തിരുവനന്തപുരം: കെഎസ്ഇബി ചെയര്മാന് ചര്‍ച്ചയ്ക്ക് ക്ഷണിച്ചാല്‍ തീര്‍ച്ചയായും പങ്കെടുക്കുമെന്ന് ഓഫീസേഴ്സ് അസോസിയേഷന് ജന. സെക്രട്ടറി. ഇതുവരെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ല. നിബന്ധനകളൊന്നുമില്ലെന്നും മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ പരിഗണിക്കണമെന്നാണ് ആവശ്യമെന്നും ബി.ഹരികുമാര്‍ പറഞ്ഞു.