്തിലോ കോവിഡ് വാക്‌സിന്‍ ജനങ്ങളിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി എയിംസ് ഡയറക്ടര്‍. വാക്‌സിന്‍ ഉപയോഗിക്കുന്നതിന് ആവശ്യമായ അടിയന്തര അനുമതി ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്ന്...

ചര്‍ച്ച നടക്കുന്നത് കര്‍ഷകരും കേന്ദ്രസര്‍ക്കാരും തമ്മിൽ; തനിക്ക് പ്രശ്‌നപരിഹാരം നടത്താന്‍ സാധിക്കില്ലെന്ന് അമരിന്ദര്‍ സിങ്

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായ കര്‍ഷക പ്രക്ഷോഭം ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിങും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും തമ്മില്‍ നടത്തിയ ചര്‍ച്ച അവസാനിച്ചു. ചര്‍ച്ച...

‘ബുറേവി’ചുഴലിക്കാറ്റ് മാന്നാര്‍ കടലിടുക്കില്‍ എത്തി; ഡിസംബര്‍ 4ന് പുലര്‍ച്ചയോടെ തെക്കന്‍ തമിഴ്‌നാട് തീരത്തെത്തുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട 'ബുറേവി'ചുഴലിക്കാറ്റ് മാന്നാര്‍ കടലിടുക്കില്‍ എത്തി. ഡിസംബര്‍ 4ന് പുലര്‍ച്ചയോടെ തെക്കന്‍ തമിഴ്‌നാട് തീരത്തെത്തുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്. നിലവില്‍ ചുഴലിക്കാറ്റിനകത്തെ കാറ്റിന്റെ പരമാവധി...

രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം; പാർട്ടി പ്രഖ്യാപനം ഈ മാസം 31ന്

രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം ജനുവരിയിൽ. ഡിസംബർ 31ന് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനമുണ്ടാവും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഉറപ്പായും വിജയിക്കുകയും, ഒരു മതത്തിനോടും ജാതിയോടും വേർതിരിവ് കാണിക്കാതെ അഴിമതിരഹിത രാഷ്ട്രീയ പ്രവർത്തനം നടത്തുകയും ചെയ്യും.”-...

More News