ഖാ​ർ​കീ​വി​ൽ പാ​ര​ച്യൂ​ട്ടി​ലി​റ​ങ്ങി റ​ഷ്യ; പ്ര​ദേ​ശ​ത്ത് ഏ​റ്റു​മു​ട്ട​ൽ രൂ​ക്ഷം

0

കീവ്: തലസ്ഥാനമായ കീവ് ഉൾപ്പെടെ യുക്രെയ്ൻ നഗരങ്ങൾക്കു നേരെ ശക്തമായ ആക്രമണം അഴിച്ചുവിട്ട് റഷ്യ. ഖാർകീവിലും കീവിലും മറ്റ് യുക്രെയ്ൻ നഗരങ്ങളിലും ജനവാസകേന്ദ്രങ്ങളെപ്പോലും റഷ്യൻ സൈന്യം ലക്ഷ്യംവയ്ക്കുകയാണ്.

റ​ഷ്യ​ൻ സൈ​ന്യം ഖാ​ർ​കീ​വ് ന​ഗ​ര​ത്തി​ൽ പാ​ര​ച്യൂ​ട്ടു​ക​ളി​ൽ ഇ​റ​ങ്ങി. റ​ഷ്യ​ൻ സൈ​ന്യം ഇ​റ​ങ്ങി​യ​തി​നു പി​ന്നാ​ലെ ഏ​റ്റു​മു​ട്ട​ൽ ഉ​ണ്ടാ​യ​താ​യി യു​ക്രെ​യ്ൻ അ​റി​യി​ച്ചു.

റ​ഷ്യ​ൻ അ​തി​ർ​ത്തി​യി​ലെ റ​ഷ്യ​ൻ ഭാ​ഷ സം​സാ​രി​ക്കു​ന്ന​വ​ർ ഭൂ​രി​പ​ക്ഷ​മു​ള്ള പ്ര​ദേ​ശ​മാ​ണ് ഖാ​ർ​കീ​വ്. 1.4 ദ​ശ​ല​ക്ഷ​മാ​ണ് ഇ​വി​ടു​ത്തെ ജ​ന​സം​ഖ്യ. ഖാ​ർ​കീ​വി​ലെ സൈ​നി​ക ആ​ശു​പ​ത്രി​ക്കു നേ​രെ റ​ഷ്യ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്

Leave a Reply