Monday, January 17, 2022

തീപ്പെട്ടിക്ക് പിന്നലെ വില കൂടുന്നത് പപ്പടത്തിന്; പുതുക്കിയ വില ഇന്ന് മുതൽ

Must Read

അസംസ്‌കൃത വസ്തുക്കളുടെ വിലയിൽ വന്ന മാറ്റം ഇന്ന് മുതൽ പപ്പട വിലയെയും ബാധിക്കും. അസംസ്കൃത വസ്തുക്കളുടെ വില വര്‍ധിച്ചതിന് പിന്നാലെയാണ് ഇന്നുമുതല്‍ പപ്പട വില കൂടാൻ പോകുന്നത്. കേരള പപ്പട് മാനുഫാക്ചേഴ്സ് അസോസിയേഷനാണ് ഇക്കാര്യം വിശദമാക്കിയത്. ഉഴുന്നിന്റെയും പപ്പട കാരത്തിന്റെയും വിലയിലുണ്ടായ ക്രമാതീതമായ വർധന മൂലം പപ്പട വില വര്‍ധിപ്പിക്കാതെ പിടിച്ചു നില്‍ക്കാനാവില്ലെന്നും കേരള പപ്പട് മാനുഫാക്ചേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കുന്നു.

പപ്പട വ്യവസായത്തിൽ ബഹുഭൂരിപക്ഷവും സ്വയം തൊഴിലായും കുടുംബത്തോടെയുമുള്ള പപ്പട നിർമാണവും വിപണനവും ചെയ്യുന്നവരാണ്. കേരളത്തിലെ പപ്പടം ഉഴുന്നു കൊണ്ടാണ് നിർമിക്കുന്നത്. എന്നാൽ മൈദ കൊണ്ട് പപ്പടം നിർമിച്ച് കുറഞ്ഞ വിലയിൽ വിപണി കൈയടക്കുന്നതു കണ്ടു വരുന്നു. ഇത്തരത്തിലുള്ള മായം ചേർത്ത പപ്പടങ്ങളിൽ വഞ്ചിതരാകാതിരിക്കാൻ പാക്കിങ് കമ്മോഡിറ്റി ആക്ട് പ്രകാരമുള്ള പപ്പടത്തിന്റെ പേരും നിർമാതാക്കളുടെ വിലാസവുമുള്ള പപ്പടം പാക്കറ്റുകൾ വാങ്ങണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു. ഇന്നു മുതൽ പപ്പടത്തിന്റെ വില വർധിപ്പിക്കുമെന്നു സംഘടനാ ഭാരവാഹികൾ ആവശ്യപ്പെട്ടു.

ഒരു രൂപയായിരുന്ന തീപ്പെട്ടി വില ഡിസംബര്‍ ഒന്ന് മുതല്‍ രണ്ട് രൂപയാക്കി ഉയര്‍ത്തിയിരുന്നു. 14 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യത്ത് തീപ്പെട്ടി വില വര്‍ധിപ്പിച്ചത്.അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ധനയാണ് തീപ്പെട്ടി വില കൂട്ടാൻ കാരണമെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കി. നേരത്തെ 50 പൈസയായിരുന്ന വില 2007ലാണ് ഒരു രൂപയാക്കി വര്‍ധിപ്പിച്ചത്. 1995-ലാണ് വില 25 പൈസയില്‍നിന്ന് 50 പൈസയാക്കിയത്.

Leave a Reply

Latest News

കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്നു ; മൃതദേഹം തോളിലിട്ട് പ്രതി ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ; പിടിയിലായത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ജോമോൻ കെ ജോസ്; ഗുണ്ടാപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക നിഗമനം

കോട്ടയം: കോട്ടയം ന​ഗരത്തിൽ യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനു മുന്നിലിട്ടു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് . വിമല​ഗിരി സ്വദേശി...

More News