Tuesday, May 18, 2021

കോൺഗ്രസ് വിമതരുടെ പിന്തുണയിൽ പത്തനംതിട്ട നഗരസഭയിലെ ഭരണം എൽഡിഎഫിന്

Must Read

പത്തനംതിട്ട : കോൺഗ്രസ് വിമതരുടെ പിന്തുണയിൽ പത്തനംതിട്ട നഗരസഭയിലെ ഭരണം എൽഡിഎഫിന്. വോട്ടെടുപ്പിൽ നിന്ന് എസ്ഡിപിഐ വിട്ടുനിന്നതോടെയാണ് എൽഡിഎഫ് ഭരണം ഉറപ്പിച്ചത്. പത്ത് വർഷത്തെ ഇടവേളക്ക് ശേഷമാണ് പത്തനംതിട്ട നഗരസഭയുടെ ഭരണം എൽഡിഎഫിന് ലഭിക്കുന്നത്.

കോൺഗ്രസ് വിമതരായ മൂന്ന് സ്വതന്ത്രരുടേതുൾപ്പെടെ 16 വോട്ടുകൾ എൽഡിഎഫിലെ ചെയർമാൻ സ്ഥാനാർഥി ടി.സക്കീർ ഹുസൈന് ലഭിച്ചു. 13 വോട്ടുകളാണ് യുഡിഎഫിന് ലഭിച്ചത്.

മൂന്ന് അംഗങ്ങളുള്ള എസ്ഡിപിഐ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. അതേ സമയം എൽഡിഎഫുമായുള്ള രഹസ്യ ധാരണ പ്രകാരമാണ് എസ്ഡിപിഐ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതെന്ന് യുഡിഎഫ് ആരോപിച്ചു.

32 അംഗ പത്തനംതിട്ട നഗരസഭയിൽ യുഡിഎഫും എൽഡിഎഫും 13 സീറ്റുകളിൽ വീതമായിരുന്നു വിജയിച്ചിരുന്നത്. മൂന്ന് സീറ്റുകളിൽ എസ്ഡിപിഐയും മൂന്നിടങ്ങളിൽ കോൺഗ്രസ് വിമതരും വിജയിച്ചു. അതേ സമയം എൽഡിഎഫിന് വോട്ട് ചെയ്ത കോൺഗ്രസ് വിമത ആമിന ഹൈദരാലി തങ്ങളുടെ പിന്തുണയോടെയാണ് ജയിച്ചതെന്ന അവകാശവാദം എസ്ഡിപിഐ ഉയർത്തിയിരുന്നു.

English summary

Pathanamthitta Municipal Corporation ruled by LDF with the support of Congress rebels

Leave a Reply

Latest News

സോളാര്‍ കേസിലെ വിവാദ വനിതയുമായും ഗണേഷ് കുമാറിന് ബന്ധമുണ്ടെന്നതിന് തെളിവ്; പിതാവിൻ്റെ വിൽപത്രത്തിൽ തിരിമറി; ഗണേഷ് കുമാറിന് മന്ത്രിസഭയില്‍ ആദ്യ ടേം ലഭിക്കാതിരിക്കാന്‍ കാരണം സഹോദരിയുടെ പരാതി

തിരുവനന്തപുരം: സോളാര്‍ കേസിലെ വിവാദ വനിതയുമായും ഗണേഷ് കുമാറിന് ബന്ധമുണ്ടെന്നതിന് തെളിവ്, പിതാവിൻ്റെ വിൽപത്രത്തിൽ തിരിമറി, ഗണേഷ് കുമാറിന് മന്ത്രിസഭയില്‍ ആദ്യ ടേം ലഭിക്കാതിരിക്കാന്‍ കാരണം...

More News