സൗദിയില്‍ കൊവാക്‌സിന് ഭാഗിക അംഗീകാരം; ഹജ്ജ് തീര്‍ത്ഥാടനത്തിനും സൗദി സന്ദര്‍ശനത്തിനും അനുമതി

0

സൗദി അറേബ്യയിൽ കൊവാക്‌സിന് ഭാഗിക അംഗീകാരം. ഹജ്ജ് തീർത്ഥാടനത്തിനും സൗദി സന്ദർശനത്തിനും കൊവാക്‌സിൻ രണ്ട് ഡോസ് സ്വീകരിച്ചവർക്ക് അനുമതി നൽകി. രണ്ട് ഡോസ് സ്വീകരിച്ചവർക്ക് സൗദിയിൽ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ നിർബന്ധമാണ്.

കൊവാക്‌സിൻ ഉൾപ്പെടെ നാല് വാക്‌സിനുകൾ കൂടി സൗദി പുതുതായ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൊവാക്‌സിൻ, സ്പുട്‌നിക്, സിനോഫോം, സിനോവാക് എന്നിവയ്ക്കാണ് അനുമതി നൽകിയത്. ജനുവരി മുതലാണ് സ്പുട്‌നിക് വാക്‌സിന് അനുമതിയുള്ളത്.

ഫൈസർ, മൊഡേണ, ആസ്ട്രാസെനക, ജോൺസൺ ആന്റ് ജോൺസൺ എന്നീ കമ്പനികളുടെ വാക്‌സിനുകൾക്ക് സൗദി അറേബ്യയിൽ നേരത്തെ അംഗഹീകാരമുണ്ട്.

Leave a Reply