Thursday, May 13, 2021

നഴ്‌സിങ് വിദ്യാർഥിനിയായ മകളുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് മാതാപിതാക്കൾ

Must Read

പത്തനംതിട്ട∙ നഴ്‌സിങ് വിദ്യാർഥിനിയായ മകളുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് മാതാപിതാക്കൾ. റാന്നി പെരുനാട് ചരിവുകാലായിൽ അനൂപിന്റെ മകൾ അക്ഷയ അനൂപിനെയാണ് കഴിഞ്ഞ ഫെബ്രുവരി 8ന് രാത്രി വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കേസില്‍ അന്വേഷണം വഴിമുട്ടിയെന്നു മാതാപിതാക്കള്‍ പറയുന്നു.

പ്രദേശവാസിയായ ഒരു യുവാവ് മകളെ സ്കൂളിൽ പഠിച്ച കാലം മുതൽ ശല്യം ചെയ്തിരുന്നു. ഈ ബന്ധം ഒഴിവാക്കാൻ പലതവണ ശ്രമിച്ചെങ്കിലും യുവാവ് ശല്യം തുടര്‍ന്നു. മരണം നടന്ന ദിവസവും ഇയാൾ അക്ഷയയെ ഫോണിൽ വിളിച്ച് ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

അക്ഷയ ഉപയോഗിച്ച ഫോൺ പരിശോധിക്കാൻ പോലും അന്വേഷണ ഉദ്യോഗസ്ഥർ തയാറായില്ല. ആത്മഹത്യയെന്ന് എഴുതിത്തള്ളാനാണു തുടക്കം മുതൽ പൊലീസ് ശ്രമിച്ചത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്യാൻ ആദ്യം തീരുമാനിക്കുകയും പിന്നീട് സമ്മർദങ്ങൾക്കു വഴങ്ങി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തുകയുമായിരുന്നു. അതും റവന്യു ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലല്ല നടത്തിയത്. ജില്ലാ പൊലീസ് മേധാവിക്ക് ഇതു സംബന്ധിച്ചു പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.

Leave a Reply

Latest News

കോവിഡ് വാർഡിൽ മരണം കണ്ടു പേടിച്ച് ഓക്സിജൻ ട്യൂബ് ഊരിയെറിഞ്ഞ് താഴത്തെ നിലയിലേക്ക് ഓടിയിറങ്ങിയ ആൾ കുഴഞ്ഞുവീണു മരിച്ചു

തൃശൂർ ∙ കോവിഡ് വാർഡിൽ മരണം കണ്ടു പേടിച്ച് ഓക്സിജൻ ട്യൂബ് ഊരിയെറിഞ്ഞ് താഴത്തെ നിലയിലേക്ക് ഓടിയിറങ്ങിയ ആൾ അവിടെ കുഴഞ്ഞുവീണു മരിച്ചു. പുത്തൂർ തോണിപ്പാറ തിട്ടത്തുപ്പറമ്പിൽ...

More News